Wednesday 31 August 2011

വേനല്‍മഴ


പാടു നീ മേഘമല്‍ഹാര്‍..
പാടു നീ മേഘമല്‍ഹാര്‍,
ഗര്‍ഭസ്ഥ വര്‍ഷത്തിനെ തേടു നീ,
അമ്ലരൂക്ഷമാക്കുക സ്വരസ്ഥാനം
ഗര്‍ജ്ജിയ്ക്കും സമുദ്രത്തിന്‍
ശാന്തമാം കയം നിന്റെ
മുജന്മം ദാഹിയ്ക്കുന്നു,
പാടു നീ മേഘമല്‍ഹാര്‍..
ഇടത്തെ നെഞ്ചിന്‍ ക്ഷതം
വലത്തെ കൈപ്പത്തിയില്‍ തുടിയ്ക്കും
താളത്തിനെ ഗാനമായ് ഹലിപ്പിയ്ക്കൂ
ചരിയും ഗോപുരത്തെ താങ്ങുന്ന തോളെല്ലുകള്‍
ചെരിഞ്ഞു മഹാസാന്ദ്ര ദുഃഖത്തിന്‍ ഐരാവതം
ഖനിതന്നാഴത്തിലെ കല്‍ക്കരിത്തീയില്‍ വീഴും
കണ്ണുനീരാണോ നിന്റെ മേഘമല്‍ഹാറിസ വര്‍ഷം
വേനലെ, നിനക്കൊരു രക്തസാക്ഷിയെ തരാം
ധ്യാനത്തില്‍ കണ്ണില്‍ നിന്നും
തോരാത്ത കാലവര്‍ഷം
ഹസ്തങ്ങളറിയാതെ,
എയ്തുപോയ് ശരം തോഴാ
മസ്തകം പിളര്‍ന്നല്ലോ,
മുത്തുഞാനെടുത്തോട്ടെ..



രചന: അയ്യപ്പന്‍
ആലാപനം: അയ്യപ്പന്‍

6 comments:

  1. ഓഡിയോയില്‍ മുഴുവന്‍ വരികളില്ല.. ഏതോ ഇന്റര്‍വ്യൂവിന് അയ്യപ്പന്‍ ചൊല്ലിയ വരികളാണ് മുകളില്‍ കൊടുത്തിരിയ്ക്കുന്നത്..

    ReplyDelete
  2. വേനലെ, നിനക്കൊരു രക്തസാക്ഷിയെ തരാം
    ധ്യാനത്തില്‍ കണ്ണില്‍ നിന്നും
    തോരാത്ത കാലവര്‍ഷം
    ഹസ്തങ്ങളറിയാതെ,
    എയ്തുപോയ് ശരം തോഴാ
    മസ്തകം പിളര്‍ന്നല്ലോ,
    മുത്തുഞാനെടുത്തോട്ടെ..

    ReplyDelete
  3. എന്‍റെ പ്രിയാ...എന്‍റെ ഇഷ്ട്ട കവിതകളില്‍ ഒന്നാണിത്..! അയ്യപ്പന്‍ പാടിയ ഈകവിത പൂര്‍ണ രൂപത്തില്‍ കയ്യിലുണ്ട്...ഞാന്‍ തരാം.....

    ReplyDelete
    Replies
    1. ആഹ.. അയ്യപ്പന്‍ പാടിയതല്ലാതെ മാഷും പാടിയിട്ടുണ്ട് ഇത്..? കഴിഞ്ഞ വര്‍ഷം പോസ്റ്റ് ചെയ്ത കവിതയാണിത്..

      Delete
  4. വേനൽമഴയുടെ മൂന്നു വേർഷനുകളും ഇവിടെ ചേർത്തിട്ടുണ്ട്. ഏവർക്കും നന്ദി!

    ReplyDelete