Monday, 23 January 2012

പുലര്‍ക്കാലത്തിലെ നൂറ്റിയമ്പതാമത്തെ പൂവ്.. വര്‍ഷിണിയുടെ "കിനാക്കൂട്"

പ്രിയരെ,

ഈ പൊന്‍പുലരിയില്‍ പുലര്‍ക്കാലത്തിലെ നൂറ്റിയമ്പതാമത്തെ പൂവ് വിരിയുകയാണ്. ഇന്ന് വിരിയുന്ന ഈ പൂവിന്റെ സുഗന്ധം എന്റെ പ്രിയരിലേയ്ക്കും പടരട്ടെ. എന്നത്തെയും പോലെ ഈ സുന്ദര മൂഹര്‍ത്തത്തിനു വേണ്ടി കാത്തിരിയ്ക്കുകയായിരുന്നു ഞാന്‍. എല്ലാം ഈശ്വര നിശ്ചയം പോലെ വന്നണയുകയായിരുന്നു. നിനച്ചിരിയ്ക്കാതെയാണ് ബാബുമാഷിനെ പരിചയപ്പെടുന്നത്, അതിനും നിമിത്തമായത് ഈ പുലര്‍ക്കാലം തന്നെ.. പുലര്‍ക്കാലത്തിലെ ഇന്നത്തെ പൊന്‍പൂവ് വര്‍ഷിണിയുടെ "കിനാക്കൂടിലൂടെ" വിരിയുമ്പോള്‍ എനിയ്ക്ക് ലഭിച്ചത് ഒരു നല്ല സൌഹൃദം കൂടിയാണ് ബാബുമാഷിലൂടെ.

ബാബുമാഷിനെ ഞാനറിയുന്നത് വിജയലക്ഷ്മിയുടെ "മഴ" എന്ന കവിതയിലൂടെയാണ്. നിങ്ങളും കേട്ടിരിയ്ക്കുമല്ലോ അത്.. ആ ആലാപനശൈലി ശരിയ്ക്കും മനസ്സിനെ പിടിച്ചുലച്ചു.. പിന്നെ ഇമെയില്‍ കമ്മ്യൂണിക്കേഷന്‍സ്, ഫോണിലൂടെ; ഓരോ നിമിഷവും കവിതകളെ കുറിച്ച് സംസാരിയ്ക്കുമ്പോള്‍ ഞാനും മാഷും വാചാലമായി. എന്റെ മോഹം പറഞ്ഞപ്പോള്‍ ഒരു കൂടപ്പിറപ്പിനെപോലെ, ദീര്‍ഘകാലമായി പരിചയമുള്ള ഏറ്റവും അടുത്ത ഒരു സുഹൃത്തിനെപ്പോലെ അതിനെന്താ വളരെ സന്തോഷമേയുള്ളൂ ചെയ്യാന്‍ എന്നായിരുന്നു മറുപടി. ആ മറുപടിയില്‍ ഞാന്‍ കാണാതെ തന്നെ മാഷിന്റെ പുഞ്ചിരിയും ഇവിടെയിരുന്നു ഞാന്‍ കണ്ടു..

ഏത് കവിതയാണ് ചൊല്ലേണ്ടെതെന്ന് ചോദിച്ചപ്പോള്‍ ആ സ്വാതന്ത്ര്യം ഞാന്‍ മാഷിന് തന്നെ വിട്ടുകൊടുക്കകയായിരുന്നു. രാത്രിയുടെ യാമങ്ങളില്‍ മാഷ് പെയ്തൊഴിയാനിലൂടെ ഒഴുകി. അവസാനം ഗൃഹാതുരത്വമുണര്‍ത്തുന്ന കിനാകൂട്ടിലെത്തുകയായിരുന്നു..
"മലയോരത്ത് വയലിനക്കരെ ഇറയത്തൊരു തൂക്കുവിളക്ക്" ഗൃഹാതുരത്വമുണര്‍ത്തുന്ന വരികള്‍.; അങ്ങിനെ കിനാക്കൂടിനെ തിരഞ്ഞെടുക്കുകയായിരുന്നു. ശനിയാഴ്ച പാതിരാത്രിയ്ക്ക് എന്നെ വിളിച്ച് ഈ കവിത മാഷിന്റെ സ്വന്തം ശബ്ദത്തിലൂടെ പാടികേള്‍പ്പിച്ചപ്പോള്‍ അറിയാതെ കണ്ണുകളില്‍ നിന്ന് രണ്ടിറ്റു വീണ്ടു. മനസ്സ് സന്തോഷം കൊണ്ട് നിറയുകയായിരുന്നു. എന്റെ സന്തോഷം കണ്ട് മാഷിനും ഒത്തിരി സന്തോഷമായി. ഈ സന്തോഷം ആരോടെങ്കിലും പങ്കുവെയ്ക്കാതെ ശ്വാസം മുട്ടുകയായിരുന്നു. എന്നെത്തെയും പോലെ സമീര്‍ഭായ്ക്ക് ഞാനൊരു സൂചന കൊടുത്തിരുന്നു. സമീര്‍ഭായിയെ കാണാന്‍ ഫെയ്സ്ബുക്കില്‍ ഓടിയെത്തി.. വിചാരിച്ചതുപോലെ തന്നെ അദ്ധേഹം അവിടെ ഉണ്ടായിരുന്നു. എന്റെ സന്തോഷം അദ്ദേഹത്തോട് പങ്ക് വെച്ചപ്പോള്‍ എനിയ്ക്കൊരല്‍പ്പം ആശ്വാസം. പക്ഷെ സമീര്‍ഭായ് ഈ ശ്വാസംമുട്ടല്‍ ആരോടു പങ്കുവെയ്ക്കും എന്നറിയാതെ കുഴങ്ങി..

