Tuesday 10 January 2012

ഒരു കാളവണ്ടിക്കാരന്റെ പാട്ട്


നട നട കാളെ ഇടം വലം ആടി
കുടമണിതുള്ളി നട നടോ നട
നട നട കാളെ ഇടം വലം ആടി
കുടമണിതുള്ളി നട നടോ നട
നമുക്കുമുന്നിലെ വഴിയും നീളുന്നു
നമുക്കൊരുപോലെ വയസ്സുമേറുന്നു
കടകടാചക്രം മുരണ്ടുരുണ്ടു പോം
പഴയൊരീ വണ്ടി വലിച്ചുമുന്നോട്ട്
നടനട കാളെ അറുതിയറ്റൊരീ
നടവഴയില്‍ വീണടിയുവോളവും
നടനട കാളെ പഴയകാലത്തെ
നടയഴകോടെ നട നട
കിതച്ചുമുന്നോട്ടു നടക്കുനേരവും
മനസ്സു പിന്നോട്ടു കുതിച്ചു പായുന്നു
കിതച്ചുമുന്നോട്ടു നടക്കുനേരവും
മനസ്സു പിന്നോട്ടു കുതിച്ചു പായുന്നു
ചെറുപ്പം നമ്മള്‍ക്കനൊരു പോലെ
എന്ത് പൊരുത്തം വണ്ടിയ്ക്കെന്തുറപ്പും ചന്തവും
ചെറുപ്പം നമ്മള്‍ക്കനൊരു പോലെ
എന്ത് പൊരുത്തം വണ്ടിയ്ക്കെന്തുറപ്പും ചന്തവും
ഇടയ്ല്ലു ചാട്ടവാര്‍ ചുഴറ്റിവീശിയും
നടനടമന്ത്രം ഉറക്കെയോതിയും
അയച്ചുമങ്ങനെ മുറുക്കിയും
മൂക്കുകയറിനറ്റമീ കരത്തിലേന്തിയും
പഴങ്കഥകളില്‍ പടനയിപ്പവ
രഥം തെളിയ്ക്കുമ്പോള്‍ ഇരുന്നു മുന്നില്‍ ഞാന്‍
പുതുപുത്തന്‍ വണ്ടി ഉശിരന്‍ കാളകള്‍
ഇതില്‍ കയറുവാന്‍ കൊതിച്ചില്ലെത്രയാള്‍
ഇവിടെയി നാട്ടുകവലയിലെത്ര
തിടക്കമൂള്ളവര്‍ തിരക്കി വന്നീല
അകലെയുള്ളൊരു റെയിലാപ്പീസിലേയ്ക്കു
അതി വേഗം പോകാന്‍
ഒടുക്കത്തെ ബസ്സിന്‍ സമയത്തെത്തുവാന്‍
മരിയ്ക്കും മുമ്പാര്‍ക്കോ മരുന്നു വാങ്ങുവാന്‍
ജനിച്ചതിന്‍ പേരിന്‍ മരിച്ചതിന്‍ പേരില്‍
വിദൂരമാം നാട്ടില്‍ തിടുക്കത്തില്‍ പോകാന്‍
ഒരു വിവാഹത്തിന്‍ തിരുമൂഹൂര്‍ത്തം പാര്‍ത്ത്
അകലെയെത്തുവാന്‍ വരുന്നു മാന്യന്മാര്‍
അവരെയേറ്റിനാം പരുപരുത്തൊരി വഴിയുലൂടെത്ര
കുറി ദിനം തോറും കുതിച്ചു പാഞ്ഞുപോയി
ഉരുക്കള്‍ മൂകരന്നിരിയ്ക്കലും ഉടമണി കിലുക്കത്തില്‍
കുളമ്പടികളില്‍ മധുരസംഗീതം മധിച്ചു ജീ‍വിതം
കുതിച്ചു പായുന്നൊരൊഴുക്കിന്നാരവം
ഉരുക്കള്‍ മൂകരന്നിരിയ്ക്കലും ഉടമണി കിലുക്കത്തില്‍
കുളമ്പടികളില്‍ മധുരസംഗീതം മധിച്ചു ജീ‍വിതം
