Saturday, 30 April 2016

സ്കൂള്‍ ബാര്‍വിദ്യ നല്‍കിയിട്ട് ലാഭമില്ലായ്കയാല്‍
മദ്യശാലയ്ക്ക് വിറ്റു വാദ്യാലയം
ഒരു വിരല്‍പാടെടുക്കുവാന്‍ ഞാനു-
മവനുമിങ്ങനെ വന്നു നില്‍ക്കുമ്പോള്‍
ഹൃദയ പാഠത്തില്‍ വത്സല ടീച്ചര്‍
ചെവിതകര്‍ത്ത് ഇന്ദ്രവജ്ര പെയ്യുന്നു
എവിടെ ഞാന്‍ നട്ട വേപ്പ്, റോസാച്ചെടി,
എവിടെയെന്റെ  പ്രിയപ്പെട്ട ചെമ്പകം
എവിടെ ഞങ്ങടെ ക്ലാസ്സ്മുറി, ബെഞ്ചുകള്‍
നിരനിരയായിരുന്ന സ്വപ്നാലയം!

അടിയിലങ്ങനെ ചൂരല്‍ മറച്ചുവെച്ച്
അറിയുകില്ലെന്ന് ചൊല്ലിയ ഡെസ്കുകള്‍
ജലം ഇറങ്ങ്ങ്ങി തണുപ്പാര്‍ന്ന മങ്കലം
ഇലയിറഞ്ഞിട്ട ഭാഗ്യവും ടസ്ടരും
എവിടെ ഞാന്‍ മുയല്‍ ചിത്രം വരച്ചിട്ട-
കറുകറുപ്പ് നിറചോക്ക്, പുസ്തകം

അവിടെയാണ്എഴുത്തച്ചന്റെ താവളം
അവിടെയല്ലോ പുരാതന ഭൂപടം
അവിടെ ഹൈട്രെജന്‍ ടെസ്ടിട്യൂബ്
ബീക്കറില്‍ തിളതിളയ്ക്കുന്ന വിഞ്ജാനലായനി
അതിനുമപ്പുറം ന്യൂട്ടണ്‍, എഡിസണ്‍,
അടിമവംശം, അലാവുധീന്‍ ഖില്‍ജി
കവിതപോലെ സരോജിനി ടീച്ചര്‍

പ്രണയമാദ്യമെയ്ത മെറ്റില്‍ട
കടലിലെ പെന്‍സില്‍ കാണിച്ചു തന്ന്‍
പുതിയ വിസ്മയം നെയ്ത നസീമ
മൃതിമൃഗപ്പല്ലിലസ്ഥമിയ്ക്കുംവരെ
സ്മൃതിയില്‍നിന്നും തുരത്തുന്നതെങ്ങിനെ?

അതിരഹസ്യമായ് കായല്‍ കടത്തി
പയര്‍, നെയ്ച്ച്ചോറുതന്ന ഖുല്സത്തെ
ഇടതുകാലില്‍കുരുക്കിയ പന്തുമായി
കുതിരയെപ്പോല്‍ കുതിച്ച ക്ലമന്തിനെ
മദരഹിതരായി ഒന്നിച്ച്ചിരുന്ന്‍
മതിമറന്ന്പ ഠിച്ച ദിനങ്ങള്‍
മദിരയില്‍ ജലമാക്കുന്നതെങ്ങിനെ
ഹൃദയ സൂര്യനെ കൊല്ലുന്നതെങ്ങിനെ?

ഇത് കുചേലെന്റെ കുട്ടികള്‍ക്കാശ്രയം
തണല്‍മരം, സ്നേഹസാന്നിദ്യം, ഉത്സവം
ഇത് പൊതിചോറ് വാസനിക്കുന്നിടം
പ്രഥമ സൗഹൃദം പൂത്ത നദീതടം
മതി നിറുത്തുക! ഒരുതുള്ളിപോലും-
പറയരുത് പരിക്കേറ്റ കുട്ടി ഞാന്‍..!


Click here to download

കവിത: സ്കൂള്‍ ബാര്‍
രചന: കുരീപ്പുഴ ശ്രീകുമാര്‍
ആലാപനം: ബാബു മണ്ടൂര്‍.

7 comments:

 1. ഇഷ്ടം... ബാബു മാഷ്‌ടെ ആലാപനം നന്നായിരിക്കുന്നു.

  ReplyDelete
 2. കവിതാബാർ വീണ്ടും തുറന്നല്ലോ. സന്തോഷം. രണ്ട് മാസം മുൻപ് കൊച്ചുമുതലാളിയുടെ കാര്യം ഏതോ ഒരു ഫേസ് ബുക് പോസ്റ്റിൽ ഞാൻ എടുത്തിട്ടപ്പോൾ കൊച്ചുമുതലാളി സുഖമായിരിക്കുന്നുവെന്നും ഒരു കുഞ്ഞുമുതലാളി ഉണ്ടായിട്ടുണ്ടെന്നും എനിക്ക് ആരോ സുഹൃത്ത് മറുപടി തന്നിരുന്നു.

  സന്തോഷം, ആശംസകൾ

  ReplyDelete
 3. കൃത്യം രണ്ടുകൊല്ലമായല്ലോ കണ്ടിട്ട്!എന്തൊക്കെ വിശേഷങ്ങള്‍?
  നാട്ടില്‍ വരാറുണ്ടോ?
  പുലര്‍ക്കാല കവിതകള്‍ തുടരുമല്ലോ.
  എല്ലാവിധ നന്മകളും നേരുന്നു.
  ആശംസകള്‍

  ReplyDelete
 4. സുഖമായിരിയ്ക്കുന്നു.. :) കഴിഞ്ഞ മാസം നാട്ടില്‍ വന്നിരുന്നു.. കമ്പ്യൂട്ടറില്‍ മലയാളം പോയി കിടക്കുകയായിരുന്നു. സിസ്റ്റത്തിനു മുന്നിലിരിയ്ക്കാന്‍ അധികം സമയം കിട്ടാറില്ല. ആഴ്ചയില്‍ ഓരോ കവിത ഞാന്‍ പോസ്റ്റ്‌ ചെയ്യാം..! നന്ദി!

  ReplyDelete
 5. വീണ്ടും കവിതകള്‍..നന്നായി....

  ReplyDelete
 6. സന്തോഷം അനിൽ ... കുടുംബം - കവിത .കൂടുതൽ കുടുംബത്തിന് കൊടുത്തേക്കുക.

  ReplyDelete