പിന്നെ "കിനാക്കൂടിനെ" കയ്യിലെത്താന്‍ കാത്തിരിയ്ക്കുകയായിരുന്നു. ഈ പുലര്‍ക്കാലത്തില്‍ മാഷതെന്റെ കയ്യിലേല്‍പ്പിച്ചു.. ഇനി ഈ കിനാക്കൂടെന്റെ പ്രിയര്‍ക്കും സ്വന്തം; പുലര്‍ക്കാലം അതിനിവിടെ ഒരു നിമിത്തമാകുന്നു. "ദേശി"രാഗത്തില്‍ കിനാക്കൂട് കൂടുതല്‍ സുന്ദരിയായിരിയ്ക്കുന്നു, കിനാക്കൂടിലൂടെ പുലര്‍ക്കാലവും!


മലയോരത്ത് വയലിനക്കരെ
ഇറയത്തൊരു തൂക്കു വിളക്ക്..
മലയോരത്ത് വയലിനക്കരെ
ഇറയത്തൊരു തൂക്കു വിളക്ക്..
കഴുത്തോളം വെള്ളത്തില്‍ കൈതത്തോട്ടം
മുട്ടോളം ചെളിയില്‍ ചുഴികുത്തും വരമ്പുകള്‍
കഴുത്തോളം വെള്ളത്തില്‍ കൈതത്തോട്ടം
മുട്ടോളം ചെളിയില്‍ ചുഴികുത്തും വരമ്പുകള്‍
ഉമ്മറത്തെ ഇളകുന്ന കല്‍ പ്പടവുകള്‍
വഴുക്കുന്നുണ്ടാം എങ്കിലും
ഉമ്മറത്തെ ഇളകുന്ന കല്‍ പ്പടവുകള്‍
വഴുക്കുന്നുണ്ടാം എങ്കിലും
മഴക്കാല രാത്രിയില്‍ ഉറക്കമില്ലാതെ
ദുഖത്തെ പെയ്തുതീരാതെ
മഴക്കാല രാത്രിയില്‍ ഉറക്കമില്ലാതെ
ദുഖത്തെ പെയ്തുതീരാതെ
ജനലഴിയില്‍ എത്തിപ്പടരും
വള്ളിയില്‍ കണ്ണയച്ച്
ചാഞ്ഞും ചെരിഞ്ഞും ചുടുനെടുവീര്‍പ്പുമായി
ചുവരു ചാരി ഓര്‍മ്മകള്‍ കാത്തിരിയ്ക്കയാണിന്നും
ജനലഴിയില്‍ എത്തിപ്പടരും
വള്ളിയില്‍ കണ്ണയച്ച്
ചാഞ്ഞും ചെരിഞ്ഞും ചുടുനെടുവീര്‍പ്പുമായി
ചുവരു ചാരി ഓര്‍മ്മകള്‍ കാത്തിരിയ്ക്കയാണിന്നും
ഈ നഗര ജീവിതം വര്‍ണ്ണങ്ങള്‍ പൊലിയ്ക്കുമ്പോഴും
ഈ നഗര ജീവിതം വര്‍ണ്ണങ്ങള്‍ പൊലിയ്ക്കുമ്പോഴും
ഇന്നു നിന്‍ കരം ഗ്രഹിച്ച്
പതുക്കെ പറഞ്ഞു ഞാന്‍
മടങ്ങി പോകാം നമുക്ക്
ഇന്നു നിന്‍ കരം ഗ്രഹിച്ച്
പതുക്കെ പറഞ്ഞു ഞാന്‍
മടങ്ങി പോകാം നമുക്ക്
വീട്ടിലേയ്ക്ക്...
മടങ്ങി പോകാം നമുക്ക്
വീട്ടിലേയ്ക്ക്...
മുങ്ങിത്താണാ വരമ്പിലൂടെ
ഏറെ നേരം ഏറെ ദൂരം നടക്കാം പിന്നെയും
ഏറെ നേരം ഏറെ ദൂരം നടക്കാം പിന്നെയുംമലയോരത്ത് (Click here to download)
കവിത: കിനാക്കൂട്
രചന: വര്‍ഷിണി
ആലാപനം & ആവിഷ്ക്കാരം: ബാബു മണ്ടൂര്‍

