
ചിരികൾതോറുമെൻ പട്ടടത്തീപ്പൊരി
ചിതറിടുന്നോരരങ്ങത്തുനിന്നിനി,
വിടതരൂ, മതി പോകട്ടെ ഞാനുമെൻ-
നടനവിദ്യയും മൂകസംഗീതവും!
വിവിധരീതിയിലൊറ്റനിമിഷത്തിൽ
വിഷമമാണെനിക്കാടുവാൻ, പാടുവാൻ;
അണിയലൊക്കെക്കഴിഞ്ഞു ഞാൻ പിന്നെയും
അണിയറയിൽ ഇരുന്നു വിമൂകമായ്
തവിടുപോലെ തകരുമെൻ മാനസ-
മവിടെയെത്തി ചിരിച്ചു കുഴയണം!
കളരി മാറി ഞാൻ കച്ചകെട്ടാമിനി;
കളിയരങ്ങൊന്നു മാറിനോക്കാമിനി.
ഉദയമുണ്ടിനിമേലിലതെങ്കിലെ-
ന്നുദകകൃത്യങ്ങൾ ചെയ്യുവാനെത്തിടും.
ചിരികൾ (Click here to download)
കവിത: മണിനാദം
രചന: ഇടപ്പള്ളി രാഘവൻ പിള്ള
ആലാപനം: ഞെരളത്ത് ഹരിഗോവിന്ദൻ
ഇവിടെ ചേർത്തിരിയ്ക്കുന്ന ഈ കവിത “മണിനാദം” എന്ന കവിതയിലെ ചില വരികൾ മാത്രമാണ്. അടയാളങ്ങൾ എന്ന സിനിമയ്ക്കു വേണ്ടി ചിട്ടപ്പെടുത്തിയതാണിത്. ഇടപ്പളിയുടെ മരണത്തിനുമുന്നെയെഴുതിയ രണ്ടാമത്തെ കവിതയാണിത്. കഠിനമായ വിഷാദത്തെ തുടർന്ന് അദ്ധേഹം കുറിച്ചിട്ട ചിലവരികൾ. കവിത തുടങ്ങുന്നത് ഇങ്ങനെയാണ്..
ReplyDelete“മണിമുഴക്കം! മരണദിനത്തിന്റെ
മണിമുഴക്കം മധുരം! - വരുന്നു ഞാൻ!
അനുനയിക്കുവാനെത്തുമെൻ കൂട്ടരോ-
ടരുളിടട്ടെയെന്നന്ത്യയാത്രാമൊഴി:“
ഏവർക്കും ശുഭദിനാശംസകൾ.. നന്ദി!
മനോഹരം .. !
ReplyDeleteമൊയലാളീ സുഖല്ലേ?
സുഖം സുഖകരം ലക്ക്..!
Deleteആഹ്..
ReplyDeleteനല്ല പോസ്റ്റ്..
കേള്ക്കാതെപോയ ഒരു കവിത കേള്പ്പിച്ചു തന്നതിന് നന്ദിയുണ്ട്...
രണ്ട് വേർഷനും ഒരു പോലെ മനോഹരമായി.. ശോകവിമൂകം..! അവതാരികയ്ക്ക് നന്ദി മൊതലാളി!
ReplyDeleteരണ്ടും മനോഹരമായിരിക്കുന്നു.
ReplyDeleteകൊച്ചുമുതലാളിയ്ക്ക് ആശംസകള്‍
valare manoharam. Iniyum ithupoluLLa kavithakal pratheekshikkunnu.
ReplyDeleteഇടപ്പള്ളി
ReplyDeleteശോകനായകന്‍
മലയാളത്തിലെ ഈ കാൽപ്പനിക മണിനാദത്തെ പരിചയപ്പെടുത്തിയ കൊച്ചുമുതലാളിയ്ക്ക് ആശംസകൾ. യേശുദാസ് പാടിയത് മുന്നെ കേട്ടിട്ടുണ്ട്. ഹരിഗോവിന്ദന്റെ ആലാപനം ആദ്യമായാണ് കേൾക്കുന്നത്..
