
ചുവന്ന "റ" യും
ഒട്ടു റോസാ പൂവും
മുറിച്ചിട്ട മുടിയും
ആകാശ മുല്ല-
പൂങ്കളർ ഫ്രോക്കും
പഴയ രണ്ട് ബിയിൽ
വാതിലരികിൽ
ഒരുവളന്നെപ്പോലെ
ഇന്നുമുണ്ടാകുമോ?
ചിരിക്കുടുക്ക
ഡാൻസുകാരി
മണറബ്ബറും
പെൻസിൽ പെട്ടിയുമുള്ളവൾ
കിങ്ങും, സാറ്റും
കളിയ്ക്കാൻ കൂടുവോൾ
ഗർവ്വിച്ചു കൂട്ടുവെട്ടുന്നവൾ
കിഴുക്കിയും, പിച്ചിയും
പാഴിപ്പിച്ചോടുവോൾ..
കാറ്റത്ത് മടങ്ങും
അവളുടെ കുടയിൽ
പാതി നനഞ്ഞ്
എന്നുമെത്തുന്നൊരുത്തൻ
പുറക് ബെഞ്ചിലിരുന്ന്
ഞുളയ്ക്കുന്നു ചൊറിപുണ്ണൻ
കുരുവിക്കൂടു വെച്ചവൻ
ഡാവിൽ ചുരയ്ക്കായിരച്ച്-
പൊള്ളിയ്ക്കുവോൻ
സൈക്കിൾ യഞ്ജവും
ബാലയും കാട്ടുവോൻ
കാന്തവും, വളമുറിയും
കൊടുത്തിണങ്ങുന്നവൻ
അങ്ങു പാടത്തിനക്കരെ
ഒന്നാം വെളിവിടുന്നേരം
ഞാറു ഞാന്നോർമ്മതൻ
ഞാലിയ്ക്കു ചെന്ന
വെത്ത മഷിക്കാല
കാക്ക പാപികൾ
ഞെട്ടു പൊട്ടിച്ചെ-
ടുത്തവരുമിങ്ങനെ
പിന്നീടൊരിയ്ക്കൽ
തൂവാനമേറ്റു ചേർന്നു
കിടക്കുമോ മുറിയിൽ
ജനാലയ്ക്കൽ
ജൂൺ മഴയിൽ..
ചുവന്ന (Click here to download)
കവിത: റ
രചന: സി.എസ്. രാജേഷ്
ആലാപനം: സി.എസ്. രാജേഷ്
ശുഭദിനാശംസകൾ!
ReplyDeleteഓര്‍മ്മകളുടെ സുഗന്ധം.
ReplyDeleteഇഷ്ടപ്പെട്ടു
ആശംസകള്‍
പോയകാലത്തിന്റെ ഓര്‍മ്മകള്‍...
ReplyDeleteറ പോലെ മടങ്ങിവരും മനം
ReplyDeleteKavitha Ishtamaayi..
ReplyDeleteപണ്ടത്തെ കളിത്തോഴനും, ബാല്യകാലസഖിയും.
ReplyDeleteനല്ല കവിത
ശുഭാശംസകൾ.....
നല്ല കവിത. ശീര്‍ഷകം കോവിലന്‍റെ മറക്കനാവാത്ത കഥ ‘റ’ യെ ഓര്‍മ്മിപ്പിച്ചു..
ReplyDeleteഎൻ ഓർമ്മകൾക്ക് നഷ്ട സുഗന്ധം..!
ReplyDeletehttps://api.soundcloud.com/tracks/133176082/download?client_id=b45b1aa10f1ac2941910a7f0d10f8e28&oauth_token=1-16343-76463086-f040b91e01ce9a2
ReplyDeleteകവിത: മഴ ,
രചന: പ്രഭാവര്‍മ ,
ആലാപനം: സേതുലക്ഷ്മി ,
•._.••´¯``•.¸¸.•` `•.¸¸.•´´¯`••._.•`•.¸¸.•´´¯`••._.•
വരികള്‍:-
"മഴ പെയ്യുന്നൂ.....മഴ പെയ്യുന്നൂ.....
മരച്ചില്ലകളില്‍ പുതുമുള പൊട്ടുകയായ്....
മുറ്റത്തൊരു കുറിയേറി പിന്നെയിറങ്ങി
തെളിവിലും ഒളിവിലുമായ് പെയ്യുകയായ്...!
മഴ പെയ്യുന്നൂ.....മഴ പെയ്യുന്നു വിളംബിത താളം
തബലയിൽനിന്നലയായിയിളകും പോൽ,
അരിയസരോദിൻ തന്ത്രിയിൽധൈവത-
ഗാന്ധാരങ്ങൾ മുളപൊട്ടും പോല്‍!
മഴപെയ്യുന്നു ചെറുകുഞ്ഞുങ്ങൾ
കലപിലകൂട്ടുന്നതുപോൽ, രാവിൻ
കാവിലിലഞ്ഞിപ്പൂ കൊഴിയും പോൽ!
രാക്കിളി തൻ ചിറകടിയകലും പോൽ!
മഴ പെയ്യുന്നൂ, തലമുറ നാളിനും ഇപ്പുറമുള്ളോരു പേരക്കുട്ടിക്കൊരു
മുത്തശ്ശി പറഞ്ഞു കൊടുക്കും കഥയുടെ തീരാ പൊരുളുതിരും പോല്‍!
മഴ പെയ്യുന്നൂ.....കാറ്റിന്‍ ഊഞ്ഞാല്‍ ആടിവരുന്നൊരു...
കൌമാരത്തിന്‍ കനവാണോ മഴ...!
പഴയൊരു പ്രണയസ്മൃതി പകരും നറു ചമ്പകമണമോ...!
മഴ പെയ്യുന്നു മുജ്ജന്‍മത്തിലെ സുകൃതത്തിന്‍
ഹരിചന്ദനമിഴുകും കുളിരാണോ മഴ...!
മനമീ വാഴ്വിന്‍ കടുകണ്‍മഷം ഇതില്‍ അലിയിച്ചിടുമോ...!
മഴ പെയ്യുന്നൂ...ചുറ്റും എങ്കിലും എനിക്കെന്റെ
മുറി വിട്ടിറങ്ങുവാന്‍ ആവുകില്ലെന്നോ...!
മുറി പുറത്തു നിന്നും പൂട്ടിപോയവര്‍ മഴചാറ്റല്‍
എനിക്കു കൈ എത്താതെ പോകുവാന്‍ വിധിച്ചെന്നോ...!
മഴ പെയ്യുന്നൂ...ചുറ്റും എങ്കിലും മനസിന്റെ വറുതി
കനല്‍ പാടം നീറി നില്‍ക്കയാണ്..!
ഒരു കണവും കാറ്റില്‍ പാറി വീഴുകില്ലെന്നോ....
മഴ പടിപ്പുരക്കല്‍ വന്നു, വന്നപോല്‍ പിന്‍വാങ്ങുമോ.....!!"
ഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.. !
ReplyDeleteമഴയാത്രികൻ, തേങ്ക്സ് ഫോർ ഷെയറിങ്ങ്.. :)