വീഡിയോ വേര്‍ഷന്‍:-

50 comments:

 1. നല്ല കവിത
  നല്ല ആലാപനം
  വളരെയിഷ്ടമായി ഈ 150 താമത്തെ ഈ പൂവിന്റെ നറുമണം.
  ആശംസകൾ

  ReplyDelete
  Replies
  1. ഈ കൊച്ചുകിനാക്കൂടിനെ വളരെയധികം ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം കലാവല്ലഭന്‍..! നന്ദി!

   Delete
 2. എല്ലാം അതിമനോഹരമായിരിക്കുന്നു രചനയും,
  ആലാപനവും,വീഡിയോയില്‍ ഒരുക്കിവെച്ചിരിക്കുന്നപശ്ചാത്തലരംഗവും!
  മികച്ച സംവിധാനം!!!എന്‍റെ ഹൃദയംഗമമായ
  അഭിനന്ദനങ്ങള്‍..,.
  കൊച്ചുമുതലാളിയ്ക്ക് ആശംസകളോടെ,
  സി.വി.തങ്കപ്പന്‍

  ReplyDelete
  Replies
  1. കൊച്ചുമുതലാളി ഒരു നിമിത്തം മാത്രം... ആശംസകള്‍ വര്‍ഷിണിയിലും, ബാബുമാഷിലും ചൊരിയട്ടെ.. :-) നന്ദി സര്‍!

   Delete
 3. പറയാന്‍ വാക്കുകളില്ല പ്രിയാ
  മനോഹരം

  ReplyDelete
  Replies
  1. വളരെ സന്തോഷം ഷാജു.. വര്‍ഷിണിയുടെ മറ്റൊരു കവിത കൂടി ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.. കേട്ടിട്ടില്ലെങ്കില്‍ അതുകൂടി കേള്‍ക്കണം.. നന്ദി!

   Delete
 4. അതി മനോഹരം.. എഴുത്തും കവിതയും, ആലാപനവുമെല്ലാം...

  ReplyDelete
  Replies
  1. ആദ്യവരവിനും, ഈ പ്രോത്സാഹനത്തിനും കൊച്ചുമുതലാളിയുടെ അകമഴിഞ്ഞ നന്ദി!

   Delete
 5. കുഞ്ഞില് ഞാന് പാടുമായിരുന്നു,
  ഈണത്തില് മധുരമായി തന്നെ എന്ന് ഞാന് അവകാശപ്പെടും..
  എന്റെ ചുറ്റിനുമുള്ളവരെ കുറിച്ച് ഞാന് ബോധ്യവതിയല്ലായിരുന്നു..
  എന്റെ സ്വര മാധുര്യം നുകര്ന്നവര് എനിയ്ക്ക് രണ്ടു മൂന്ന് സമ്മാനങ്ങള് നല്കിയിട്ടുണ്ടെന്ന് എന്നതിനുള്ള തെളിവുകള് എന്റെ വീട്ടിലെ മച്ചിനകത്തെ പെട്ടിയ്ക്കുള്ളില് ഒരു നിധിയായ് ഞാന് സൂക്ഷിച്ചു വെച്ചിട്ടുണ്ട്..!
  കുട്ടിക്കാലം വഴിമാറി..
  യൌവ്വനം, കൌമാരം എന്നിലെ ഗായികയെ ബോധ്യവതിയാക്കി..
  അങ്ങനെ എന്റെ സ്വര മാധുര്യം എനിയ്ക്കു മാത്രം കേള്ക്കുമാറായി..
  അന്ധകാരങ്ങളില് ഞാന് പാടി തകര്ത്തു..!

