Thursday 2 February 2012

ഓര്‍മ്മകള്‍


ഓര്‍മ്മകള്‍ വരുന്നിതാ
തേജസ്സിന്‍ ചിറകുമായ്
കൂരിരുള്‍ മറഞ്ഞുപോം പ്രകാശമായ്
ലാല്‍സലാം ലാല്‍സലാം ലാത്സലാം ലാത്സലാം
ലാല്‍സലാം ലാല്‍സലാം ലാത്സലാം ലാത്സലാം
ഓര്‍മ്മകള്‍ വരുന്നിതാ
തേജസ്സിന്‍ ചിറകുമായ്
കൂരിരുള്‍ മറഞ്ഞുപോം പ്രകാശമായ്

ഇ.എം.എസ്സിന്‍ ഓര്‍മ്മകള്‍ എന്നുമാവേശം
വയലാറിന്‍ ഓര്‍മ്മകള്‍ നിത്യ സന്ദേശം
ഇ.എം.എസ്സിന്‍ ഓര്‍മ്മകള്‍ എന്നുമാവേശം
വയലാറിന്‍ ഓര്‍മ്മകള്‍ നിത്യ സന്ദേശം
മാനവന്റെ മോചനം സ്വപ്നമാണെന്നും
പോര്‍വഴിയില്‍ ദീപ്തമാം ഓര്‍മ്മയെന്നെന്നും
ഞങ്ങളീ പാതയില്‍ വന്ന യാത്രികര്‍
ഞങ്ങളീ പാതയില്‍ വന്ന യാത്രികര്‍
ലാല്‍സലാം ലാല്‍സലാം ലാത്സലാം സഖാക്കളെ
ഓര്‍മ്മകള്‍ വരുന്നിതാ
തേജസ്സിന്‍ ചിറകുമായ്
കൂരിരുള്‍ മറഞ്ഞുപോം പ്രകാശമായ്

വയലാറിന്‍ സ്മരണകള്‍ എന്നുമാവേശം
കയ്യൂരിന്‍ ഓര്‍മ്മകള്‍ നിത്യ സന്ദേശം
വയലാറിന്‍ ഓര്‍മ്മകള്‍ എന്നുമാവേശം
കയ്യൂരിന്‍ സ്മരണകള്‍ നിത്യ സന്ദേശം
നാടിനായ് ജീവിതം കൊടുത്ത ധീരന്മാര്‍
പോര്‍വഴിയില്‍ തീഷ്ണമാം ഓര്‍മ്മയെന്നെന്നും
ഞങ്ങളീ വീഥിയില്‍ പിന്തടുരന്നു
ഞങ്ങളീ പാഥയില്‍ വന്ന സൈനികര്‍
ലാല്‍സലാം ലാല്‍സലാം ലാത്സലാം സഖാക്കളെ
ലാല്‍സലാം ലാല്‍സലാം ലാത്സലാം സഖാക്കളെ
ഓര്‍മ്മകള്‍ വരുന്നിതാ
തേജസ്സിന്‍ ചിറകുമായ്
കൂരിരുള്‍ മറഞ്ഞുപോം പ്രകാശമായ്
ഓര്‍മ്മകള്‍ വരുന്നിതാ
തേജസ്സിന്‍ ചിറകുമായ്
കൂരിരുള്‍ മറഞ്ഞുപോം പ്രകാശമായ്
ലാല്‍സലാം ലാല്‍സലാം ലാത്സലാം ലാത്സലാം
ലാല്‍സലാം ലാല്‍സലാം ലാത്സലാം ലാത്സലാം
ലാല്‍സലാം ലാല്‍സലാം ലാത്സലാം ലാത്സലാം
ലാല്‍സലാം ലാല്‍സലാം ലാത്സലാം ലാത്സലാം



കവിത: ഓര്‍മ്മകള്‍
രചന: അനില്‍ പനച്ചൂരാന്‍
ആലാപനം: അനില്‍ പനച്ചൂരാന്‍

8 comments:

  1. നാടിനുവേണ്ടി, ജനനന്മയ്ക്കുവേണ്ടി പോരാടിയ സമരനേതാക്കള്‍ ജീവിയ്ക്കുന്നുവെന്നും ഓര്‍മ്മകളിലൂടെ. ഇന്നിന്റെ മലിനമായ കക്ഷിരാഷ്ട്രീയ പേക്കൂത്തുകണ്ട് മന്മറഞ്ഞുപോയ ആ മഹദ് വ്യക്തികള്‍ നോവുന്നുണ്ടാകും ഒരുപക്ഷെ.. ലാത്സലാം!

    ഏവര്‍ക്കും പൊന്‍പുലരി!

    ReplyDelete
  2. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം!!!
    രചനയും ആലാപനവും നന്നായി.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  3. :)
    കോറസ് ആലാപനം നന്നായ്.
    കവിതാലാപനം ചിലയിടത്ത് ആസ്വാദ്യകരമല്ല തന്നെ. എനിക്ക്..
    കവിത എന്നും ഓര്‍ക്കേണ്ടത് തന്നെ, ഓര്‍മ്മിപ്പിക്കപ്പെടേണ്ടതും!

    ReplyDelete
  4. വലിയ താത്പര്യം ഇല്ലാത്ത വിഷയമാണ്‍...
    കവിത കേള്‍ക്കാതിരിയ്ക്കാന്‍ വയ്യ...നന്ദി ട്ടൊ..
    ശുഭരാത്രി...!

    ReplyDelete
    Replies
    1. ഇവിടെ വിഷയം ചരിത്രനായകന്മാരെ കുറിച്ചുള്ള സ്മരണകള്‍ മാത്രമാണല്ലോ വര്‍ഷിണി.. ! ഇഷ്ടമായില്ല അല്ലേ.. :)

      Delete