Saturday, 9 June 2012

യക്ഷികള്‍


ചുരുണ്ടു നീണ്ടുകീടന്നൊരു വാര്‍മ്മുടി
അഴകില്‍ കോതിയൊതുക്കി
ചുണ്ടില്‍ മൂന്നും കൂട്ടിമുറുക്കിയ
ചെഞ്ചാറിന്‍് നിറമേറ്റി
മീന്‍ പരല്‍ പോലെ പിടയ്ക്കും മിഴിയില്‍
ചേലില്‍ സുറുമയുമെഴുതി
ചന്ദ്രക്കലതന്‍ അഴകു നിറഞ്ഞൊരു
ഫാലത്തില്‍ കുറിചേര്‍ത്തും
ശ്വാസച്ഛ്വാസ ഗതിയ്ക്കനുസാരം
ഉയര്‍ന്നു താഴ്ന്നുമിടഞ്ഞും
വക്ഷോചങ്ങളടക്കിയമര്‍ത്തും
ചേലയൊരല്‍പ്പമയച്ച്
കണ്ണുകളെറിയും ചാട്ടുളിയാല്‍
കരള്‍ മെല്ലെവയൊന്നു കുലുക്കി
വരില്ലെ നീയെന്നൊപ്പം തെല്ലിട
ദൂരെമതന്നു ക്ഷണിച്ചും
യുധിഷ്ഠിരന്‍ തേര്‍ തെളിച്ചപോലെ
വിലാസലോല നടന്നു
നടക്കുവാന്‍ ഭയമുണ്ടെന്‍ ചിത്തെ
മടങ്ങുവാന്‍ മടിയല്‍പ്പം
യുവത്വമെന്നെ വലിയ്ക്കുന്നാവഴി
മനസ്സോ പിന്നോട്ടാക്കാന്‍
ഇതെന്നിലെന്നും പിടിവലിതന്നെ
ജനനം മുതലൊരു ശല്ല്യം
പെണ്ണെയിപ്പോള്‍ പോകൂ പിന്നെ
ഒരിയ്ക്കലെത്താം തീര്‍ച്ച
പറഞ്ഞതില്ലതെന്‍ നാവുകള്‍ ചിത്തം
മുരളുന്നതു ഞാന്‍ കേട്ടു
കാലുകള്‍ വടമിട്ടാഞ്ഞു വലിപ്പതു
തട്ടിയെറിഞ്ഞു നടക്കാന്‍
നാഠ്യവശമില്ലെന്നാലും
നാടകനടനാണുലകില്‍
കഷ്ടം ഭാവം വരികയില്ലെന്നുടെ
മുഖത്തു വേണ്ടും പോലെ
സ്ഫടികം പോലെയതില്‍ തെളിയുന്നു
ഹൃദയത്തിന്റെ രഹസ്യം
രംഗം തെറ്റിയരങ്ങത്തെത്തിയ
കോമാളിക്കളിപ്പോലെ
നാളുകളായ് പലവേഷം കെട്ടി
കൂവല്‍ കേട്ടു നടപ്പൂ
മടുത്തു ചായം തേപ്പന്നാകിലു
ഈ ചമയങ്ങളഴിയ്ക്കാന്‍
കരുത്തെനിയ്ക്കും തരാതെ വിട്ടു
സകലചരാചര ശില്പി
നില്‍ക്കുക സുന്ദരി ഞാനൊരു ദാസന്‍
വരുന്നു നിന്നുടെ കൂടെ
നേരം പുലരാന്‍ നേരമതേറെ
പുല്‍കിയമര്‍ന്നു രമിയ്ക്കാം
ഇരുളില്‍ മെല്ലെ മറഞ്ഞവര്‍ കൈകള്‍
കോര്‍ത്തു പിടിച്ചു നടന്നു
വെയില്‍ മറയ്ക്കാന്‍ ഏഴിലവിരിയും
പാലമരത്തിന്‍ കീഴെ
പുലര്‍ച്ചയാരോ കണ്ടു വിളര്‍ത്ത
ശരീരമൊന്നു വനത്തില്‍
അതിന്റെ ചായയുമെന്നുടെ മുഖവും
ഒരുപോലാണെന്നാരോ
പറഞ്ഞതില്‍ പതിരുണ്ടാകാണമെ-
ന്നുറക്കെ ചിന്തിപ്പൂ ഞാന്‍ചുരുണ്ടു (Click here to download)
കവിത: യക്ഷികള്‍
രചന: ഡോ. ജെ കെ എസ്. വെട്ടൂര്‍
ആലാപനം: ഡോ. ജെ കെ എസ്. വെട്ടൂര്‍

7 comments:

 1. സുപ്രഭാതം...
  എന്തു സുന്ദരിയാണിവള്‍ അല്ലേ..?
  എനിയ്ക്കിവളെ ഒത്തിരി ഇഷ്ടമായി..
  വനദേവതയില്‍ നിന്ന് നിയ്ക്കിപ്പോള്‍ യക്ഷിയാവാന്‍ മോഹം...
  ഹൊ...ന്റ്റെ പുലര്‍ക്കാലമേ നീ എന്നെ ആശയ കുഴപ്പത്തിലാക്കുന്നു...!

  ReplyDelete
 2. സൌന്തര്യം തുളുമ്പും കവിളുകള്‍

  കണ്ണില്‍ തിളക്കം മിഴിയിണകള്‍

  ..............അമ്മമ്മോ ഇന്ന് ഞാന്‍ ഉറങ്ങില്ല പേടിയാവുന്നു ..

  സുപ്രഭാതം...

  ReplyDelete
 3. നന്നായിട്ടുണ്ട് ...

  ReplyDelete
 4. ഹൃദ്യമായ വരികള്‍.ആലാപനവും നന്നായി.
  "ഈ ചായങ്ങളഴിയ്ക്കാന്‍"എന്നത് "ഈ ചമയ..."എന്നാക്കണം.
  കൊച്ചുമുതലാളിയ്ക്ക് ആശംസകള്‍

  ReplyDelete
  Replies
  1. അക്ഷരതെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി.. തിരുത്തിയിട്ടുണ്ട്!

   Delete
 5. വായിച്ചു...ഇനി കേള്‍ക്കട്ടെ

  ReplyDelete
 6. ഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.. ! ശുഭദിനാശംസകള്‍!

  ReplyDelete