ReplyDeleteവളരെ നല്ലൊരു കവിത.ഓഡിയോ വേർഷനും ഇഷ്ടമായി.
ReplyDeleteശുഭാശംസകൾ....
മനോഹരം അനിൽ...
ReplyDelete" കാട്ടുമുളയുടെ സുഷിരത്തില്‍ കാറ്റൂതി കേള്‍പ്പിക്കുന്ന സ്വരം പോലെ അത്ര കാതരവും നൈസര്‍ഗ്ഗികവുമായിരുന്നു ഇടപ്പള്ളിയുടെ ഗാനം." (ലളിതാംബിക അന്തര്‍ജ്ജനം) കവിത വായിച്ചപ്പോള്‍ ഈ വരികളും ഓര്‍ത്തു.
ReplyDeleteനന്ദി അനില്‍
മനോഹരം മുതലാളി ..കൊള്ളാട്ടോ ..
ReplyDeleteസ്നേഹപൂർവ്വം....
https://api.soundcloud.com/tracks/116338762/download?client_id=b45b1aa10f1ac2941910a7f0d10f8e28&oauth_token=1-16343-54719347-e6f8b38dc7181e0
ReplyDeleteplz post this poem kochu muthalaalee ;)
കവിത: പ്രണയം,
ReplyDeleteരചന: മഹേഷ് പുളിമൂട്ടില്‍ ,
ആലാപനം: മഹേഷ് പുളിമൂട്ടില്‍ ,
•._.••´¯``•.¸¸.•` `•.¸¸.•´´¯`••._.•`•.¸¸.•´´¯`••._.•
വരികള്‍:-
"ഗംഗയില്‍ മുങ്ങി കുളിച്ച് കുറിയിട്ട് സൂര്യനെ പോലെ വിളങ്ങി...
എന്‍മുഖം സൂര്യനെ പോലെ വിളങ്ങി...
ഗംഗയില്‍ മുങ്ങി കുളിച്ച് കുറിയിട്ട് സൂര്യനെ പോലെ വിളങ്ങി...
എന്‍മുഖം സൂര്യനെ പോലെ തിളങ്ങി...
പ്രാതലിന്‍ നേരത്തും വൈകീട്ടും എന്നുടെ പ്രിയസഖി എന്നെ..വിളിച്ചൂ..
തേനാകുന്നൊരാ ആദരത്തില്‍ നിന്നവള്‍ എന്തോ...
എന്തെന്നോ..മൊഴിഞ്ഞു..
ഗംഗയില്‍ മുങ്ങി കുളിച്ച് കുറിയിട്ട് സൂര്യനെ പോലെ വിളങ്ങി...
എന്‍മുഖം സൂര്യനെ പോലെ വിളങ്ങി...
അറിയില്ലെനിക്കിനി അറിയുവാനില്ലിനി
ചിതലുകള്‍ ചിന്തയില്‍ മേയുമ്പോള്‍...
ഹൃദയ ഭാഷ്യത്തിലെ കണ്ണുനീര്‍ തുള്ളിയെ
ഒരു ചെറു മത്സ്യമായ് ഉപമിച്ചു ഞാന്‍...
മറക്കുകെന്നുണ്ണി എന്‍ പൊന്നുണ്ണി കണ്ണാ നീ
മറക്കുക നീ ഈ സഖിയെ...
കനലായ് ജ്വലിച്ച് എന്നന്തരം
മൂഖമായ് തേങ്ങി തേങ്ങി കരഞ്ഞൂ...
മഴ തോര്‍ന്നു പോയൊരെന്‍ അന്തകാരത്തില്‍
ഒരു വൃക്ഷ ശികരത്തില്‍ ആടി ഉലഞ്ഞൂ ഞാന്‍...
ജഡമായ്...മരണമായ്...ഓര്‍മ്മയായ്......."
പ്രണയം പോസ്റ്റ് ചെയ്തിട്ടുണ്ട്.. വരികൾക്ക് പ്രത്യേകം നന്ദി!
Deleteഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.. നന്ദി!
ReplyDeleteമനോഹരം...!
ReplyDelete