Friday 25 November 2011

സുമംഗലി


ഒരേ മണ്ണ് കൊണ്ട് നീയും ഞാനും സൃഷ്ടിയ്ക്കപ്പെട്ടു..
ഒരേ മണ്ണ് കൊണ്ട് നീയും ഞാനും സൃഷ്ടിയ്ക്കപ്പെട്ടു..

പ്രാണന്‍ കിട്ടിയ നാളുമുതല്‍ നമ്മുടെ രക്തം
ഒരു കൊച്ചരുവി പോലെ ഒന്നിച്ച്
നമ്മുടെ പട്ടങ്ങള്‍ ഒരേ ഉയരത്തില്‍ പറന്നു
കളി വള്ളങ്ങള്‍ ഒരേവേഗത്തില്‍ തുഴഞ്ഞു
പ്രാണന്‍ കിട്ടിയ നാളുമുതല്‍ നമ്മുടെ രക്തം
ഒരു കൊച്ചരുവി പോലെ ഒന്നിച്ച്
നമ്മുടെ പട്ടങ്ങള്‍ ഒരേ ഉയരത്തില്‍ പറന്നു
കളി വള്ളങ്ങള്‍ ഒരേവേഗത്തില്‍ തുഴഞ്ഞു

കടലാസുതത്തകള്‍ പറഞ്ഞു
നമ്മള്‍ വേഗം വളരുമെന്ന്
വീടുവെച്ച് വേളി കഴിയ്ക്കുമെന്ന്..

ഒഴുകിപോയ പുഴയില്‍
കീറിപ്പോയ കടലാസുതത്തകള്‍
ഇന്നും സാക്ഷികളല്ലോ

കുട്ടിക്കാലം നദീതീരത്തേയ്ക്ക്
കൌമാരം കമോപുരത്തിലേയ്ക്ക്
മനസ്സില്‍ പെട്ടന്ന് വെളിച്ചം
പൊലിഞ്ഞു പോയ ഒരു ദിവസം
ഞാനൊരു കുപ്പിവള പൊട്ടിച്ചു
ആ വളപ്പൊട്ട് മുറിഞ്ഞ ഒരു ഞരമ്പാണ്
മനസ്സില്‍ പെട്ടന്ന് വെളിച്ചം
പൊലിഞ്ഞു പോയ ഒരു ദിവസം
ഞാനൊരു കുപ്പിവള പൊട്ടിച്ചു
ആ വളപ്പൊട്ട് മുറിഞ്ഞ ഒരു ഞരമ്പാണ്
നമ്മള്‍ വെള്ളം തേടിയ നീര്‍മ്മതളം തട്ടുമോ
നമ്മള്‍ വെള്ളം തേടിയ നീര്‍മ്മതളം തട്ടുമോ
നീയറിഞ്ഞോ നമ്മുടെ മയില്‍ പീലി പെറ്റു
നൂറ്റൊന്നു കുഞ്ഞുങ്ങള്‍..
നമ്മള്‍ വെള്ളം തേടിയ നീര്‍മ്മതളം തട്ടുമോ
നീയറിഞ്ഞോ നമ്മുടെ മയില്‍ പീലി പെറ്റു
നൂറ്റൊന്നു കുഞ്ഞുങ്ങള്‍..



കവിത: സുമംഗലി
രചന: എ.അയ്യപ്പന്‍
ആലാപനം: എ.അയ്യപ്പന്‍

3 comments:

  1. പ്രണയം അക്ഷരങ്ങളില്‍ മാത്രം നിറഞ്ഞു നില്‍ക്കുമ്പോള്‍ ആ പാവനമായ വികാരം വെറുംവാക്കുകള്‍ മാത്രമായി അവശേഷിയ്ക്കുന്നു.. പ്രായോഗികതയുടെ പടുപേരുപറഞ്ഞ് തീരങ്ങള്‍ മാറി ചേക്കേറുമ്പോള്‍ താന്‍ കുറിച്ച പ്രണയാക്ഷരങ്ങളും, സ്വപ്നങ്ങളും ഒരുമയില്‍പ്പീലിപോലെ ഹൃദയത്തില്‍ സൂക്ഷിയ്ക്കുന്നു..

    ReplyDelete
  2. കടലാസുതത്തകള്‍ പറഞ്ഞു
    നമ്മള്‍ വേഗം വളരുമെന്ന്
    വീടുവെച്ച് വേളി കഴിയ്ക്കുമെന്ന്..

    ഒഴുകിപോയ പുഴയില്‍
    കീറിപ്പോയ കടലാസുതത്തകള്‍
    ഇന്നും സാക്ഷികളല്ലോ


    നന്ദി... സുഹൃത്തെ...

    ReplyDelete