  സംഗീതം ഒരു തരം ഹരമാണ് ലഹരിയാണ് എന്ന് ഞാന് അറിഞ്ഞു…
  സ്വര മാധുര്യം നിത്യ വസന്തമെന്നും..
  അങ്ങനെ എന്നിലെ “അസൂയ ‘എന്ന വികാരം നുര പൊന്തിയത് ഒരേയൊരു കൂട്ടരോട്..
  വേറെ ഏത് കലാ രൂപവും എന്നെ കൊണ്ടാകും എന്ന ഗര്വ്വോടെ ഏറ്റെടുക്കാറുണ്ട് ഞാന്..
  അതിനായി പരിശ്രമിയ്ക്കാറുമുണ്ട് , കഠിനദ്ധ്വാന ഫലം ലഭിയ്ക്കാറുമുണ്ട്..
  എന്നാല് തപസ്സിരുന്നാല് പോലും ലഭ്യമല്ലാത്തൊരു കഴിവാണല്ലൊ ഈശ്വരാ എന്നില് ഇല്ലാത്തതെന്ന് ഞാന് പലപ്പോഴും നിരാശപ്പെട്ടതായും ഓര്ക്കുന്നു..ഗാനാലാപനം..!

  ഇന്ന് ഞാന് നിശ്ശബ്ദ്ധയായി പോവുകയാണ്..
  എന്റെ വരികള് .. കഴിവുള്ള ,ഈശ്വര കൃപ ഒരുപാട് സിദ്ധിച്ച ഒരു കലാകാരന്റെ സ്വര മാധുര്യം തൊട്ടറിഞ്ഞ് അനുഭവിച്ചറിയുമ്പോള്…
  ഒരു തരം നിസ്സംഗത..
  വാക്കുകളാല് പുറപ്പെടുവിയ്ക്കാനാവാത്ത ഒരു തരം അവസ്ത്ഥ..
  എന്റെ കിനാക്കൂട്…എന്റെ അഴകിന്റെ കൂട്…
  കളിച്ചും ചിരിച്ചും, ഇണങ്ങിയും പിണങ്ങിയും, സ്വപ്നങ്ങളും മോഹങ്ങളും, പങ്കു വെച്ചും..പടുത്തുയര്ത്തിയ എന്റെ സ്നേഹ കൂടാരം..
  എന്റെ സ്വപ്നം യാഥര്ത്ഥ്യമായില്ലേ….!
  വാക്കുകളാല് പ്രകടിപ്പിയ്ക്കാനാവാത്ത നന്ദി..സ്നേഹം…അനില്..സമീരന്…ബാബു മണ്ടൂര്…!

  ReplyDelete
  Replies
  1. ഒരു നിസ്സംഗതയും വേണ്ട.. Best is yet to come.. സന്തോഷിയ്ക്കുകയല്ലേ വേണ്ടത്.. പിന്നെ വര്‍ഷിണിയുടെ ഒരു മൂളിപ്പാട്ടെങ്കിലും കേള്‍ക്കാനുള്ള യോഗമുണ്ടാണാവോ കൊച്ചുമുതലാളിയ്ക്ക്.. :)

   Delete
 6. കവിതയ്ക്കാണോ ഫേയ്സ് ബുക്കിനോ വേൾഡ് വൈഡ് വെബിനോ കിനാക്കൂട്ടിലാദ്യത്തെ മുറി സ്വന്തം?

  ReplyDelete
  Replies
  1. കിനാക്കൂട്; സ്വപ്നങ്ങള്‍കൊണ്ടുണ്ടാക്കിയ കൊച്ചുവീടാണ്.. മുറികള്‍ നിറയെ കിനാക്കളുടെ ഗന്ധമാണ്..!

   Delete
 7. "ദേശി"രാഗത്തില്‍ കിനാക്കൂട് കൂടുതല്‍ സുന്ദരിയായിരിയ്ക്കുന്നു, കിനാക്കൂടിലൂടെ പുലര്‍ക്കാലവും!Excellent........

  ReplyDelete
  Replies
  1. നന്ദി വെള്ളരി.. വെള്ളരിയും, തങ്കപ്പന്‍ സാറുമാണ് പുലര്‍ക്കാലത്തിന്റെ ബ്രാന്റ് അംബാസഡര്‍മാര്‍.. :)

   Delete
 8. മലയോരത്ത് വയലിനക്കരെ
  ഇറയത്തൊരു തൂക്കു വിളക്ക്..
  കഴുത്തോളം വെള്ളത്തില്‍ കൈതത്തോട്ടം
  മുട്ടോളം ചെളിയില്‍ ചുഴികുത്തും വരമ്പുകള്‍
  കഴുത്തോളം വെള്ളത്തില്‍ കൈതത്തോട്ടം...

