Monday 22 August 2011

നന്ദി


എന്റെ വഴിയിലെ വെയിലിനും നന്ദി..
എന്റെ ചുമലിലെ ചുമടിനും നന്ദി..
എന്റെ വഴിയിലെ തണലിനും
മരക്കൊമ്പിലെ കൊച്ചു കുയിലിനും നന്ദി..
വഴിയിലെ കൂര്ത്ത നോവിനും നന്ദി..
മിഴി ചുവപ്പിച്ച സൂര്യനും നന്ദി..
നീളുമീ വഴിച്ചുമട് താങ്ങി തന്
തോളിനും വഴിക്കിണരിനും നന്ദി..
നീട്ടിയൊരു കൈ കുമ്പിളില്
ജലം വാര്ത്തു തന്ന നിന് കനിവിനും നന്ദി..
ഇരുളിലെ ചതികുണ്ടിനും പോയോരിരവിലെ
നിലാ കുളിരിനും നന്ദി..
വഴിയിലെ കൊച്ചു കാട്ടു പൂവിനും
മുകളിലെ കിളി പാട്ടിനും നന്ദി..
മിഴിയില് വറ്റാത്ത കണ്ണ് നീരിനും
ഉയിരുനങ്ങാത്ത ഒരലിവിനും നന്ദി..
ദൂരെ ആരോ കൊളുത്തി നീട്ടുമാ
ദീപവും നോക്കിയേറെ ഏകയായ്
കാത്തു വയ്ക്കുവാന് ഒന്നുമില്ലാതെ
തീര്ത്തു ചൊല്ലുവാന് അറിവുമില്ലാതെ
പൂക്കളില്ലാതെ പുലരിയില്ലാതെ
ആര്ദ്രമേതോ വിളിക്ക് പിന്നിലായ്
പാട്ട് മൂളി ഞാന് പോകവേ
നിങ്ങള് കേട്ട് നിന്നുവോ തോഴരേ
നന്ദി.. നന്ദി.. നന്ദി..



കവിത: നന്ദി
രചന: സുഗതകുമാരി
ആലാപനം: വേണുഗോപാല്‍

3 comments:

  1. മിഴി ചുവപ്പിച്ച സൂര്യനും നന്ദി....

    ReplyDelete
  2. ബ്ലോഗ്‌ ഇഷ്ടപ്പെട്ടു ... എപ്പോഴും കേള്‍ക്കാന്‍ കൊതിയ്ക്കുന്ന കവിതകളുടെ ശേഖരം ... വളരെ നന്ദി.....ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്യുന്നു .

    ReplyDelete
  3. നന്ദി പറഞ്ഞ് കളിയാക്കുന്നില്ല രാജേഷ്..
    ഇനിയും വരിക.. കവിതകള്‍ കേള്‍ക്കുക..!!

    സന്തോഷം ഈ വരവിനും, നല്ലവാക്കിനും..!

    ReplyDelete