Wednesday, 29 February 2012

ഒരു വികൃത ചിന്ത

നാളെയെന്‍ ശരീരത്തുനിന്നാത്മാവ് പോയീടുകില്‍
നാലഞ്ചുപേരെങ്കിലുമെന്‍ ചുറ്റും കൂടീടണം
ഒരു ദീപനാളത്തിനൊപ്പമൊരു ചന്ദനത്തിരി
ഒന്നിച്ചു കത്തിച്ചുവെയ്ക്കേണം വെറുതെ ചടങ്ങിനായ്
അക്ഷരശുദ്ധിവേണ്ട എങ്കിലുമൊരു നാമജപമെനിയ്ക്കേകണം
നിത്യശാന്തിക്കൊരുപായമായ്
അക്ഷരശുദ്ധിവേണ്ട എങ്കിലുമൊരു നാമജപമെനിയ്ക്കേകണം
നിത്യശാന്തിക്കൊരുപായമായ്
ഒത്തുവേരുവാന്‍ ബന്ധുക്കളില്ലെങ്കിലും ഒത്തവര്‍ ചേര്‍ന്നൊരു
കോടി വാങ്ങിയെന്‍ നഗ്നത മറയ്ക്കേണം
ഒത്തുവേരുവാന്‍ ബന്ധുക്കളില്ലെങ്കിലും ഒത്തവര്‍ ചേര്‍ന്നൊരു
കോടി വാങ്ങിയെന്‍ നഗ്നത മറയ്ക്കേണം
വായ്ക്കരി വെയ്ക്കുവാന്‍ ഉറ്റവരില്ലെങ്കിലുമൊരു
ചെറുപുഷ്പമെങ്കിലുമെന്‍ ചുണ്ടില്‍ വെച്ചീടണം
ആറടിമണ്ണിലെന്റെ ശവത്തെ ഇറക്കീടുമ്പോള്‍
ആരെങ്കിലുമൊരുതുള്ളി കണ്ണീരൊഴുക്കണം
ആറടിമണ്ണിലെന്റെ ശവത്തെ ഇറക്കീടുമ്പോള്‍
ആരെങ്കിലുമൊരുതുള്ളി കണ്ണീരൊഴുക്കണം
കല്ലറപണിഞ്ഞെന്റെ സ്മാരകമുയര്‍ത്തിടേണ്ട
തൈതെങ്ങും നട്ടിടേണ്ട കര്‍മ്മങ്ങള്‍ തീരെ വേണ്ട
കല്ലറപണിഞ്ഞെന്റെ സ്മാരകമുയര്‍ത്തിടേണ്ട
തൈതെങ്ങും നട്ടിടേണ്ട കര്‍മ്മങ്ങള്‍ തീരെ വേണ്ട
കല്ലൊന്നു വെച്ചീടേണം മണ്‍കൂന മദ്ധ്യത്തിലായ്
അതിലിങ്ങനെ കുറിചയ്ക്കേണം വികൃതാക്ഷരത്തില്‍
കല്ലൊന്നു വെച്ചീടേണം മണ്‍കൂന മദ്ധ്യത്തിലായ്
അതിലിങ്ങനെ കുറിയ്ക്കേണം വികൃതാക്ഷരത്തില്‍
ദുഃഖത്തില്‍ ജനിച്ചു പിന്നതിലൂടെ വളര്‍ന്നൊരു
ദുഃഖനായകന്റെ അന്തിമസ്ഥാനമാണിത്
ദുഃഖത്തില്‍ ജനിച്ചു പിന്നതിലൂടെ വളര്‍ന്നൊരു
ദുഃഖനായകന്റെ അന്തിമസ്ഥാനമാണിത്
ലോകരേ മാപ്പ്.. നിങ്ങള്‍ക്കൊരായിരം മാപ്പപേക്ഷ..
സ്നേഹമായിരുന്നെന്റെ ജീവിത പരാജയം
ലോകരേ മാപ്പ്.. നിങ്ങള്‍ക്കൊരായിരം മാപ്പപേക്ഷ..
സ്നേഹമായിരുന്നെന്റെ ജീവിത പരാജയം
സ്നേഹമായിരുന്നെന്റെ ജീവിത പരാജയംനാളെയെന്‍ (Click here to download)
കവിത: ഒരു വികൃത ചിന്ത
രചന: കൊല്ലം തുളസി
ആലാപനം: കൊല്ലം തുളസി

