Friday, 20 January 2012

നനവ്

കരയുന്നൊരു മണ്‍കുടം ചുറ്റുന്നു തലയില്‍
മാതൃസ്നേഹനനവോടെ എന്‍ ചിതാഗ്നിക്കരികില്‍
നിറകണ്ണുകളായ് നില്‍പ്പൂ കറകളഞ്ഞൊരു കുട്ടികുപ്പായവും
കരയുന്നൊരു മണ്‍കുടം ചുറ്റുന്നു തലയില്‍
മാതൃസ്നേഹനനവോടെ എന്‍ ചിതാഗ്നിക്കരികില്‍
നിറകണ്ണുകളായ് നില്‍പ്പൂ കറകളഞ്ഞൊരു കുട്ടികുപ്പായവും
ഭാരമെനിക്കില്ലേറെ ദൂരം പോകാമിനി
നീരു വീര്‍ത്ത പാദങ്ങള്‍ അപ്പൂപ്പന്‍ താടിപോലെ സ്വതന്ത്രവും
ഒടുവിലായവര്‍ തന്ന മോക്ഷജലനനവായ് എന്‍ ആത്മാവില്‍
ശേഷിച്ച ഓര്‍മ്മയുടെ ഭാണ്ഢം നനഞ്ഞു പോയ്
ആത്മാവില്‍ ശേഷിച്ച ഓര്‍മ്മയുടെ ഭാണ്ഢം നനഞ്ഞു പോയ്
ഇനിയുമതിവിടെയിറക്കാം
ഇനിയുമതിവിടെയിറക്കാം സ്നേഹഭാവങ്ങള്‍തന്‍ നനവുകൊണ്ട്
അറ്റം കൊളുത്തിയ ജീവിത ചങ്ങലകണ്ണികള്‍
ഇരുമുലഞെട്ടിന്റെ പലകണ്ണിലൂടെയായ് ഒഴുകുമമൃതിനു പകരം
അമ്മയ്ക്കുറങ്ങാന്‍ നനവായ് നല്‍കിയോരുണ്ണിമൂത്രം
പകരം അമ്മയ്ക്കുറങ്ങാന്‍ നനവായ് നല്‍കിയോരുണ്ണിമൂത്രം
മതിയെന്നുറക്കെപറയുവാന്‍ വയ്യാതെ
അച്ഛന്റെ ചുമലിലൊഴുകുന്നു പാല്പായസം
ചനമങ്ങിനെ തോര്‍ത്തുവാന്‍ പൊക്കിയ
പാവാടക്കടിയിലായ് കണ്ടൊരു നനവിന്‍പാട്
ഭയവും നാണവും കൊണ്ടാരും കാണാതെ
അതിവേഗം വാതിലിന്‍ മറവില്‍ ഒളിയ്ക്കവേ
ചനമങ്ങിനെ തോര്‍ത്തുവാന്‍ പൊക്കിയ
പാവാടക്കടിയിലായ് കണ്ടൊരു നനവിന്‍പാട്
ഭയവും നാണവും കൊണ്ടാരും കാണാതെ
അതിവേഗം വാതിലിന്‍ മറവിലായ് ഒളിയ്ക്കവേ
വാതില്‍ ചേര്‍ത്തടച്ചമ്മ പ്രായമറിയുന്ന
കാലമിതെന്ന് ആവലാതിപ്പെട്ടു
ചിങ്ങത്തിലൊരുന്നാള്‍ ഭര്‍തൃഗൃഹത്തിന്റെ ഇരുളില്‍
ചിങ്ങത്തിലൊരുന്നാള്‍ ഭര്‍തൃഗൃഹത്തിന്റെ ഇരുളില്‍
തകര്‍ന്ന ചര്‍മ്മങ്ങളി നീറുന്ന നനവായ് പടര്‍ന്നു
വിടര്‍ന്നു ശോണപുഷ്പങ്ങള്‍ മെത്തയില്‍ പെയ്തു
മഴയായ് തിമിര്‍ത്തു..
നനവായ് പടര്‍ന്നു വിവിടര്‍ന്നു ശോണപുഷ്പങ്ങള്‍
മെത്തയില്‍ പെയ്തു മഴയായ് തിമിര്‍ത്തു..
ചോരവാര്‍ന്ന് പച്ചപിടിച്ച പ്രസവമുറിതന്‍
തണുത്ത ഇരുമ്പുകട്ടിലില്‍ കൈചുറ്റി
ചോരവാര്‍ന്ന് പച്ചപിടിച്ച പ്രസവമുറിതന്‍
തണുത്ത ഇരുമ്പുകട്ടിലില്‍ കൈചുറ്റി
വേദനയാല്‍ മരവിച്ച നേരത്തും
പൊട്ടിയ മറുപിള്ളയുടെ നനവറിയുന്നു
കുരുന്നിന്റെ നെറ്റി പൊള്ളുമ്പോള്‍ കാലിടറുമ്പോള്‍
നെഞ്ചുപിടഞ്ഞു വിളിച്ചു ദൈവങ്ങളെ
കണ്ണീരാല്‍ അര്‍ച്ചന ചെയ്തു
കണ്ടു സ്വപ്നങ്ങളിലവരെ ചാരുന്ന വാര്‍ദ്ധക്യവും
കുരുന്നിന്റെ നെറ്റി പൊള്ളുമ്പോള്‍ കാലിടറുമ്പോള്‍
നെഞ്ചുപിടഞ്ഞു വിളിച്ചു ദൈവങ്ങളെ
കണ്ണീരാല്‍ അര്‍ച്ചന ചെയ്തു
കണ്ടു സ്വപ്നങ്ങളിലവരെ ചാരുന്ന വാര്‍ദ്ധക്യം
എത്ര വിത്യസ്ഥമീ സ്വപ്നവും സത്യവും
എത്ര വിത്യസ്ഥമീ സ്വപ്നവും സത്യവും
ഉള്ളുനീറുമ്പോഴും പൊട്ടിചിരിയ്ക്കാനൊരുങ്ങുന്ന
വെള്ളത്തലകള്‍ക്കിടയ്ക്ക് മരണവും കാത്ത്
കിടക്കാന്‍ കഴിഞ്ഞ ഞാനെത്ര ധന്യ
വെള്ളത്തലകള്‍ക്കിടയ്ക്ക് മരണവും കാത്ത്
കിടക്കാന്‍ കഴിഞ്ഞ ഞാനെത്ര ധന്യ
പെട്ടിയില്‍ ധ്യാനത്തിലാണ്ട ഗംഗാജലത്തില്‍
എന്‍ മോക്ഷം കൊതിയ്ക്കുന്നിവരുടെ
സ്നേഹനനവിലലിയാന്‍ ഒരുതുള്ളി
മിഴിനീരടര്‍ത്താന്‍ ഇവളശക്ത
പെട്ടിയില്‍ ധ്യാനത്തിലാണ്ട ഗംഗാജലത്തില്‍
എന്‍ മോക്ഷം കൊതിയ്ക്കുന്നിവരുടെ
സ്നേഹനനവിലലിയാന്‍ ഒരുതുള്ളി
മിഴിനീരടര്‍ത്താന്‍ ഇവളശക്ത
മോക്ഷം കൊതിയ്ക്കുന്നിവരുടെ
സ്നേഹനനവിലലിയാന്‍ ഒരുതുള്ളി
മിഴിനീരടര്‍ത്താന്‍ ഇവളശക്തകരയുന്നൊരു (Click here to download)
കവിത: നനവ്
രചന: സി.പി. ശുഭ
ആലാപനം: ബാബു മണ്ടൂര്‍

