Friday 19 August 2011

അച്ഛനെ കൊന്നവൻ


അച്ഛനെ കൊന്നവൻ പുണ്യവാളൻ
എന്നുമക്കൈകൾ മുത്തി സ്തുതിക്കാം
അഛന്റെ ചിത്രത്തിൽ മഷികുടഞ്ഞാലെന്റെ
അച്ചെയ്തി പൌരാവകാശം
വീടിന്റെ പൂമുഖചുവരിന്മേൽ തൂക്കിയ
താതന്റെ ഛായാപടത്തിൽ
പൂമാലചാർത്തുന്ന കൈകൂപ്പി നിൽക്കുന്ന
ഭാവലിതെന്തൊരാഭാസം
ജീവിച്ചിരുന്നെങ്കിൽ ആകണ്ണടമാറ്റാൻ
ആവശ്യപ്പെട്ടേനെ നമ്മൾ
എന്തെല്ലാം ഭ്രാന്തുകൾ
ഹിന്ദുവും മുസ്ലീമും ഒന്നെന്നാ കണ്ണുകൾ കണ്ടു
എന്തെല്ലാം ഭ്രാന്തുകൾ - ഈശ്വരൻ
അല്ലാഹു ഒന്നെന്നു ചൊല്ലുവാൻ
ലേശവും ലജ്ജതോന്നീലാ
അഛന്റെ ചിത്രം വലിച്ചെറിയാം ദൂരെ
അച്ചെയ്തി പൌരാവകാശം
അഛനെന്നിത്രനാളും നാം വിളിച്ചൊരാ
വൃദ്ധനെയാർക്കിനി വേണം..
അഛനെന്നിത്രനാളും നാം വിളിച്ചൊരാ
വൃദ്ധനെയാർക്കിനി വേണം..



കവിത: അച്ഛനെ കൊന്നവന്‍
രചന: ഒ.എന്‍.വി
ആലാപനം: ഹന്ന യാസിര്‍

No comments:

Post a Comment