
പ്ലാവില കോട്ടിയ കുമ്പിളില്‍
തുമ്പതന്‍ പൂവുപോലിത്തിരിഉപ്പു തരിയെടുത്ത്
ആവിപാറുന്ന പൊടിയരികഞ്ഞിയില്‍ തൂവി
പതുക്കെ പറയുന്നു മുത്തശ്ശി
ഉപ്പു ചേര്‍ത്താലെ രുചിയുള്ളൂ
കഞ്ഞിയിലുപ്പുതരി വീണലിഞ്ഞ്
മറഞ്ഞുപോം മട്ടിലെന്നുണ്ണി
നിന്‍ മുത്തശ്ശിയും നിന്ന നില്‍പ്പില്‍
ഒരുനാള്‍ മറഞ്ഞു പോം
എങ്കിലും എന്നിലെയുപ്പായിരിയ്ക്കുമീ മുത്തശ്ശിയെന്നും
എന്‍ ഉണ്ണിയെ വിട്ടെങ്ങു പോകുവാന്‍
ചില്ലുപാത്രത്തിലിരുന്നു ചിരിയ്ക്കുന്നു
നല്ല കറിയുപ്പ് തീന്മേശമേല്‍
കടല്‍ വെള്ളത്തില്‍ നിന്നും
കറിയുപ്പുവാറ്റുന്നു വെന്ന
വിഞ്ജാന പലയോലയില്‍ കൊത്തി
എന്റെ നാവിന്‍നുര വായ്പ്പിച്ചു പണ്ടു ഞാന്‍
പിന്നെയൊരുനാള്‍ കടല്‍ കണ്ടു ഞാന്‍
വെറുമണ്ണില്‍ കിടന്നുരുളുന്ന
കാണാതായ തന്‍ കുഞ്ഞിനെയോര്‍ത്ത്
നെഞ്ചുചുരന്ന പാലെങ്ങും
നിലയ്ക്കാതെയൊഴുകി പരന്ന്
അതില്‍ മുങ്ങിമരിയ്ക്കൊന്നരമ്മയെ കണ്ടു ഞാന്‍
വീഡിയോ വേര്‍ഷന്‍:-
ഒ.എന്‍.വിയുടെ സ്വന്തം ശബ്ദത്തില്‍
കവിത: ഉപ്പ്
രചന: ഒ.എന്‍.വി
ആലാപനം: ബാബു മണ്ടൂര്‍
ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിയ്ക്കുന്ന “വിസ്മയക്കൂട്” എന്ന പരിപാടിയില്‍ ബാബുമാഷ് കുട്ടികള്‍ക്കു വേണ്ടി ആലപിച്ച ഒ.എന്‍.വിയുടെ ഉപ്പ് എന്ന കവിത ഏവര്‍ക്കും വേണ്ടി പരിചയപ്പെടുത്തുന്നു.. ഏവര്‍ക്കും ശുഭദിനാശംസകള്‍!
ReplyDeleteനല്ലൊരു കവിത കൂടെ ..ആശംസകള്‍
ReplyDeleteഉപ്പിനെന്ത് മധുരം
ReplyDeleteപരിചയപ്പെടുത്തലിനു നന്ദി...
ReplyDeleteകൊള്ളാം,നല്ല കറിയുപ്പ്... കവിത ഇഷ്ടപ്പെട്ടു... പങ്കുവച്ചതിന് നന്ദി.
ReplyDeleteഈ സ്നേഹഗീതകം ഏവര്‍ക്കും ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.. ശുഭദിനാശംസകള്‍!
ReplyDeleteഎത്ര മനോഹരമീ പുലര്‍ക്കാലം..
ReplyDeleteഅതിലെത്ര മനോഹരമീ കാവ്യങ്ങള്‍!
മിഴികള്‍ക്കും ചെവികള്‍ക്കും ആനന്ദം നല്‍കിയ ഒരു പുലരി കൂടി...
ReplyDeleteനന്ദി...സ്നേഹം പുലര്‍ക്കാലമേ...!
കൊച്ചുമുതലാളി, വള്ളത്തോളിന്റെ അമ്മയെ കുറിച്ചുള്ള കവിത കൂടിയൊന്ന് സംഘടിപ്പിയ്ക്കാമോ? ബാബുമാഷിന് എല്ലാവിധ ആശംസകളും നേരുന്നു..!!!
ReplyDeleteസുനില്‍,
Deleteവള്ളത്തോളിന്റെ അമ്മയെ കുറിച്ചുള്ള കവിത എന്റെ കയ്യിലില്ല! എവിടെ നിന്നെങ്കിലും കിട്ടുമോ എന്ന് ശ്രമിയ്ക്കട്ടെ, കിട്ടി കഴിഞ്ഞാല്‍ ഇവിടെ ഉടന്‍ ഉള്‍പ്പെടുത്താം.. നന്ദി!
VALLATHOLINTE SAHITHYAMANJARI EZHAM BHAGATHILE ENTE BHASHA ENNA KAVITHAYAYIRIKKUM SUNIL UDDESICHATHU
Deleteഅതീവ ഹൃദ്യമായ ആലാപനം. കവിതയുടെ ഭാവം ചോർന്നു പോവാതെയുള്ള ഈ ആലാപനത്തിന് എന്റെ പ്രണാമം.
ReplyDeleteഎത്താന്‍ വൈകിയതില്‍ ഖേദിക്കുന്നു.
ReplyDeleteഈ തേന്‍ത്തുള്ളികള്‍ മനസ്സില്‍ മധുരവും,
നിര്‍വൃതിയും നിറയ്ക്കുന്നു.
ഹൃദയം നിറഞ്ഞ ആശംസകള്‍
സുനിൽ & രാം, വള്ളത്തോളിന്റെ "എന്റെ ഭാഷ" ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്..
ReplyDeletehttp://pularkkaalam-pularkkaalam.blogspot.in/2012/07/blog-post_05.html
Great and I have a tremendous give: Renovation House Company top home renovation companies
ReplyDelete