കുതിച്ചു പായുന്നൊരൊഴുക്കിന്നാരവം
നിറഞ്ഞിരിയ്ക്കുമെന്‍ മടിശ്ശീലപകലറുതിലെന്നും
കുടിയിലെത്തുമ്പോള്‍ മതിവരുവോളം
അവിടെ നിങ്ങളെ തൊടിയിലെ പച്ചകറുകയൂട്ടും ഞാന്‍
വയര്‍ നിറഞ്ഞാലും ഒരുകിനാവിന്റെ
പയര്‍മണിയുമായ് പറന്നുപോം മനം
പുതിയൊരു പുര അതിന്നടുപ്പിലെ
പുകക്കൊടിയെങ്ങോ കിളര്‍ന്ന് പാറുന്നു
പുതിയൊരു പുര അതിന്നടുപ്പിലെ
പുകക്കൊടിയെങ്ങോ കിളര്‍ന്ന് പാറുന്നു
പുലരിയെപ്പോലെന്‍ പ്രിയപ്പെട്ടോള്‍ മെല്ലെ
വിളക്കുകാട്ടി വന്ന് അണയും പൂമുഖം
പുലരിയെപ്പോലെന്‍ പ്രിയപ്പെട്ടോള്‍ മെല്ലെ
വിളക്കുകാട്ടി വന്ന് അണയും പൂമുഖം
പുരമുറ്റത്തു പൂക്കിനാവുകണ്ടു
താനറിയാതെ പൊട്ടിചിരിയ്ക്കും മുല്ലയും
പുരമുറ്റത്തു പൂക്കിനാവുകണ്ടു
താനറിയാതെ പൊട്ടിചിരിയ്ക്കും മുല്ലയും
തളിര്‍ത്ത തേന്മാവും അതിലൊരൂഞ്ഞാലും
വളകിലുക്കിക്കൊണ്ടതിലിരുന്നാടാന്‍
വരുമൊരുവളെ നിനച്ചുനില്‍ക്കുന്ന
വെറുമൊരുള്‍നാടാന്‍ കമിതാവാം ഞാനും
തളിര്‍ത്ത തേന്മാവും അതിലൊരൂഞ്ഞാലും
വളകിലുക്കിക്കൊണ്ടതിലിരുന്നാടാന്‍
വരുമൊരുവളെ നിനച്ചുനില്‍ക്കുന്ന
വെറുമൊരുള്‍നാടാന്‍ കമിതാവാം ഞാനും
പറഞ്ഞിട്ടെന്തിനി നടനടകാളെ
പഴങ്കഥയല്ലെ കിനാക്കള്‍ കാറ്റിലെ
കരിയില പോലെ പറന്നു പോയില്ലേ
പറഞ്ഞിട്ടെന്തിനി നടനടകാളെ
പഴങ്കഥയല്ലെ കിനാക്കള്‍ കാറ്റിലെ
കരിയില പോലെ പറന്നു പോയില്ലേ
വെറുതെയെങ്കിലും അതൊക്കെയോര്‍ക്കുമ്പോള്‍
ഒരുകുറികൂടി ചെറുപ്പമാകുവാന്‍
കൊതിയ്ക്കുന്നേയല്ല ചെറുപ്പമാകുന്നു
പുഴയും മാരിപെയ്തിളുപ്പമാകില്ലേ
ഒഴുകില്ലെപുത്തന്‍ ഉശിരോടെയപ്പോള്‍
നടനട കാളെ പഴയകാലത്തെ
നടയഴകോടെ നട നടോ നട
ഒരിയ്ക്കലീവഴി ഇരുവശം പൂത്തു
മറിഞ്ഞകൈതകള്‍ ഇവിടെയില്ലല്ലോ
ഒരിയ്ക്കലീവഴി ഇരുവശം പൂത്തു
മറിഞ്ഞകൈതകള്‍ ഇവിടെയില്ലല്ലോ
അതിന്‍ നിഴല്‍പറ്റി കലപിലപേശും
കുളക്കോഴിപ്പെണ്ണും ഇവിടെയില്ലല്ലോ
മഴപെയ്താല്‍ ആമ്പല്‍ വിരിയും പാടവും
ഒഴുക്കുചാലിലെ ചെറുപര്‍ല്‍മീനും
പരല്‍മീനിന്‍ കൊയ്ത്തിന്‍ അണയും പൊന്മയും
നിരനിരയായി പറക്കും കൊറ്റിയും