  എന്‍റെ ബാല്യത്തിലൂടെയാണൊ വര്‍ഷിണി ഈ കവിത എഴുതിയത് എന്ന് അതിശയിച്ചിട്ടുണ്ട് പണ്ട് ഈ കവിത വായിച്ചപ്പോള്‍...
  ഏതൊരു നാട്ടിമ്പുറത്തുകാരന്റ്റേം അനുഭവങ്ങളിലൂടെ തന്നെയാണ് വര്‍ഷിണി യാത്ര ചെയ്തതെന്ന് സമ്മതിക്കാന്‍ എന്‍റെ മനസ്സ് സമ്മതിക്കാത്തതു പോലെ..
  മഴക്കാലത്ത് നീന്തിനടന്ന തോടുകളും , പാടങ്ങളും ഒക്കെ എന്‍റെ ഓര്‍മ്മകളില്‍ പുനര്‍ജ്ജനിക്കുന്നു..
  കഴുത്തോളം വെള്ളമുള്ള തോടും ,
  മുട്ടോളം ചെളിയുള്ള പാടവും ഒക്കെ നീന്തിക്കടന്ന് കല്പടവുകളും, കല്ല് പാകിയ മുറ്റവും ഒക്കെയുള്ള ഒരു വീട് !!!!.. ഒരു സുന്ദരി കിനാക്കൂട്...!!!!
  ആരേയും മോഹിപ്പിക്കുന്ന ഒരു കിനാക്കൂട് തന്നെയാണ് വര്‍ഷിണി ഒരുക്കിയത് എന്ന് പറയാതെ വയ്യ...

  ഏതാണ്ട് ഒരു മാസത്തോളം ആയിട്ടുണ്ടാവുമല്ലേ മുതലാളീ നമ്മളിതും കാത്തിരിക്കാന്‍ തുടങ്ങിയിട്ട്...?
  ബാബു മണ്ടൂര്‍ അസ്സലായി പടി..
  ദേശി രാഗത്തില്‍ കിനാക്കൂട് പെയ്തൊഴിയുന്നു അല്ലേ..?
  കൊച്ചു മുതലാളീ.. അല്ല എന്‍റെ സ്വാമിന്‍ ഇങ്ങളെ സമ്മതിക്കാതെ വയ്യ...
  ആ വീഡിയോക്ക്..
  പിന്നെ ഈ ആത്മാര്‍ത്ഥതയ്ക്ക് എന്ത് പറഞ്ഞാലാണ് മതിയാവുക..!!!!
  ബാബുവേട്ടന്‍ ഫോണിലൂടെ ആ കവിത ആലപിച്ചപ്പോള്‍ സ്വാമിക്കുണ്ടായ സന്തോഷത്തേക്കാള്‍ വലിയ എന്ത് അംഗീകാരമാണ് ഇനി വര്‍ഷിണിക്ക് കിട്ടാനുള്ളത്...?

  കിനാക്കൂട് എന്ന് പറയുമ്പോള്‍ എന്നില്‍ എന്‍റേത് മാത്രമായൊരു സന്തോഷം ഉണ്ടാകുന്നുണ്ട്..!!

  സ്വാമിന്‍ ന്നോടിന്നു പറഞ്ഞ ആ പണി എനിക്ക് പറ്റില്ലാട്ടൊ..എഴുത്തും,കുത്തുമൊക്കെ അവസാനിപ്പിച്ചിട്ട് നാളുകുറേ ആയി..
  ഫെയ്സ്ബുക്കില്‍ ഒരു സ്റ്റാറ്റസ് ഇടാന്‍ പോലും വയ്യാത്ത വിധം ഞാന്‍ നിരായുധനായിരിക്കുന്നു.. :)

  കിനാക്കൂട് മെനഞ്ഞ വര്‍ഷിണിക്കും,
  ആലപിച്ച ബാബു മണ്ടൂരിനും,
  ഇവിടെ ഇങ്ങിനെ കിനാക്കൂട് കേള്‍ക്കാന്‍ പരിശ്രമിച്ച കൊച്ചുമുതലാളിക്കും അഭിനന്ദനങ്ങള്‍..!!
  ഇനിയും കൂടുതല്‍ ഉയരങ്ങളിലെത്താന്‍ വര്‍ഷീണിക്കും , ബാബു മണ്ടൂരിനും എന്‍റെ പ്രാര്‍ത്ഥനകളും..!!

  വര്‍ഷിണീ.. ന്നോട് നന്ദി പറയാന്‍ മാത്രം ഞാനൊന്നും ചെയ്തിട്ടില്ല.. ആ കൊച്ചുമുതലാളി ചുമ്മാ പറയണതാണ്..ഒക്കെയും മുതലാളീടെ മാത്രം പരിശ്രമം..

