Monday 16 January 2012

പച്ച

പതുക്കെ പുണര്‍ന്നു നീ മണ്ണിനെ
നവോന്മേഷഭരിതം ഹൃത്തില്‍ നിന്നുമുണര്‍ന്നു പുതുമുള
പതുക്കെ പുണര്‍ന്നു നീ മണ്ണിനെ
നവോന്മേഷഭരിതം ഹൃത്തില്‍ നിന്നുമുണര്‍ന്നു പുതുമുള
തളിരായ് വിരിഞ്ഞ നിന്നിലകളതിദ്രുതം ഹരിതം പുതച്ച്
അന്നദാതാവായ് വളര്‍ന്നല്ലോ
തളിരായ് വിരിഞ്ഞ നിന്നിലകളതിദ്രുതം ഹരിതം പുതച്ച്
അന്നദാതാവായ് വളര്‍ന്നല്ലോ
പലനാള്‍ ഊട്ടി പിന്നെ വിളര്‍ത്തോരുടലുമായ്
തളര്‍ന്നു വീഴുന്നു അന്തിയാത്രയായ് വീണ്ടും മണ്ണില്‍
പലനാള്‍ ഊട്ടി പിന്നെ വിളര്‍ത്തോരുടലുമായ്
തളര്‍ന്നു വീഴുന്നു അന്തിയാത്രയായ് വീണ്ടും മണ്ണില്‍
ആരുണ്ട് വിലപിയ്ക്കാന്‍ നിന്നെയോര്‍ത്ത്
എന്നെങ്കിലും ഹരിതാഭാമാം മുഖം തെല്ലോര്‍ത്ത് നനവൂറാന്‍
ആരുണ്ട് വിലപിയ്ക്കാന്‍ നിന്നെയോര്‍ത്ത്
എന്നെങ്കിലും ഹരിതാഭാമാം മുഖം തെല്ലോര്‍ത്ത് നനവൂറാന്‍
പ്രണയിച്ചിരുന്നു നിന്നെ ഞാന്‍ നിന്‍ പച്ചയുടുപ്പിനെ
പ്രണയിച്ചിരുന്നു നിന്നെ ഞാന്‍ നിന്‍ പച്ചയുടുപ്പിനെ
അറിഞ്ഞില്ല അതിനുള്ളില്‍ പിടയ്ക്കും തുടുപ്പിനെ
അറിഞ്ഞില്ല അതിനുള്ളില്‍ പിടയ്ക്കും തുടുപ്പിനെ
നിറയുന്നില്ലെന്‍ മിഴി നീ വിടപറയുമ്പോള്‍
നിറയുന്നില്ലെന്‍ മിഴി നീ വിടപറയുമ്പോള്‍
നിറയുന്നല്ലോ മുന്നില്‍ പച്ചതന്‍ പുതുകൂട്ടം
നിറയുന്നല്ലോ മുന്നില്‍ പച്ചതന്‍ പുതുകൂട്ടം
പച്ചതന്‍ പുതുകൂട്ടം
പച്ചതന്‍ പുതുകൂട്ടം

കവിത: പച്ച
രചന: വിനയചന്ദ്രന്‍
ആലാപനം: ബാബു മണ്ടൂര്‍

5 comments:

  1. ഇഷ്ടപ്പെട്ടു;രചനയും,ആലാപനവും.
    കൊച്ചുമുതളാളിക്ക് ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  2. ഈ ഒരു കവിത മതീല്ലേ ഒരു കൊച്ചു കുഞ്ഞില്‍ കൂടി “പച്ച” ഉണര്‍ത്താന്‍...!
    നന്ദി കൂട്ടുകാരാ ഒരുപാട്...!

    ReplyDelete
    Replies
    1. :) ഒരു വാക്കുമതി വര്ഷിണി..!

      Delete