13 comments:

 1. ഒരു സാധാരണ സ്ത്രീയെ സംബന്ധിച്ചിടത്തോളം നനവാര്‍ന്ന ജീവിതമാണവളുടേത്.. ജീവിതത്തിലെ വിവിധകാലഘട്ടങ്ങളിലെ നനവിനെ ഭാവസാന്ദ്രമായി കവയത്രി ഇവിടെ അവതരിപ്പിച്ചിരിയ്ക്കുന്നു.. മനോഹരമായ ആലാപനം ഹൃദയത്തില്‍ ആഴ്ന്നിറങ്ങുന്നു.. ഏവര്‍ക്കും ശുഭദിനം നേരുന്നു..!!!

  ReplyDelete
 2. നല്ലൊരു കവിതയും ഒരു കവിയത്രിയെയും പരിചയപ്പെടുത്തിയതിനു നന്ദി

  ReplyDelete
  Replies
  1. അറിയപ്പെടാത്ത ഒരുപാട് കവികളുണ്ട് കലാവല്ലഭന്‍.. പുലര്‍ക്കാലം അതിനൊരു നിമിത്തമാകുമെന്ന് നമുക്ക് പ്രത്യാശിയ്ക്കാം.. വേറെയും കവിതകള്‍ ചേര്‍ത്തിട്ടുണ്ട് പുതിയ കവികളുടെ.. സമയം പോലെ ആസ്വദിയ്ക്കുക, അഭിപ്രായമറിയിക്കുക.. നന്ദി!

   Delete
 3. Replies
  1. ഈ വഴിയ്ക്കൊക്കെ കണ്ടിട്ട് ഇശ്ശി കാലായി.. :)

   Delete
 4. കവിത മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
  ഹൃദയസ്പര്‍ശിയായി.ആലാപനവും ഉള്ളില്‍
  തട്ടുംവിധമായി.അഭിനന്ദനങ്ങള്‍.,.
  കൊച്ചുമുതലാളിക്ക് ആശംസകളോടെ.
  സി.വി.തങ്കപ്പന്‍

  ReplyDelete
  Replies
  1. നന്ദി സര്‍.. പുതിയ ഒരു കവിതയുമായി ഈവനിംഗ് കാണാം.. :-)

   Delete
 5. കൊച്ചുമുതലാളി ...നന്ദി...
  കവിത മനോഹരം .........

  ReplyDelete
  Replies
  1. നന്ദി വിജിന്‍.. ഇനിയും വരിക!

   Delete
 6. അസൂയ തോന്നുന്ന രചന...
  മനോഹര ആലാപനം..നന്ദി കൂട്ടുകാരാ...!

  ReplyDelete
  Replies
  1. ഉള്ളില്‍ നിന്ന് വന്ന കവിത അല്ലേ.. തീഷ്ണതയുള്ള വരികള്‍, ഭാവസാന്ദ്രമായ ആലാപനം.. ഒരു കവിത സുന്ദരിയാകാന്‍ ഇതില്‍പ്പരം വേറെന്തുവേണം.. ശുഭദിനം വര്‍ഷിണി.. എനിയ്ക്ക് ശുഭരാത്രിയും.. സായം കാലം പാക്കലാം.. :)

   Delete
 7. നന്നായിരിക്കുന്നു ...... !!

  ReplyDelete