  ReplyDelete
  Replies
  1. “പച്ച കിനാക്കാണുന്ന സമാനഹൃദയര്‍”; നമ്മെള്ളെല്ലാവരും ഒരേ ചിന്താഗതിക്കാരാണ്. ഇവിടെ വന്നിട്ടുള്ള ഓരോരുത്തരടെ അഭിപ്രായത്തിലും പ്രകടമാണ് ഈ സമാനത. വര്‍ഷിണി പെയ്തൊഴിഞ്ഞത് വര്‍ഷിണിയുടെ മാത്രം കിനാവിലൂടെയല്ല, മറിച്ച് ഗൃഹാതുരത്വമുണര്‍ത്തുന്ന കുറേയേറെ ഓര്‍മ്മകള്‍ അയവിറക്കുന്ന ഒരുപാട് പേരുടെ മനസ്സിലൂടെയാണ്. ഈ വിശദമായ അഭിപ്രായത്തിനും ആസ്വാദനത്തിനും നന്ദി! കിനാക്കൂട് നമ്മുടെയെല്ലാവരുടേയുമാണ്.. അത് സമ്മാനിച്ച വര്‍ഷിണിയ്ക്കും,അതിനെ സ്വപ്നനസുന്ദരിയാക്കിയ ബാബുമാഷിനും ഒരിയ്ക്കല്‍ കൂടി എന്റെ നന്ദിയും അഭിനന്ദനവും അറിയിക്കുന്നു..

   ഇവിടെ വന്ന് കവിതകേട്ട് വര്‍ഷിണിയേയും, ബാബുമാഷിനേയും അഭിനന്ദിച്ച ഏവര്‍ക്കും കൊച്ചുമുതലാളിയുടെ ഹൃദയംഗമായ നന്ദി!

   ശുഭദിനാശംസകള്‍!

   Delete
 9. വരികള്‍ കോര്‍ത്തിണക്കിയത് മനോഹരം വര്‍ഷിണി ചേച്ചിക്ക് അഭിനന്ദനങ്ങള്‍ ....
  ഈ ആലാപന ശൈലി ശരിക്കും ആസ്വദിച്ചു
  ഹൃദ്യം.........നന്ദി ....വീണ്ടും പ്രതീക്ഷിക്കുന്നു ....

  ReplyDelete
  Replies
  1. തീര്‍ച്ചയായും! നന്ദി വിജിന്‍..
   ബാബു മാഷ് ആലപിച്ച വേറെ ചില കവിതകളും ഇവിടെ ചേര്‍ത്തിട്ടുണ്ട്. വിജയ ലക്ഷ്മിയുടെ മഴ, പി. കുഞ്ഞിരാമന്‍ നായരുടെ സൌന്ദര്യ ദേവത, വിനയചന്ദ്രന്റെ പച്ച, സി.പി ശുഭയുടെ നനവ് തുടങ്ങിയവ.. കൂടുതല്‍ കവിതകള്‍ വരും ദിവസങ്ങളില്‍ പ്രതീക്ഷിയ്ക്കാം..!

   Delete
 10. പോസ്റ്റ് ചെയ്ത അന്നേ ഓടിവന്ന് കേട്ടിരുന്നെങ്കിലും കമന്‍റിടാന്‍ കഴിഞ്ഞില്ല.
  വര്ഷൂ.. ഒത്തിരി അഭിമാനം തോന്നുന്നു കൂട്ടുകാരീ ഈ വളര്‍ച്ചയില്‍.. ,
  കൊച്ചുമുതലാളിയുടെ ഈ നല്ല മനസ്സിനും ഒരായിരം ആശംസകള്‍......,
  ബാബു മുണ്ടൂരിന്‍റെ ആലാപനം അതിമനോഹരം..

  ReplyDelete
 11. സ്നേഹം പ്രിയരേ...
  ഈ ഹൃയത്തില്‍ തൊട്ട അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും, സ്നേഹങ്ങളും മനം തൊട്ട് മാനിയ്ക്കുന്നു, നന്ദി.. പ്രിയരേ...!

  ReplyDelete
 12. വര്‍ഷിണി ചേച്ചിയുടെ അഭിമാനവല്ലിയില്‍ ഒരു നറുപുഷ്പം കൂടി..ആ നറുമണം ഈ ഉള്ളവളിലും എത്തിച്ചതിനു കൊച്ചുമുതലാളിക്ക് നന്ദി...കാട്ടാക്കട മാഷിന്റെ പുതിയ കവിത പോസ്റ്റ്‌ ചെയ്യുന്നത് കാത്തിരികുന്നു.

  ReplyDelete
  Replies
  1. തീര്‍ച്ചയായും പോസ്റ്റ് ചെയ്യാം..! സന്തോഷമേയുള്ളൂ..!

   Delete
 13. oh ma gish swaamin..sooperb...varshini, babu @ swamin no word to say. like it..

  ReplyDelete
  Replies
  1. സന്തോഷം സ്വാമിന്‍.. വലിയ തിരക്കുകള്‍ക്കിടയിലും ഇവിടം വരെ വന്ന് വര്‍ഷിണിയുടെ ഈ കവിത ആസ്വദിച്ചുവല്ലോ.. ഇഷ്ടമായെന്നറിഞ്ഞതില്‍ അതിലേറെ സന്തോഷം!