കണികാണാന്‍ നടതുറക്കും മാസത്തില്‍
കനകമാലകളണിയും കൊന്നയും
കറുത്തൊരെള്ളിന്റെ മണികളെപ്പെറും
വെളുത്തപൂവുകള്‍ ചിരിയ്ക്കുമേലായും
വിരലിന്‍ തുമ്പുകള്‍ എരിയും വാകയും
ഇലവും നെല്ലിയും പുളിമാവും പുളിമരവും
പുന്നയും വയണയും വഴിയ്ക്കിരുപുറം കണ്ടു
നടന്നുപോയി നാം പറഞ്ഞിട്ടെന്തിനി
നടനട കാളെ
പരല്‍മീനിന്‍ കൊയ്ത്തിന്‍ അണയും പൊന്മയും
നിരനിരയായി പറക്കും കൊറ്റിയും
കണികാണാന്‍ നടതുറക്കും മാസത്തില്‍
കനകമാലകളണിയും കൊന്നയും
കറുത്തൊരെള്ളിന്റെ മണികളെപ്പെറും
വെളുത്തപൂവുകള്‍ ചിരിയ്ക്കുമേലായും
വിരലിന്‍ തുമ്പുകള്‍ എരിയും വാകയും
ഇലവും നെല്ലിയും പുളിമാവും പുളിമരവും
പുന്നയും വയണയും വഴിയ്ക്കിരുപുറം കണ്ടു
നടന്നുപോയി നാം പറഞ്ഞിട്ടെന്തിനി
നടനട കാളെ മറഞ്ഞു പാടവും
മലര്‍ത്തൊടികളും നടനടകാളെ
ഇരുപാടും നോക്കി ഇടറിനില്‍ക്കാതെ
നട നടോ നട നട നടോ നട
വഴിയേറെ നടന്നവിടെയപ്പേരാല്‍ തണലെത്തി
വണ്ടിനിറുത്തിഞാന്‍ നടുനിവര്‍ത്തുമ്പോള്‍
നിഴല്‍ വിരിപറ്റി നിങ്ങളയവിറക്കുമിന്നും പഴങ്കഥ
വഴിയേറെ നടന്നവിടെയപ്പേരാല്‍ തണലെത്തി
വണ്ടിനിറുത്തിഞാന്‍ നടുനിവര്‍ത്തുമ്പോള്‍
നിഴല്‍ വിരിപറ്റി നിങ്ങളയവിറക്കുമിന്നും പഴങ്കഥ
പെരിയോരാലിന്റെ ചുവട്ടിലിന്നലെ
തരപടുത്താരോ തൃശ്ശൂലം നാട്ടിപോല്‍
അതിന്‍ മുന്നില്‍ പൂജാഭജനമേളകള്‍
തുടങ്ങിപോലപ്പോള്‍ അതിനങ്ങേപ്പുറം
പഴയൊരു പള്ളികുരിശുകണ്ടെത്തി
മെഴുതിരി കത്തിച്ചതിന്റെ മുന്നിലായ്
തൊഴുതു പ്രാര്‍ത്ഥിയ്ക്കാന്‍ തിരക്കും തിക്കുമായി
വഴക്കായി വാക്കും വടിയുംവാളുമാവഴിക്കരങ്ങേറി
ദയാമയന്‍ദൈവം പൊറുക്കാത്തതല്ലോ
മനുഷ്യര്‍ തങ്ങളില്‍ വരുത്തിവെയ്ക്കുന്നു
പെരിയോരാലിന്റെ ചുവട്ടിലിന്നലെ
തരപടുത്താരോ തൃശ്ശൂലം നാട്ടിപോല്‍
അതിന്‍ മുന്നില്‍ പൂജാഭജനമേളകള്‍
തുടങ്ങിപോലപ്പോള്‍ അതിനങ്ങേപ്പുറം
പഴയൊരു പള്ളികുരിശുകണ്ടെത്തി
മെഴുതിരി കത്തിച്ചതിന്റെ മുന്നിലായ്
തൊഴുതു പ്രാര്‍ത്ഥിയ്ക്കാന്‍ തിരക്കും തിക്കുമായി
