Thursday, 19 April 2012

ജഡം

കവിതയിലൂടെ സംവേദിയ്ക്കുന്ന ഓരോ വസ്തുതയും പ്രതീകാത്മകങ്ങളാണ്. അനുവാചകന് ആ വസ്തുതകളെ ചേര്‍ത്തുപിടിച്ച് തന്നോട് താരതമ്യപ്പെടുത്തിയോ, അല്ലാതെയോ എങ്ങിനെ വേണമെങ്കിലും ആസ്വദിയ്ക്കാം. മനുഷ്യനും, പ്രകൃതിയും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. പ്രകൃതിയുടെ ഓരോ ഭാവവും നമ്മെ പലതരത്തിലും സ്വാധീനിയ്ക്കുന്നു. ആര്‍ത്തിരമ്പി പെയ്തൊഴിയുന്ന മഴയ്ക്കും, ചാറ്റലായ് പെയ്തിറങ്ങുന്ന മഴനൂലിനും, മഴതോര്‍ന്ന് മരങ്ങള്‍ പെയ്യുന്ന മഴയ്ക്കും, മഴവരണ്ട മണ്ണിനുമൊക്കെ പലഭാവങ്ങളാണ്.
മഴയെ ഒരു കാമുകനായോ/കാമുകിയായോ സങ്കല്‍പ്പിച്ച്, മഴയുടെ ചലനങ്ങളെ അവഗണിയ്ക്കപ്പെട്ട ഒരു കാമുകന്റേയോ/കാമുകിയേടെയോ ഭാവങ്ങളായി സങ്കല്‍പ്പിച്ചു നോക്കിയാലോ...

ഇന്നീ പുലര്‍ക്കാലത്തില്‍ എന്റെ പ്രിയര്‍ക്കുവേണ്ടി രചനകൊണ്ടും, അവതരണം കൊണ്ടും വളരെ വിത്യസ്ഥതയാര്‍ന്ന ഒരു കവിതയിതാ സമര്‍പ്പിയ്ക്കുന്നു. ഈ കവിത ആലപിച്ചിരിയ്ക്കുന്നത് നമ്മുടെ ബാബുമാഷിന്റെ പത്നി സ്മിത ടീച്ചറാണ്. സ്മിത ടീച്ചറേയും, കവി ടോണി ജോസിനേയും പുലര്‍ക്കാ‍ലം പരിചയപ്പെടുത്തുന്നു..

പൊന്‍പുലരി!


രാത്രിയില്‍ അടച്ചിട്ട ജനാലപ്പാളിയില്‍
ആര്‍ത്തലച്ച് വന്ന് കൊട്ടിവിളിച്ചിരുന്നു
ജനാല തുറന്നില്ല!
രാത്രിയില്‍ അടച്ചിട്ട ജനാലപ്പാളിയില്‍
ആര്‍ത്തലച്ച് വന്ന് കൊട്ടിവിളിച്ചിരുന്നു
ജനാല തുറന്നില്ല
പിന്നെയും ഏറെ നേരം നിലവിളി കേട്ടൂ
പിന്നെയും ഏറെ നേരം നിലവിളി കേട്ടൂ
നിലത്തു വീണ് കിടന്നുരളുന്നതും
പുളയുന്നതുമെല്ലാം കേള്‍ക്കാമായിരുന്നു
വാതില്‍ തുറന്നില്ല!
നിലത്തു വീണ് കിടന്നുരളുന്നതും
പുളയുന്നതുമെല്ലാം കേള്‍ക്കാമായിരുന്നു
വാതില്‍ തുറന്നില്ല!
കരച്ചില്‍ നേര്‍ത്തു വന്നു
പതിയെ രാത്രി നിശബ്ദമായി
കരച്ചില്‍ നേര്‍ത്തു വന്നു
പതിയെ രാത്രി നിശബ്ദമായി
അപ്പോഴും പുറത്തിറങ്ങി നോക്കിയില്ല
ഉറങ്ങിയതായി നടിച്ചു
അപ്പോഴും പുറത്തിറങ്ങി നോക്കിയില്ല
ഉറങ്ങിയതായി നടിച്ചു
പുലര്‍ച്ചെ വിളര്‍ച്ചയാര്‍ന്ന തണുപ്പില്‍
പുലര്‍ച്ചെ വിളര്‍ച്ചയാര്‍ന്ന തണുപ്പില്‍
ചെളിയില്‍ പുളഞ്ഞ് ചോരവാര്‍ന്ന്
മുറ്റത്ത് കിടക്കുകയാണ് പാവം മഴയുടെ ജഡം
ചെളിയില്‍ പുളഞ്ഞ് ചോരവാര്‍ന്ന്
മുറ്റത്ത് കിടക്കുകയാണ് പാവം മഴയുടെ ജഡം
പാവം മഴയുടെ ജഡം..
മഴയുടെ ജഡം..!