   Delete
 14. വളരെ മനോഹരമായ ഗൃഹാതുരത്വമുണര്‍ത്തുന്ന വരികളും അതിലേറെ ആലാപനഭംഗിയും കൊണ്ട് സമൃദ്ധമായി ഈ 150-‍ാം പോസ്റ്റ്. കാഴ്ചക്ക് മുന്നില്‍ നിറം പിടിച്ച ഓര്‍മ്മകള്‍ നിശ്ചലമാക്കിയ ഒരു കൂട്ടം ചിന്തകള്‍..എന്നും മനസില്‍ സൂക്ഷിച്ചിരുന്ന വയലും, കുന്നും പിന്നെയാ തൂക്കുവിളക്കും ഏതൊരു മലയാളിയുടെ മനസിലും അല്പസമയം കേരളത്തിലെ ഗ്രാമം ജ്വലിച്ച് നില്‍ക്കും..നിശ്ചയം. ലളിതമായി മനസിലേക്ക് സന്നിവേശിക്കുന്ന വരികളും , ആലാപനമികവും ഇനിയും പ്രതീക്ഷകള്‍ക്ക് വക നല്‍കുന്നു. കേരളം ഇങ്ങനെ കാണാനാണ് എനിക്കിഷ്ടം. നന്ദി.
  ഒപ്പം ആശംസകളും.

  ReplyDelete
  Replies
  1. ഏവര്‍ക്കും അത് തന്നെയാണ് ഇഷ്ടം ലക്ഷ്മി.. വളരെയേറെ സന്തോഷം..!

   Delete
 15. അങ്ങനെ വിനുവിന്റെ ഒരു സ്വപ്നം കൂടി പൂവണിഞ്ഞു ല്ലേ ...നന്നായി കൊച്ചുമുതലാളി ട്ടോ ...

  ReplyDelete
 16. നല്ല വരികള്‍ നല്ല ആലാപനം...! ചീവീടുകളുടെ സംഗീതം ശ്രവിച്ച്, മഴ പെയ്തു തോര്‍ന്ന നിലാവില്‍ ആ വയല്‍വരമ്പുകളിലൂടെ ഒരു ഉലാത്തല്‍ , അതു സമ്മാനിച്ച വര്‍ഷിണി, ബാബു, സ്വാമിന്‍ നന്ദി..!

  ReplyDelete
 17. സ്നേഹം പ്രിയരേ..
  അനുഗ്രഹങ്ങൾ...പ്രോത്സാഹനങ്ങൾ...പ്രാർത്ഥനകൾ...ഹൃദയപൂർവ്വം സ്വീകരിയ്ക്കുന്നു..!
  എന്റെ വരികളെ ഏറെ പ്രിയമുള്ളതാക്കിയത് ബാബു മണ്ടൂർ മാഷിന്റെ സ്വര മാധുര്യമാണെന്ന് ഞാൻ വിശ്വസിയ്ക്കുന്നു..
  നന്ദി മാഷെ....
  കൂടെ ഒരുപാട് സ്നേഹം അനിലിനും..!

  ReplyDelete
 18. ഞാനറിയുന്നു,ഞാനറിയാത്തോ-
  രിടത്തിലെങ്ങാമോ
  നീ വാഴുന്നു,സമാനഹൃദയ
  നിനക്കായ്‌[പ്പാടുന്നൂ..!

  ReplyDelete
  Replies
  1. നന്ദി മാഷെ.. ഇതിനു പകരം വാക്കുകള്‍ക്കതീതമായ സ്നേഹം.. ഈ സുന്ദരഭൂവിനെ പുഷ്പിണിയാക്കാന്‍ കൂടെ നിന്നതിനും, ഒരു നല്ല സുഹൃദ്ബന്ധം സമ്മാനിച്ചതിനും.. :)

   Delete
 19. Wow! very nostalgic poem.. I liked it very much... thank you.. thank you.. thank you!!!

  Rajesh

  ReplyDelete
  Replies
  1. രാജേഷിനെ ഈയിടെയായി ഈ വഴിയ്ക്കൊന്നും കാണുന്നില്ല.. ഇടയ്ക്കൊക്കെ വന്ന് കവിതകള്‍ ആസ്വദിയ്ക്കൂ..!

   Delete
 20. ആഹാ.. എത്രമനോഹരമായ് വരികള്‍..
  ഇവിടെ എത്താന്‍ ഇത്രയും വൈകിപ്പോയതില്‍ ഇപ്പൊ വിഷമം തോന്നുന്നു..
  ഇത്ര മനോഹരമായ വരികള്‍ക്ക് നല്ലൊരു ആലാപനം കൂടി ചേര്‍ന്നപ്പോള്‍.. ശ്രവണസുന്ദരമായി... താങ്ക്യൂ വെരി മച്ച് അനില്‍....