10 comments:

 1. ഏഷ്യാനെറ്റിലെ ഐഡിയാ സ്റ്റാര്‍ സിംഗര്‍ കഴിഞ്ഞ സീസണില്‍ അതിഥിയായെത്തിയ കൊല്ലം തുളസി അദ്ദേഹത്തിന്റെ അവസാന എപ്പിസോഡില്‍ പ്രേക്ഷര്‍ക്കുവേണ്ടി ചൊല്ലിയ അദ്ധേഹത്തിന്റെ തന്നെ കവിതയാണ് ഒരു വികൃത ചിന്ത. ഇതുചൊല്ലാനുണ്ടായ സാഹചര്യവും സന്ദര്‍ഭവുമെല്ലാം ഈ കൊച്ചുകവിതയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു അന്‍ എഡിറ്റഡ് വേര്‍ഷന്‍..

  മനസ്സിനെ കീഴ്പ്പെടുത്തുന്ന മരണമെന്നുള്ള ചിന്തയ്ക് ഉള്‍പ്രേരകം ജീവിതത്തോടുള്ള അമിതാഭിനിവേശമാണോ അതോ ജീവിതത്തോടുള്ള അമര്‍ഷമോ അതോ വെറുപ്പോ??? ഒരിയ്ക്കലെങ്കിലും ഇത്തരമൊരു ചിന്ത മനസ്സില്‍ വരാത്തവരുണ്ടാവില്ല;

  “ജീവിതം വെറും മൂന്നക്ഷരം മഹാ മഠയത്തരം..
  മരണം മധുരമന്ത്രാക്ഷരം മൌനം പോലെ മഹത്തരം..”

  ഏവര്‍ക്കും ശുഭദിനാശംസകള്‍..!!

  ReplyDelete
 2. വരികള്‍ക്കൊത്ത ആലാപനം.. ടച്ചിങ്ങ്.. കവികള്‍ക്ക് ചൊല്ലാനുള്ള കഴിവുകൂടി ഉണ്ടെങ്കില്‍ അതൊരു മഹാ ഭാഗ്യമാണല്ലേ.. നന്ദി അനിത്സ്,, ഈ പരിചയപ്പെടുത്തലിന്.. ചിന്തിപ്പിക്കുന്ന വരികള്..

  ReplyDelete
 3. നന്നായിരിക്കുന്നു.നല്ല വരികളും,ആലാപനവും,
  കൊച്ചുമുതലാളിക്ക് ആശംസകള്‍

  ReplyDelete
 4. ഈ വില്ലനില്‍ നിന്നു ഇത്രയും പ്രദീക്ഷിച്ചില്ല .... അര്‍ത്ഥവത്തായ.. ചിന്തിക്കേണ്ട വരികള്‍...
  നന്ദി ..കൊച്ചുമുതലാളീ... നന്ദി...

  ഇതിലെ ഡയലോഗ് ഒന്നും ഇല്ലാതെ കവിത മാത്രം കിട്ടുകയാണെങ്കില്‍ അറിയിക്കണേ...

  ReplyDelete
 5. Wonderful lines and backing. Never expected such beautiful poem from Kollam Thulasi. tanks Kochumuthalali..

  Rajesh Bhaskar

  ReplyDelete
 6. ഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.. തീര്‍ച്ചയായും ഖാദു.. ഞാന്‍ എഡിറ്റ് ചെയ്ത് ഷെയര്‍ ചെയ്യാം..!

  ReplyDelete
 7. അഭിമാനം...സന്തോഷം...പുലര്‍ക്കാലമേ...!

  ReplyDelete
 8. കല്ലറപണിഞ്ഞെന്റെ സ്മാരകമുയര്‍ത്തിടേണ്ട