Saturday 2 May 2020

സഖാവ്


നാളെയീ പീത പുഷ്പങ്ങൾ പൊഴിഞ്ഞിടും
പാതയിൽ നിന്നെ തിരഞ്ഞുറങ്ങും കൊല്ലപ്പരീക്ഷയെത്താറായ് സഖാവെ
കൊല്ലം മുഴുക്കെ ജയിലിലാണോ ?..
എന്റെ ചില്ലയിൽ വെയിലിറങ്ങുമ്പോൾ
എന്ത് കൊണ്ടോ പൊള്ളിടുന്നിപ്പോൾ
താഴെ നീയുണ്ടായിരുന്നപ്പോൾ
ഞാനറിഞ്ഞില്ല വേനലും വെയിലും
നിന്റെ ചങ്കുപിളർക്കുന്ന മുദ്രാ-
വാക്യമില്ലാത്ത മണ്ണിൽമടുത്തു ഞാൻ ...
എത്ര കാലങ്ങളായ് ഞാനീവിടെ-
ത്തെത്ര പൂക്കാലമെന്നെ തൊടാതെ പോയ്
നിൻറെ കൈപ്പട നെഞ്ചിൽ പടർന്ന നാൾ
എൻറെ വേരിൽ പൊടിഞ്ഞു വസന്തം
നീ തനിച്ചിരിക്കാറുള്ളിടത്തെന്റെ
പീത പുഷ്പങ്ങൾ ആറിക്കിടക്കുന്നു..
കാരിരുമ്പഴിക്കുള്ളിൽ കിടന്നു നീ
എന്റെ പൂവിൻ ഗന്ധം കുടിക്കണം
നിന്റെ ചോരക്കണങ്ങളാണെന്നിൽ
പീത പുഷ്പ്ങ്ങളൊക്കെ തൊടുത്തതും
ആയുധങ്ങളാണല്ലോ സഖാവേ
നിന്റെ ചോര ചൂടാൻ കാത്തിരുന്നതും...
തോരണങ്ങളിൽ സന്ധ്യ ചേക്കേറുന്നു
പൂമരങ്ങൾ പെയ്തു തോരുന്നു
പ്രേമമായിരുന്നെന്നിൽ സഖാവേ
പേടിയായിരുന്നെന്നും പറഞ്ഞിടാൻ
വരും ജന്മമുണ്ടെങ്കിലീ പൂമരം
നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടും...
നാളെയീ പീത പുഷ്പങ്ങൾ പൊഴിഞ്ഞിടും
പാതയിൽ നിന്നെ തിരഞ്ഞുറങ്ങും
കൊല്ലപ്പരീക്ഷയെത്താറായ് സഖാവെ
കൊല്ലം മുഴുക്കെ ജയിലിലാണോ ?..




കവിത: സഖാവ്
രചന: സാം മാത്യു
ആലാപനം: ആര്യ ദയാൽ

3 comments:

  1. രചനയും,ആലാപനവും ഇഷ്ടപ്പെട്ടു.
    ആശംസകൾ

    ReplyDelete
  2. ഈ കവിതയുടെ പിതൃത്വത്തെ ചൊല്ലി ഒരുപാട് കോലാഹലങ്ങൾ ഉണ്ടായിട്ടുണ്ട് ... ഇവിടെ സാമിന്റെ പേരിൽ തന്നെ കാണുന്നതിൽ സന്തോഷം..

    ReplyDelete
  3. The Gaming Authority, the world's largest gambling and entertainment
    The Gaming Authority (GAM) has 전라남도 출장마사지 taken steps to regulate online gambling 의왕 출장안마 in its jurisdiction. 포항 출장샵 The GAM is a 순천 출장샵 new, regulated organization in the Gambling Industry 김제 출장안마

    ReplyDelete