Tuesday 13 August 2013

ആരാധന



ഹിമബിന്ദുവായ് പിറന്നു നിന്നെ
തഴുകാൻ കഴിഞ്ഞുവെങ്കിൽ
അനുരാഗഗീതമായ് ഞാനലിഞ്ഞിടാം
നീ നടന്നു പോകെ
പൂവിരിഞ്ഞതന്തേ
എന്റെയുള്ളിൽ വീണ്ടും
വീണപാടി മെല്ലെ
എൻ വികാര വീഥികൾ
പൊന്നണിഞ്ഞ വേളയിൽ
നിന്നെയൊന്നു കാണുവാൻ
കാത്തു നിന്നു ഞാൻ..
നിന്റെ മന്ദഹാസം
ഇന്ദ്രചാപമായ്
ഇഷ്ട മൗനമെല്ലാം
സ്വപ്ന സാന്ദ്രമായി
തങ്കവെയിലായിരം
സൂര്യകാന്തി പൂത്തപോൽ
കാറ്റിലാടി നിന്ന നിന്നിൽ
ഞാനലിഞ്ഞിടാം..!!!

 
ഹിമബിന്ദുവായ്  (Click here to download)
കവിത: ആരാധന
രചന: കെ. ജയകുമാർ
ആലാപനം: ജോൺസൻ

12 comments:

  1. ഈ കവിത സൂസന്ന എന്ന മലയാള ചിത്രത്തിനു വേണ്ടി ചിട്ടപ്പെടുത്തിയ ഒന്നാണ്. കവിതയുടെ മനോഹാരിത നിലനിർത്തുന്നതിനു വേണ്ടി കവിതയ്ക്ക് മുന്നും, പിന്നും ഉള്ള സംഭാഷ്ണവും കൂടി ചേർത്തിരിയ്ക്കുന്നു. ഏവർക്കും ഇഷ്ടമാകുമെന്ന പ്രതീക്ഷയോടെ..

    നന്ദി.. ശുഭസായാഹ്നം..!

    ReplyDelete
  2. സന്തോഷം ...Anil

    ReplyDelete
  3. കൊള്ളം കേട്ടൊ ആസ്വദിച്ച് കേട്ടു ..
    നന്ദി ...
    ഈ ചിത്രമെന്നെ വല്ലാതെ ആകര്‍ഷിച്ചു :)

    ReplyDelete
  4. കൊള്ളാം...സഹൃദയ ഹൃദയത്തിന് ആശംസകള്‍

    ReplyDelete
  5. പ്രണയത്തിന്റെ സുന്ദരമായ മൊഴികൾ... വളരെ നന്നായിരിക്കുന്നു, ആശംസ്സകൾ

    ReplyDelete
  6. ഹൃദ്യമായ വരികള്‍
    ആശംസകള്‍

    ReplyDelete
  7. വിജേഷ്15 August 2013 at 10:59

    പ്രണയംകൊണ്ടുള്ള ആരാധന.. കവിത വളരെയധികം ആസ്വദിച്ചു.

    ReplyDelete
  8. ജയകുമാർ സാറിന്റെ മുഖം പോലെ തന്നെ,വ്യക്തിത്വം പോലെ തന്നെ,ശാന്തവും, കുലീനവുമായ വരികൾ.

    നന്ദി..


    ശുഭാശംസകൾ...

    ReplyDelete
  9. കേള്‍ക്കട്ടെ!

    ReplyDelete
  10. ഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം. നന്ദി. ശുഭദിനാശംസകൾ!

    ReplyDelete