Sunday 14 August 2011

രാഗോപഹാരം


മുഗ്ദ്ധഹേമന്തസന്ധ്യയിൽ ഒരു മുത്തുമാലയും ചാർത്തി നീ
വന്നുനിന്നിതെൻ ജീവിത മണിമന്ദിരാങ്കണ വീഥിയിൽ.
കണ്ടുനിൻ കരിം കാർകുഴൽക്കെട്ടിൽ രണ്ടുതാരക പൂക്കൾ ഞാൻ
തത്വചിന്തകൾകൊണ്ട് കൂരിരുൾ മുറ്റിയോരെന്റെ മാനസം
മന്ദം മന്ദം തഴുകി നീ നിന്റെ മന്ദഹാസ നിലാവിനാൽ
പാട്ടുപാടുന്ന രണ്ടു കൊച്ചല കൂട്ടി മുട്ടുന്ന മാതിരി
തമ്മിലൊന്നു പുണർന്നു നമ്മുടെ കൺമുനകളും നമ്മളും
അസ്സുഖോന്മാദ വിസ്മൃതിയിലെൻ അക്ഷികളൊന്നടയവേ,
അത്തരം നോക്കിയെന്നെ വേർപെട്ടിതപ്രതീക്ഷിതമായി നീ
നിഷ്ഫലം നിൻ സമാഗമം സ്വപ്നം മാത്രമായ് തോന്നി
ഒറ്റെവാക്കെന്നോടോതിടാതെന്നെ വിട്ടുപോയി നീ എങ്കിലും
ഏതുമേ നിൻ വിയോഗ ചിന്തയാൽ വേദനിച്ചതില്ലെന്മനം
കണ്ടുഞാനെന്റെ കാൽചുവട്ടിലാ രണ്ടു താരക പൂവുകൾ
ഉണ്ടെനിക്കുനിന്നോർമ്മക്കായ് ഇന്നീ രണ്ടു പൂവുകളെങ്കിലും
നിന്നുപഹാരമാമിവയെ ഞാൻ എന്നുമോമനിച്ചീടുവെൻ
എന്മനസ്സിൻ നിഗൂഡതയിൽ വെച്ചുമ്മവെച്ചീടുവെൻ
എന്മനസ്സിൻ നിഗൂഡതയിൽ വെച്ചുമ്മവെച്ചീടുവെൻ




കവിത: രാഗോപഹാരം
രചന: ചങ്ങമ്പുഴ
പാടിയത്: സുദീപ് കുമാർ

5 comments:

  1. ഉണ്ടെനിക്കുനിന്നോർമ്മക്കായ് ഇന്നീ രണ്ടു പൂവുകള്.....! ആലാപനം വേണുഗോപാല്‍ അല്ലല്ലോ സ്വാമിന്‍..!.....

    ReplyDelete
  2. ഉണ്ണിമേനോനാണോ സ്വാമിന്‍?

    ReplyDelete
  3. ജയചന്ദ്രനാണ് സ്വാമിന്‍000 !

    ReplyDelete
    Replies
    1. നന്ദി സ്വാമിന്‍! തിരുത്തിയിട്ടുണ്ട്.. വേറെ കവിതകളിലും തെറ്റ് കടന്നു കൂടിയുട്ടുണ്ടോ എന്ന് നോക്കണേ.. സുഖമല്ലേ?

      Delete
  4. ഇതൊരു പ്രണയ കാവ്യമല്ലേ കൊച്ചുമുതലാളീ... ഇതിന് എന്തേ... ഈ ചിത്രം????

    ReplyDelete