Wednesday, 17 August 2011

ആത്മരഹസ്യം


ആ രാവില്‍ നിന്നോട് ഞാന്‍ ഓതിയ രഹസ്യങ്ങള്‍
ആരോടും അരുളരുതോമലെ നീ
താരകാകീര്‍ണ്ണമായ നീലാംബരത്തിലിന്നു
ശാരദ ശശിലേഖ സമുല്ലസിക്കെ
തുള്ളിയുലഞ്ഞുയര്‍ന്നു തള്ളി വരുന്ന
മൃദു വെള്ളി വലാഹകകള്‍ നിരന്നു നില്‍ക്കെ
നര്ത്തന നിരതകള്‍ പുഷ്പിത ലതികകള്‍,
നല്‍തളിര്കളാല്‍ നമ്മെ തഴുകിടാവേ
ആലോല പരിമള ധോരണിയിങ്കല്‍ മുങ്ങി
മാലെയാനിലന്‍ മന്ദം അലഞ്ഞു പോകെ
നാണിച്ചു നാണിച്ചെന്റെ മാറത്തു തല ചായ്ച്ചു,
പ്രാണനായികെ നീ എന്‍ അരികില്‍ നില്‍ക്കെ
രോമാഞ്ചമിളകും നിന്‍ ഹേമാംഗകങ്ങള്‍ തോറും
മാമക കര പുടം വിഹരിക്കവേ
പുഞ്ചിരി പൊടിഞ്ഞ നിന്‍ ചെഞ്ചോടി തളിരില്‍ എന്‍
ചുംബനം ഇടയ്ക്കിടക്കമർന്നീടവേ
നാം ഇരുവരും ഒരു നീലശിലാ തലത്തില്‍
നാഗ നിര്‍വൃതി നേടി പരിലസിക്കെ
ആ രാവില്‍ നിന്നോട് ഞാന്‍ ഓതിയ രഹസ്യങ്ങള്‍
ആരോടും അരുളരുതോമാലെ നീ
വേദന സഹിയാത്താ രോദനം തുളുംബീടും
മാമക ഹൃദയത്തിന്‍ ക്ഷതങ്ങള്‍ തോറും
വേദന സഹിയാത്താ രോദനം തുളുംബീടും
മാമക ഹൃദയത്തിന്‍ ക്ഷതങ്ങള്‍ തോറും
ആതര സമന്വിതം ആരും അറിയാതൊരു
ശീതള സുഖാസവം പുരട്ടി മന്ദം
നീ എന്നെ തഴുകവേ ഞാന്‍ ഒരു ഗാനമായ്
നീലംബരത്തോളം ഉയര്‍ന്നുപോയ്‌
സങ്കല്പ സുഖത്തിനും മീതെയായ്‌ മിന്നും
ദിവ്യ മംഗള സ്വപ്നമേ നിന്‍ അരികിലെത്താന്‍
യാതൊരു കഴിവുമിലാതെ ഞാന്‍ എത്ര കാലം
ആതുര ഹൃദയനായ് ഉഴന്നിരുന്നു
കൂരിരുള്‍ നിറഞ്ഞൊരെന്‍ ജീവിതം പൊടുന്നനെ
തരകാവൃതമായി ചമഞ്ഞ നേരം
കൂരിരുള്‍ നിറഞ്ഞൊരെന്‍ ജീവിതം പൊടുന്നനെ
തരകാവൃതമായി ചമഞ്ഞ നേരം
ആ വെളിച്ചത്തില്‍ നിന്നെ കണ്ടു ഞാന്‍
ആ വെളിച്ചത്തില്‍ നിന്നെ കണ്ടു ഞാന്‍
ദിവ്യമാമൊരാനന്ദ രശ്മിയായ് എന്നരികില്‍ തന്നെ
മായാത്ത കാന്തി വീശും മംഗള കിരണമേ
നീ ഒരു നിഴലാണെന്നാരു ചൊല്ലി
അല്ലിലെ വെളിച്ചമേ നിന്നെ ഞാന്‍ അറിഞ്ഞതില്ല
അല്ലലില്‍ മൂടി നില്‍ക്കും ആനന്ദമേ
യാതൊന്നും മറയ്ക്കാതെ
നിന്നോട് സമസ്തവും ഓതുവാന്‍ കൊതിച്ചു നിന്നരികിലെത്തി
യാതൊന്നും മറയ്ക്കാതെ
നിന്നോട് സമസ്തവും ഓതുവാന്‍ കൊതിച്ചു നിന്നരികിലെത്തി
കണ്ണുനീര്‍ കണികകള്‍ വീണു നനഞ്ഞതാം നിന്‍
പൊന്നല കവിള്‍ കൂമ്പ് തുടച്ചു മന്ദം
ആ രാവില്‍ നിന്നോട് ഞാന്‍ ഓതിയ രഹസ്യങ്ങള്‍
ആരോടും അരുളരുതോമാലെ നീ
ആ രാവില്‍ നിന്നോട് ഞാന്‍ ഓതിയ രഹസ്യങ്ങള്‍
ആരോടും അരുളരുതോമാലെ നീ
എന്നാത്മ രഹസ്യങ്ങള്‍ എന്തും ഞാന്‍ നിന്നോടോതും
മന്നിനായത് കേട്ടിട്ടെന്ത് കാര്യം
എന്നാത്മ രഹസ്യങ്ങള്‍ എന്തും ഞാന്‍ നിന്നോടോതും
മന്നിനായത് കേട്ടിട്ടെന്ത് കാര്യം
ഭൂലോക മൂഢരായ് നമ്മെ ഇന്നപരന്മാര്‍
പൂരിത പരിഹാസം കരുതിയേക്കാം
സാരമില്ലവയോന്നും സന്തതം മമ ഭാഗ്യ
സാരസര്‍വസ്വമേ നീ ഉഴന്നിടണ്ട
മാമക ഹൃദയത്തിന്‍ സ്പന്ദനം നില്‍ക്കുവോളം
പ്രേമവും അതില്‍ തിരയടിച്ചു കൊള്ളും
മാമക ഹൃദയത്തിന്‍ സ്പന്ദനം നില്‍ക്കുവോളം
പ്രേമവും അതില്‍ തിരയടിച്ചു കൊള്ളും
കല്പാന്ത കാലം വന്നു
ഭൂലോകമാകെ ഒരു കര്‍ക്കശ സമുദ്രമായ് മാറിയാലും
അന്നതിന്‍ മീതെ അലതല്ലി ഇരച്ചു വന്നു പൊങ്ങിടും
ഓരോ കൊച്ചു കുമിള പോലും
ഇന്ന് മന്‍മാനസത്തില്‍ തുള്ളി തുളുമ്പി നില്‍ക്കും
നിന്നോടുള്ള അനുരാഗമാരിക്കും
രണ്ടല്ല നീയും ഞാനും ഒന്നായി കഴിഞ്ഞല്ലോ
രണ്ടല്ല നീയും ഞാനും ഒന്നായി കഴിഞ്ഞല്ലോ
വിണ്ടലം നമുകിനി വേറെ വേണോ
ആരെല്ലാം ചോദിച്ചാലും ആരെല്ലാം മുഷിഞ്ഞാലും
ആരെല്ലാം പരിഭവം കരുതിയാലും
ആ രാവില്‍ നിന്നോട് ഞാന്‍ ഓതിയ രഹസ്യങ്ങള്‍
ആരോടും അരുളരുതോമാലെ നീ…ആരാവില്‍ (Click here to download)
കവിത: ആത്മരഹസ്യം
രചന: ചങ്ങമ്പുഴ
ആലാപനം: മധുസൂദനന്‍ നായര്‍