വഴക്കായി വാക്കും വടിയുംവാളുമാവഴിക്കരങ്ങേറി
ദയാമയന്‍ദൈവം പൊറുക്കാത്തതല്ലോ
മനുഷ്യര്‍ തങ്ങളില്‍ വരുത്തിവെയ്ക്കുന്നു
ഇടത്തെ പോ കാളെ ഇടത്തെ പോ കാളെ
നട നട വേഗം നട നടോ നട
വയസ്സായല്ലയോ നമുക്കുപൊരുപാടുവയസ്സായ്
നമ്മുടെ പഴയ വണ്ടിയ്ക്കും
വയസ്സായല്ലയോ നമുക്കുപൊരുപാടുവയസ്സായ്
നമ്മുടെ പഴയ വണ്ടിയ്ക്കും
കവലയിലിപ്പോള്‍ പുതിയയന്ത്രത്തിന്‍
ശകടങ്ങള്‍ വായുഭഗവാനെപ്പോലെ
സകലദിക്കിലും ഞൊടിയിലെത്തുമ്പോള്‍
ഒരു കോളും കാത്തു കിടക്കും നമ്മെ
ദുഃശ്ശകുനം കാണും പോല്‍ പലരും നോക്കുന്നു
ഇവിടെയെന്തൊരാള്‍ തിരക്കെന്നോ
നമ്മുക്കിതിന്നീടയിലും വരും വരുമൊരാള്‍
വരാതിരിയ്ക്കില്ലൊന്നൊരേ വിചാരത്താല്‍
പിടിച്ചു നില്‍ക്ക കാത്തിരിപ്പല്ലോ ജന്മം
വരുന്നുണ്ടൊളുകള്‍ തുരുതുരെയവര്‍
തിരക്കിട്ടു യന്ത്രശകടത്തില്‍ കേറി
പറന്നുപോകുന്നു പലവഴി
ഒന്നു തിരിഞ്ഞുനോക്കുന്നില്ലൊരുവരും നമ്മെ
ഒരുപിടി വയ്ക്കോല്‍ കരുതിവെച്ചതും കഴിഞ്ഞല്ലോ
ഒരുപിടി വയ്ക്കോല്‍ കരുതിവെച്ചതും കഴിഞ്ഞല്ലോ
ഞാനും കഴിച്ചിട്ടില്ലൊന്നും
അറവുകാര്‍ക്കെങ്ങാന്‍ കൊടുത്തുകൂടെ
ഈ ഉരുക്കളെ തീറ്റാന്‍ കഴിയുന്നീല്ലെങ്കില്‍
ചെറുവാല്യക്കാരന്‍ ഒരുവനിന്നലെ
ഒരു ശരമെയ്തു തറച്ചിതെന്‍ നെഞ്ചില്‍
അടക്കിവാണു നാം ഒരിയ്ക്കലി നാട്ടു-
വഴിക്കവലയെന്നവര്‍ക്കറിയില്ല
അടക്കിവാണു നാം ഒരിയ്ക്കലി നാട്ടു-
വഴിക്കവലയെന്നവര്‍ക്കറിയില്ല
പഴയതൊക്കെ നാം അയവിറക്കുമ്പോള്‍
പകലിഴഞ്ഞിഴഞ്ഞകന്നു പോകുന്നു
പകലിഴഞ്ഞിഴഞ്ഞകന്നു പോകുന്നു
വരുന്നൊണ്ടെയൊരാള്‍ നമ്മുക്കുകഞ്ഞിയ്ക്കു വക
ദൈവം തന്നെ കൊടുത്തയച്ചപോല്‍
വരുന്നതാസ്പത്രി പടിക്കല്‍ നിന്നല്ലോ
മരിച്ചുപോയിപോല്‍ അയാളുടെയാരോ
ജഡമെടുത്തടുത്തൊരിടംവരെ പോകണം
നടനട കാളെ നട നട വേഗം
ജഡമെടുത്തടുത്തൊരിടംവരെ പോകണം
നടനട കാളെ നട നട വേഗം
ഒരു കീറത്തുണിപുതച്ചു
കണ്ണടച്ചുറങ്ങും പോലെ
ഒരരുമപൈതലോ
ഒരു കീറത്തുണിപുതച്ചു
കണ്ണടച്ചുറങ്ങും പോലെ
ഒരരുമപൈതലോ
അതിന്‍ ജഡം വണ്ടിയ്ക്കകത്തെടുത്തുവെച്ച്
