Sunday 22 January 2012

മദര്‍ തെരേസയ്ക്ക്


നരബലികൊണ്ട് കുരിതിയാടുന്നു
രുദിര കാളിതന്‍ പുരാണ ഭൂമിയില്‍
പരദേശത്തുനിന്നൊരു പിറാവുപോല്‍
പറവന്നുതാം പരമ സ്നേഹമേ
പല നൂറ്റാണ്ടായ് മകുട മോഹത്തിന്‍
മരണ ശംഖൊലി മുഴങ്ങുമീ മണ്ണില്‍
ജനകനില്ലാതെ ജനനിയില്ലാതെ
കുലവും ജാതിയും മതവുമില്ലാതെ
തെരുവില്‍ വാവിട്ടു കരയും ജീവനെ
ഇരുകയ്യാല്‍ വാരിയെടുത്തു ചുംബിയ്ക്കും
മഹാകാരണ്യത്തിന്‍ മനുഷ്യ രൂപമേ
ഒരു വെളിച്ചത്തിന്‍ വിഭള ജീവിതം
വെറുമൊരു ചാരകഥയെന്നുന്നുള്ള
തിമിരകാലത്തിന്‍ അടിമയായ ഞാന്‍
നറുമുലപ്പാലില്‍ അലക്കിയ നിന്റെ തിരുവസ്ത്രത്തുമ്പില്‍
നിണം പുരണ്ടൊരെന്‍ കരം തുടച്ചോട്ടെ
മഹാപരിത്യാഗം മറന്ന ഭാരതം
മദര്‍ തെരേസയെ മറക്കുമെങ്കിലും
മദര്‍ തെരേസയ്ക്ക് മരണമുണ്ടെങ്കില്‍
മരണമല്ലയോ മഹിത ജീവിതം



കവിത: മദര്‍ തെരേസയ്ക്ക്
രചന: ബാലചന്ദ്രന്‍ ചുള്ളിക്കാട്
ആലാപനം: വേണുഗോപാല്‍

4 comments:

  1. തെരുവില്‍ വാവിട്ടു കരയും ജീവനെ
    ഇരുകയ്യാല്‍ വാരിയെടുത്തു ചുംബിയ്ക്കും
    മഹാകാരണ്യത്തിന്‍ മനുഷ്യ രൂപമേ...പ്രണാമം..!

    ReplyDelete
  2. ഹൃദയസ്പര്‍ശിയായി 'മദര്‍തെരേസയ്ക്ക്'.
    നന്ദി.
    സഹോദരന്‍ അയ്യപ്പന്‍ രചിച്ച 'സമാധിഗാനം'
    കിട്ടുമോ?
    കൊച്ചുമുതലാളിയ്ക്ക് ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
    Replies
    1. സമാധിഗാ‍നം ഓഡിയോ ആയിട്ടുണ്ടോ..? എന്റെ കയ്യില്‍ ഇപ്പോള്‍ ഇല്ല.. അങ്ങിനെ ഒരു കവിത ഓഡിയോ ആയിട്ടുണ്ടെങ്കില്‍ നമുക്ക് സംഘടിപ്പിയ്ക്കാം സാര്‍.. അതിനല്ലെ പുലര്‍ക്കാലം!

      നന്ദി..!

      Delete