6 comments:

 1. ള എന്നത് ല എന്നും റ എന്നത് ര എന്നും കാണുന്നത് എന്‍റെ ഫോണ്ടിന്‍റെ പ്രശ്നമാണോ, സ്വാമിന്‍..!? ആതുര ഹൃദയാനി ഉഴാനിരുനു... ഇതു മാറ്റണം. അര്‍ത്ഥം വ്യത്യാസം വരുന്നു..! ആതുര ഹൃദയനായ് ഉഴന്നിരുന്നു..!

  ReplyDelete
 2. ചിലകവിതകളുടെ വരികള്‍ ഞാന്‍ ചില സൈറ്റുകളില്‍ നിന്ന് കടം കൊണ്ടിട്ടുണ്ട്.. അങ്ങിനെയുള്ള ഒന്നായിരുന്നു ഇതെന്ന് തോന്നുന്നു.. വരികളിലെ പിശകുകളെല്ലാം ഇപ്പോള്‍ തീര്‍ത്തിട്ടുണ്ട്.. തെറ്റു ചൂണ്ടിക്കാട്ടീയതിന് നന്ദി!

  ReplyDelete
 3. നന്ദിയൊന്നും പറയേണ്ട സ്വാമിന്‍.., ഇതു പോലെ ക്ഷമയോടെ എഴുതിയുണ്ടാക്കാന്‍ ഞാന്‍ എത്ര ശ്രമിച്ചാലും ആവില്ല..ചില വാക്കുകളൊന്നും എനിക്ക് അറിയാത്തവയുമാണ്..., പിന്നെ നന്നായിരിക്കുന്നു എന്ന് എല്ലാ ബ്ലൊഗിലും കമന്‍റിടേണ്ട എന്ന് കരുതി .. ഹ ഹ

  ReplyDelete
 4. :-) idaykkokke ivide oru aal perumattam undennu thonnumbo kooduthal post cheyyan oru prachodhanamakum.. Details ariyatha kure kavithakalundu, athokke kandu pidichu ivide postanam..

  ReplyDelete
 5. ചില അക്ഷരപ്പിശകുകൾ...

  1. ആരോടും അരുലരുതോമാലെ നീ >>
  ആരോടും അരുളരുതോമലെ നീ
  2. താഴുകിടാവേ >> തഴുകീടവേ
  3. വിഹാരിക്കവേ >> വിഹരിക്കവേ
  4. ഇടയ്കിടക്കമാരിന്നിടാവേ >> ഇടയ്ക്കിടക്കമർന്നീടവേ
  5. ഹേമാംഗങ്ങള്‍ >> ഹേമാംഗകങ്ങള്‍
  6. ഒന്നേ കഴിഞ്ഞല്ലോ >> ഒന്നായി കഴിഞ്ഞല്ലോ

  ReplyDelete
  Replies
  1. നന്ദി കാവ്യജാതകം!
   തെറ്റുകള്‍ ചൂണ്ടികാണിച്ചത് കുറച്ച് ദിവസം മുന്നെ തന്നെ കണ്ടിരുന്നു. അല്പം തിരക്കിലായിരുന്നു.. ചൂണ്ടികാണിച്ച അക്ഷരതെറ്റുകളെല്ലാം തിരുത്തിയിട്ടുണ്ട്.. തെറ്റുകള്‍ ഇനിയും ചൂണ്ടിക്കാണിയ്ക്കുക. ശുഭദിനാശംസകള്‍ നേരുന്നു!

   Delete