Tuesday, 20 November 2012

അമാവാസി

മൃതിയിൽ വിരൽ മുക്കി
കൃഷ്ണപക്ഷത്തിൻ സിരാപടലം പകർത്തുക
ഭാഗപത്രത്തിൽ താഥാ..
ഓട്ടു കിണ്ടിയിൽ കണ്ണീർമുട്ടിയ ബാല്യം തൊട്ടേ
രാപ്പകലുകൾ എന്റെ ചോരയെ കടയുമ്പോൾ
പൊന്തിയ വാളിൻ ജ്വാലാകുംഭവും
മണ്ണിൻ കറകാച്ചിയ വാക്കും
ആദികവിയും നീയാണല്ലോ...

കണ്ടുകണ്ടിരുളുന്നൊരന്തിയിൽ
അമ്മയ്ക്കുള്ളിൽ ചെമ്പുകുട്ടകത്തിലെ പുന്നെല്ലു തിളയ്ക്കുമ്പോൾ
കനൽകോരിയ കൈകൾകൊണ്ടവൾ
കനിഞ്ഞെന്റെ മുറിവായകൾ കോറും മുജ്ന്മമുണർത്തുമ്പോൾ
നിനക്കുകൊമ്പും കുലചിഹ്നവും
കൊടുങ്കാറ്റുകുലച്ച കടലിന്റെ പേശിയും പ്രതാപവും

അമ്മതുള്ളിയ വലം തുടയെ തീണ്ടാൻ വയ്യ
കണ്ണിലെ സർപ്പക്കളം ഉണ്ണിയ്ക്ക് മായ്ക്കാൻ വയ്യ
മുള്ളുമുറ്റിയ മുഖം നെഞ്ചിൽനിന്നൂരാൻ വയ്യ
മകരം മരങ്ങളിലോർമ്മകൾ പൊഴിച്ചാലും
പകരം സ്വപ്നത്തിന്റെ പച്ചകൾ പൊടിച്ചാലും
നിന്റെ ചൂരലിൻ നീലപ്പാടുകൾ തിണർത്തതാണെന്റെ കൈപ്പടയിന്നും
നിന്റെ കോപത്തിൻ ലോഹലായനിയെരിയുന്നുണ്ടെൻ തൊണ്ടയിലിന്നും

പറയാം സ്നേഹം പൊറാഞ്ഞമ്മയെക്കൊല്ലാൻ
കത്തും വിറകിൻകൊള്ളിക്കാഞ്ഞ പാപിതൻ കടങ്കഥ പറയാം
ദുഃഖത്തിലേക്കാദ്യപുത്രനെ തള്ളാ-
നരുതായെൻ പെണ്ണിൻ ഗർഭമൂറ്റിയ കഥ
കഥയാൽ തടുക്കാമോ കാലത്തെ
വിശക്കുമ്പോൾ തണുത്ത തലച്ചോറെ യുണ്ണുവാനുള്ളൂ കയ്യിൽ
കഷ്ടരാത്രികൾ കാളച്ചോര കേഴുമീയോടവക്കിൽ വേച്ചുപോം നഷ്ടനിദ്രകൾ
മുതുകെല്ലുപൊട്ടിയ നിരത്തിന്റെ മൂർച്ചകൾ
അത്താഴത്തിൽ കുഷ്ടരോഗത്തിൻ കുപ്പിച്ചില്ലുകൾ
ശിഖണ്ഡിയെപെറ്റ പേക്കിനാവിന്റെയീറ്റുനോവാറും മുമ്പേ
പ്രഞ്ജയിൽ കാമാർത്തന്റെ വീർപ്പുകൾ, വിഴിപ്പുകൾ
പട്ടിനക്കിയ പിണ്ഡം പോലെ പാഴാവുന്നച്ഛാ നിത്യവും ജന്മം

നരകാഗ്നിയെൻ പുരുഷാർത്ഥം നെറ്റിയിൽ കാക്കാകാലുകാച്ചിയും,
ചെറുവിരൽ കൊത്തിയും, ഈറന്മുണ്ടു ചുറ്റിയും,
സ്വന്തം ചിതാഭസ്മത്താൽ ത്രിപുണ്ട്ഡങ്ങൾ ചാർത്തിയും
കെടാത്തനിൻ പുത്രശോകത്തിൽ ചുട്ടനാരായം നെറുകയിലാഴ്ത്തിയും
പാതാളത്തിലേയ്ക്കു ഞാൻ പിരിയുമ്പോൾ
നീ തിരിച്ചെടുക്കുകീ വില്പത്രം
എനിക്കിതിൽ നീക്കിവെച്ചൊരർത്ഥം അക്ഷരം ഭിക്ഷാപാത്രം..

 
മൃതിയിൽ (Click here to download)
കവിത: അമാവാസി
രചന: ചുള്ളിക്കാട്
ആലാപാനം: ശ്രീകാന്ത്

9 comments:

 1. നമസ്ക്കാരം!
  Windows 7ൽ മലയാളം എഴുതുവാൻ അല്പം ബുദ്ധിമുട്ടുണ്ട്. ഞാൻ അക്ഷരം എഴുതി പഠിച്ചു വരുന്നേയുള്ളൂ.. :) അക്ഷരതെറ്റുകളും, ലൈൻ സ്പെയിസിംഗും ഉടൻ തിരുത്താവുന്നതാൺ.. ഏവർക്കും സന്തോഷഭരിതായ ഒരു സായാഹ്നം നേർന്നുകൊൺറ്റ് സൈൻ out ചെയ്യുന്നു.

  ReplyDelete
 2. കുറെ നാളായല്ലോ പുലര്‍കാലത്തിലെ കവിതാലാപനം കേട്ടിട്ട്.

  അനിലിനും കുടുംബത്തിനും ക്ഷേമമല്ലേ?
  ആശംസകള്‍

  ReplyDelete
  Replies
  1. പുതിയ ജോലി സമയം ഒന്നിനും സമ്മതിയ്ക്കുന്നില്ല. എനിയ്ക്കും കുടുംബത്തിനും സുഖം തന്നെ..!

   Delete
 3. yoo.. ethipoyeeeee........vrethikettakavithem kodnuuuuuuuuuuuuuu

  ReplyDelete
 4. വരവും പ്രതീക്ഷീച്ചിരിക്കുകയായിരുന്നു.
  മംഗളമുഹൂര്‍ത്തത്തില്‍ എത്താന്‍ കഴിയാത്തതില്‍
  വളരെയേറെ ഖേദമുണ്ട്.അന്നേദിവസം
  അതായിരുന്നു സ്ഥിതി!
  കൊച്ചുമുതലാളിയ്ക്കും കുടുംബത്തിനും
  ക്ഷേമമാണല്ലോ?
  എല്ലാവിധ ആശംസകളും നേരുന്നു

  ReplyDelete
  Replies
  1. അറിയാം..
   വരാൻ കഴിഞ്ഞില്ലെങ്കിലും നേരിട്ട് സംസാരിയ്ക്കുവാൻ കഴിഞ്ഞല്ലോ.. നന്ദി!

   Delete
 5. വെല്‍ക്കം ബാക്ക് അനിത്സേ...

  ReplyDelete