വീഡിയോ വേര്‍ഷന്‍:-

രാത്രിയില്‍ (Click here to download)
കവിത: ജഡം
രചന: കെ. ടോണി ജോസ്
ആലാപനം: സ്മിത മണ്ടൂര്‍

13 comments:

 1. ഏവര്‍ക്കും നല്ലൊരു ദിനം ആശംസിയ്ക്കുന്നു.. !
  നന്ദി!

  ReplyDelete
 2. കവിക്ക്‌ എന്തും കവിതയാണല്ലോ.ഇവിടെ മഴയുടെ പെയ് തൊഴിഞ്ഞ ജഡം മനോഹരമായ ഭാവന തന്നെ .

  ReplyDelete
 3. നല്ല കവിത....അതിമനോഹരമായ ഭാവന...ജഡമാകുന്ന മഴ..ആശംസകള്‍ ...

  ReplyDelete
 4. നല്ല കവിത.....ആശംസകള്‍....:)

  ReplyDelete
 5. ആര്‍ത്തലാച്ചു വന്ന് കൊട്ടി വീളിച്ച് ജഡമായി തീര്‍ന്ന മഴ...മനോഹരമായി വരികള്‍..

  ഭാവം ഉള്‍ക്കൊണ്ട് കവിത അവതരിപ്പിച്ച സ്മിത മണ്ടൂരിനു അഭിനന്ദനങ്ങള്‍....

  കവിത സമ്മാനിച്ച അനിത്സിനു ആശംസകള്‍....

  ReplyDelete
 6. പിന്നെയും ഏറെ നേരം നിലവിളി കേട്ടൂ...
  മഴയുടെ വിവിധ ഭാവങ്ങള്‍ കവി ഭാവനയില്‍ ഗംഭീര്യമായിരിയ്ക്കുന്നു!
  കരളിയിക്കുന്ന ആലാപനം!

  ReplyDelete
 7. ആകെ വ്യത്യസ്ഥം....നല്ലത്

  ReplyDelete
 8. നന്നായിരിക്കുന്നു കവിതയും,ആലാപനവും.
  ആശംസകള്‍

  ReplyDelete
 9. കവിഭാവന അപാരം.. അതിന്‍റെ ഭാവം ഒട്ടും നഷ്ടപ്പെടാതെ അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു. ആശംസകള്‍..

  ReplyDelete
 10. വയ്യ നിയ്ക്ക്,,ആസ്വാദിയ്ക്കാനാവാത്ത പോലെ തരിച്ചിരുന്നു പൊയി ഞാന്‍..
  എന്‍റെ മഴയ്ക്ക് ഞാന്‍ ഒരിയ്ക്കലും മരണം കൽപ്പിച്ചിരുന്നില്ല..
  ഗര്‍ഭം ധരിച്ചിരിയ്ക്കും മണ്ണിനെ പുല്‍കാന്‍ വെമ്പും മഴതുള്ളികള്‍....
  മഴതുള്ളി സ്പര്‍ശത്താല്‍ കിളിര്‍ത്തു പൊങ്ങും ഓരോ പുല്‍നാമ്പിലും ഞാന്‍ കാണുന്നത് എന്‍റെ മഴയുടെ ഹൃദയ തുടിപ്പുകളാണ്‍.,,,പുതു ജീവന്‍റെ ഗന്ധം..പ്രസരിപ്പ്..ഉന്മാദം...!

  കവി ഭാവനയെ ചോദ്യം ചെയ്യാന്‍ പാടുള്ളതല്ല..
  വീണ്ടും വീണ്ടും കേട്ട് ആ ദു:ഖത്തില്‍ പങ്കു ചേര്‍ന്നു ഞാന്‍..
  ടോണി ജോസ് അഭിനന്ദനം അര്‍ഹിയ്ക്കുന്നു...
  വരികളെ വികാരങ്ങളില്‍ കെട്ടിയിട്ട സ്മിതയുടെ ആലാപനം അതി മനോഹരം...
  പുലര്‍ക്കാലത്തിന്‍ ന്റ്റെ സന്തോഷം അറിയിയ്ക്കട്ടെ...!

  ReplyDelete
 11. “പിന്നെയും ഏറെ നേരം നിലവിളി കേട്ടു..!”

  ഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം..!
  പുലര്‍ക്കാലത്തിനുവേണ്ടി “ടോണി ജോസിന്റെ ജഡത്തിന്” ജീവന്‍ നല്‍കിയ ബാബുമാഷിനും, സ്മിതടീച്ചര്‍ക്കും ഒത്തിരി നന്ദി..!

  ഏവര്‍ക്കും ശുഭദിനാശംസകള്‍..
  നന്ദി!

  ReplyDelete
  Replies
  1. ഒരു മഴ പെയ്തു തോര്ന്നതിന്റെ വര്‍ണ്ണനം വളരെ മനോഹരം..
   ടോണി ജോസിന്റെ വരികളെ മനോഹരമാക്കിയ സ്മിതക്കും അഭിനന്ദനങ്ങള്‍..

   സസ്നേഹം
   അന്നാമോട്ടി..

   Delete