അരികിലായ് കണ്ണീരൊഴുക്കുകയാണച്ഛന്‍
അവന്റെ തോളിലായ് തലചായ്ചും
ഏങ്ങലടിച്ചും വാടിയ തകരത്താളുപോല്‍
ഒരുവള്‍ പേറ്റുനോവറിഞ്ഞവള്‍
അതാ കരള്‍ കടയുമ്പോള്‍ കരഞ്ഞിരിയ്ക്കുന്നു
അവന്റെ തോളിലായ് തലചായ്ചും
ഏങ്ങലടിച്ചും വാടിയ തകരത്താളുപോല്‍
ഒരുവള്‍ പേറ്റുനോവറിഞ്ഞവള്‍
അതാ കരള്‍ കടയുമ്പോള്‍ കരഞ്ഞിരിയ്ക്കുന്നു
നടനട കാളെ പതുക്കയങ്ങിനെ
കുടമണി തേങ്ങി ഇതുവഴിവീണ്ടും
നടനട കാളെ നമുക്കു പോവേണ്ടും
ഇടമടുത്തുവോ അവിടെയെത്തിയോ
പഴയൊരു പൊട്ടപ്പുര നമ്മെപ്പോലെ
പഴക്കമ്മിപ്പുരയ്ക്കുമിവിടെ നില്‍ക്കുക
ജഡമിറയ്ക്കട്ടെ പതുക്കെ അങ്ങിനെ
പതുക്കെയീ നിലത്തിറക്കിവെയ്ക്കട്ടെ
മരിച്ച പൈതലിന്‍ ഉടയവന്‍
എന്തേ ഇനിചെയ്യേണ്ടുവെന്നുഴറി നില്‍ക്കുന്നു
മരിച്ച പൈതലിന്‍ ഉടയവന്‍
എന്തേ ഇനിചെയ്യേണ്ടുവെന്നുഴറി നില്‍ക്കുന്നു
വിറയ്ക്കും കൈകളാല്‍ ചെറുചില്ലാനങ്ങള്‍ പെറുക്കുന്നു
വേണ്ട നമുക്കു പോവുക തിരിച്ചു പോവുക
അതിന്മുമ്പാ കുഞ്ഞിന്‍ അരുമയാം മുഖം
ഒരു കുറികൂടി മനസ്സില്‍ വെയ്ക്കട്ടെ
ഇതെന്‍ പിറക്കാത്തെ മണിപൈതല്‍
കണ്ണേ മടങ്ങുക വിട
തിരിച്ചു പോവുക അതിന്മുമ്പാ
കുഞ്ഞിന്‍ അരുമയാം മുഖം
ഒരു കുറികൂടി മനസ്സില്‍ വെയ്ക്കട്ടെ
ഇതെന്‍ പിറക്കാത്തെ മണിപൈതല്‍
കണ്ണേ മടങ്ങുക വിട
നടനട കാളെ തളരുന്നു ചുവടിടറടുന്നു
തൊണ്ട വരളുന്നു തലകറങ്ങുന്നു
വണ്ടി കരയുന്നു കാഴ്ചമറയുന്നു
കാളെ നട നട നട
കാഴ്ചമറയുന്നു കാളെ നട നട നട!



കവിത: ഒരു കാളവണ്ടിക്കാരന്റെ പാട്റ്റ്
രചന: ഒ.എന്‍.വി
ആലാപനം: ഒ.എന്‍.വി

6 comments:

  1. ഇതിവിടെ പങ്കുവച്ചതിനു നന്ദി......

    ReplyDelete
  2. മനോഹരം!!! രചനയും,ആലാപനവും.

    കൊച്ചുമുതലാളിക്ക് ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  3. എത്ര മനോഹരമായിരിയ്ക്കുന്നൂ...നന്ദി ട്ടൊ.ഒരുപാട്...!

    ReplyDelete
  4. എല്ലാവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം!

    ReplyDelete