Friday 2 September 2011

ഒരു ടോര്‍പിഡോ ചിന്ത്


ഉണ്ണീ..
വര്‍ണ്ണങ്ങള്‍ കെട്ടുപോയ
നിന്റെ സ്വപ്നങ്ങള്‍
ചോരക്കടല്‍ തിരയടിയില്‍
തകര്‍ന്നുപോയ നിന്റെ കളിവീട് ഉണ്ണീ..
വര്‍ണ്ണങ്ങള്‍ കെട്ടുപോയ
നിന്റെ സ്വപ്നങ്ങള്‍
ചോരക്കടല്‍ തിരയടിയില്‍
തകര്‍ന്നുപോയ നിന്റെ കളിവീട്
ഗള ഛേദം ചെയ്യപ്പെട്ട
നിന്റെ മോഹങ്ങള്‍
ഞാനറിയുന്നു...
ഉണ്ണീ നിയെന്നോട്
രൌദ്രഭാവങ്ങളില്‍ സംവദിയ്ക്കുമ്പോള്‍
നിന്‍ മിഴികളിലൊരു
കൊള്ളിയാന്‍ മിന്നുന്നതും ഹൃദയത്തില്‍
ഒരു ചക്രവാതം കലിതുള്ളുന്നതും
ഞാനറിയുന്നു..
ഉണ്ണീ ഇനി നിന്റെ ഊഴമാണ്
തിരിച്ചറിവിന്റെ ശൈല ശൃംഖങ്ങളില്‍
നീ അറിഞ്ഞ പാഠഭേദങ്ങള്‍
ഒരു ഖഡ്ഗമാക്കുക..
ഉണ്ണീ നീയൊരു ടോര്‍പിഡോയാകുക
കരിങ്കടലോര്‍ത്തഡോക്സ് സ്വപ്നങ്ങള്‍ തകര്‍ത്ത
ഹോര്‍മുസില്‍ യാങ്കീ മോഹങ്ങള്‍ മുക്കികളഞ്ഞ
ടോര്‍പിഡോ...
കുലജാതരുടെ ഉറക്കം കെടുത്താന്‍
ആഴിയുടെ അഗാധതയില്‍
ഒരു അഗ്നിപര്‍വ്വതമായ്
ഇനിയും നീ കാത്തിരിയ്ക്കുക..
ഉണ്ണീ ഇത് യസ്സീതിയന്‍ കാലഘട്ടം
വിശുദ്ധഭൂമിയില്‍ അത്താതുര്‍ക്കുമാരും
ബാഗ്ദത്തഭൂമിയില്‍ പീലാത്തോസുമാരും
ആര്‍ഷഭൂമിയില്‍ ചേക്കുട്ടി പോലീസുമാരും
ചൂതുകളി നടത്തുന്ന യസ്സീതിയന്‍ കാലം
മര്‍ദ്ധകര്‍ പുതപ്പിച്ച പൊന്നാടയണിച്ചു
ചേക്കുമാര്‍ ഷെയ്ക്കുമാറായി വിലസുന്ന കാലം
ഉണ്ണീ നീ അറിയുക
ഒറ്റുകാരുടെ അനുരഞ്ജന കുറിമാനത്തില്‍
പുരട്ടിയ പാഷാണമാണ്
ഗ്രോസ്നിയിലെ ദുരന്ത നാടകം പോലെ
ഇതു നിനക്കൊരു താക്കീതാണ്
ഇനി നിന്റെ അമ്പെയ്ത്ത് കളരികളില്‍
ഒറ്റുകാരുടെ പൊയ്ക്കോലങ്ങള്‍ നാട്ടുക
നിന്റെ സായകങ്ങള്‍ക്ക് ഉന്നമാകുവാന്‍




കവിത: ഒരു ടോര്‍പിഡോ ചിന്ത്
രചന: നൌഷാദ് ഗുരുവായൂര്‍
ആലാപനം: മുരുഗന്‍ കാട്ടാക്കട

No comments:

Post a Comment