Friday 19 August 2011

എന്തിനിന്നും പൂത്തു


ഒന്നുമറിയാതെ കണിക്കൊന്ന പൂത്തു വീണ്ടും
കണ്ണില്‍ നിന്ന് പോയ്മറയാ പൊന്‍ കിനാക്കള്‍ പോലെ
പോന്നു വെക്കേ ണ്ടിടത്തൊരു പൂവുമാത്രം വച്ചു
കണ്‍ തുറന്നു കണി കണ്ടു ധന്യ രായോര്‍ നമ്മള്‍
പൂ വിരി യേണ്ടി ട ത്തെല്ലാം പോന്നു തൂക്കാണല്ലോ
പൂതി യിന്നു നമുക്ക് പൊന്നാശ പൂക്കും നെഞ്ചില്‍
എങ്കിലുമീ കണികൊന്ന പൂത്തുനില്‍പ്പൂ വീണ്ടും
മണ്‍ ചിരാതില്‍ നിന്നഴകിന്‍ നെയ്‌ത്തിരികള്‍ പോലെ
ചന്തയില്‍ നിന്നഞ്ചുരൂപയ്കെന്നയല്‍ക്കാര്‍ വാങ്ങി
കൊണ്ടു വന്ന കൊച്ചു ശീമക്കൊന്ന മലര്‍ കാണ്കെ
തന്റെതല്ലാ കിടാവിനെ കണ്ട തള്ളയെപ്പോല്‍
എന്റെ മുത്തശ്ശിക്കു പഴം കണ്ണു കലങ്ങുന്നു.
ഒന്നു മറിയാതെയെങ്ങോ പൂത്തു കണിക്കൊന്ന
പിന്നെയും പൂ നന്ദിനിതന്‍ അശ്രുവാര്‍നപോലെ
എന്തൊരുഷ്ണ നീ വെയില്‍ നീരൊഴുക്കില്‍ നീന്തും
സ്വര്‍ണ മത്സ്യ ജാലമിടതൂര്‍ന്നണഞ്ഞ പോലെ
എന്റെ നെഞ്ചിലെ കനലില്‍ വീണെരിഞ്ഞ മോഹം
പിന്നെയും കിളുന്നു തൂവ ലാര്‍ന്നുയര്‍ന്ന പോലെ
എങ്കിലുമീ കണിക്കൊന്ന എന്തിനിന്നും പൂത്തു
മണ്ണിലുണ്ടോ നന്മകള്‍തന്‍ തുള്ളികള്‍ വറ്റാതെ
ഒന്നുമറിയാതെ കണിക്കൊന്ന പൂത്തു വീണ്ടും
കണ്ണില്‍ നിന്ന് പോയ്‌ മറയാ പൊന്‍ കിനാക്കള്‍ പോലെ



കവിത: എന്തിനിന്നും പൂത്തു
രചന: ഒ.എന്‍.വി
ആലാപനം: ഒ.എന്‍.വി

4 comments:

  1. ഇപ്പോള്‍ കണിക്കൊന്നയ്ക്കും മനസ്സിലായെന്നു തോന്നുന്നു; ഇപ്പോള്‍ കാലം തെറ്റി കൊന്ന പൂക്കുന്നു, കോഴിക്കോട് നഗരത്തില്‍ നിറയെ പൂത്തുനില്‍ക്കുന്ന ഒരു കാണിക്കൊന്നയുണ്ട്; വിളറിയ വെള്ളനിറത്തില്‍....... ഒരു പക്ഷെ ഈ കാലവും, വഴി തെറ്റിയ മനുഷ്യരെയും കണ്ടാവും.. സ്വര്‍ണവര്‍ണം കളഞ്ഞു വിളറിയ ചിരിതൂകി നില്‍ക്കുന്നത്.!!!

    ReplyDelete
  2. ഇപ്രാവശ്യം അവധിയ്ക്ക് നാട്ടില്‍ പോകുമ്പോള്‍ തീവണ്ടിയിലിരുന്നു ജാലകവാതിലൂടെ കണിക്കൊന്ന പൂത്തുലഞ്ഞ് നില്‍ക്കുന്നത് കണ്ടു രസിച്ചു, ഫോട്ടോ എടുക്കാനൊന്നും നിന്നില്ല കാരണം വീട്ടുമുറ്റത്ത് പണ്ട് ചെമ്പകം നിന്നിരുന്ന സ്ഥലത്ത് കണിക്കൊന്നയുണ്ട്. വീട്ടിലെത്തി സ്വന്തം കണിക്കൊന്നയുടെ പൂക്കളെ കാമറയില്‍ പകര്‍ത്താമെന്ന് കരുതി. നിരാശയായിരുന്നു ഫലം, അയല്‍വക്കത്തെ കണിക്കൊന്നകളെല്ലാം പൂത്തുനില്‍ക്കുമ്പോഴും എന്റെ മുറ്റത്തെ കൊന്നപൂത്തില്ല! എന്തോ കൊന്നയ്ക്കെന്റെ സങ്കടം മനസ്സിലായിട്ടെന്നവണ്ണം പോകുന്നതിനുമുന്നെ ഒരു കുലകൊന്ന പൂത്തു...

    ReplyDelete