  അന്നാമോട്ടി...

  ReplyDelete
  Replies
  1. നന്ദി വര്‍ഷിണിയോടും ബാബുമാഷിനോടും പറഞ്ഞാല്‍ മതി.. :) സന്തോഷം അന്നേ! കവിത ഇഷ്ടമായി എന്നറിയുന്നതല്ലേ അതിന്റേ ഭാഗധേയമായവര്‍ക്കുകിട്ടുന്ന ഏറ്റവും വലിയ സന്തോഷം..!

   Delete
 21. ente comment maathram aaro kondu poyi..! ithil kaanunnilla...

  ReplyDelete
  Replies
  1. സ്പാമിലൊന്നും കാണുന്നില്ല നിശിയേട്ടാ.. :(

   Delete
 22. വിടരട്ടെ ഇനിയും ഒരുപാടുപൂക്കള്‍ ...

  രിഫ

  ReplyDelete
 23. “മഴക്കാല രാത്രിയില്‍ ഉറക്കമില്ലാതെ
  ദുഃഖം പെയ്തുതീരാതെ
  ജനലഴിയില്‍ എത്തിപ്പടരും
  വള്ളിയില്‍ കണ്ണയച്ച്
  ചാഞ്ഞും ചെരിഞ്ഞും ചുടുനെടുവീര്‍പ്പുമായി
  ചുവരു ചാരി ഓര്‍മ്മകള്‍ കാത്തിരിയ്ക്കയാണിന്നും”

  ReplyDelete
 24. വര്‍ഷിണിയുടെ കിനാക്കൂട് ഇപ്പോഴാണ് കേള്‍ക്കാന്‍ കഴിഞ്ഞത്.. ഗൃഹാതുരത്വ മുണര്‍ത്തുന്ന രണ്ടു കവിതകള്‍ കേട്ടു പുലര്‍ക്കാലത്തില്‍നിന്നും ഇന്ന്. ചങ്ങമ്പുഴയുടെ ആ കുഗ്രാമത്തില്‍ എന്ന മനോഹര കവിതതയും പിന്നെ ഈ കിനാക്കൂടും.. ആലാപന മനോഹാരിത കൊണ്ടും, വരികളുടെ ലാളിത്യം കൊണ്ടും എത്രയോ മികച്ചു നില്‍ക്കുന്നു കിനാക്കൂട്.. വര്‍ഷിണിയ്ക്കും, ബാബു സാറിനും, പിന്നെ ഇത്രയും മനോഹര കവിത സമര്‍പ്പിച്ച കൊച്ചുമുതലാളിയ്ക്കും അഭിനന്ദനങ്ങള്‍!

  ReplyDelete
  Replies
  1. “കിനാക്കൂട്” ഇനിയും കൂടുതല്‍ പേരിലേയ്ക്കെത്തി ചേരുവാന്‍ കാത്തിരിയ്ക്കുകയാണ്. ഫെയ്സ് ബുക്കിലെ എബിവി കാവില്‍പ്പാടിന്റെ നേതൃത്വത്തിലുള്ള കവികളും കവിതകളും എന്ന ഗ്രൂപ്പിന്റെ 101 കവികളും 101 കവിതകളും എന്ന പുസ്തകത്തില്‍ വര്‍ഷിണിയുടെ കിനാക്കൂടും അച്ഛടിമഷിപുരണ്ട് കാത്ത് കിടക്കുകയാണ്. ഇനി രണ്ട് നാള്‍ കഴിഞ്ഞാല്‍ (ഓഗസ്ത് 20) ആ സുന്ദരനിമിഷം സാക്ഷാല്‍ക്കരിയ്ക്കപ്പെടും..!

   കിനാക്കൂടിനെ ഇത്രയും സുന്ദരിയാക്കിയതിന്റെ മുഴുവന്‍ ക്രെഡിറ്റും ബാബുമാഷിനാണ്.

   Delete
 25. ഈ വഴിയെന്തേ ഞാന്‍ വരാന്‍ വൈകിപ്പോയി എന്ന് ചിന്തിക്കുന്നു .വര്‍ഷിണിയുടെ വരികള്‍ക്ക് ജീവന്‍ വയ്ക്കുന്നു ഈ സംഗീതത്തിന്റെ വിരല്‍ തൊട്ടപ്പോള്‍ .ഇനിയും ഈ വഴിയെ വരാന്‍ ബാക്കി വയ്ക്കുന്നു ഞാന്‍ കവിതകളുടെ , സാന്ദ്രസംഗീതത്തിന്‍റെ ഇനിയും തുറന്നു നോക്കാത്ത ചിപ്പികള്‍ .

  ReplyDelete