Saturday 16 May 2020

മഴയോർമ്മകൾ



ഇനിയൊരു കാലത്തേയ്ക്കൊരു പൂവിടർത്തുവാൻ
ഇവിടെ ഞാനീ മരം നട്ടു
ഇനിയൊരു കാലത്തേയ്ക്കൊരു തീപടർത്തുവാൻ
ഇവിടെയെൻ മിഴികളും നട്ടു

വിരഹജനാലകൾ വിജനവരാന്തകൾ
ഇവിടെ ഞാനെന്നെയും നട്ടു
ഇനിയൊരു കാലത്തേയ്ക്കൊരു പൂവിടർത്തുവാൻ
ഇവിടെ ഞാനീ മരം നട്ടു

മഴയുടെ മൊഴികളെ മൗനമായെന്നോ
അറിയുവാനാശിച്ചു നമ്മൾ
ശിശിരത്തിനിലകളായി മണ്ണിൻ
മനസ്സിലേക്കടരുവാനാശിച്ചു നമ്മൾ

മഴ മാഞ്ഞതെന്നോ വെയിൽ ചാഞ്ഞതെങ്ങോ
മണലിൽ നാം ഒരു വിരൽ ദൂരത്തിരുന്നു
തണലെഴും വഴികളിൽ കാറ്റുപോൽ മിണ്ടി
ഇവിടെ നാമുണ്ടായിരിക്കും

ചിറകടിച്ചുയരുവാൻ ഓർമ്മതൻ തൂവൽ
പകരമായേകുന്ന മണ്ണിൽ
മഴയോർമ്മ ചൂടും ഇലപോലെ നമ്മൾ
ഇനി വേനലോളം കൈകോർത്തിരിക്കാം



കവിത: മഴയോർമ്മകൾ
രചന: അജീഷ് ദാസൻ
ആലാപനം: കാർത്തിക്

4 comments:

  1. പൂമരം എന്ന സിനിമയ്ക്കുവേണ്ടി അജീഷ് ദാസൻ ചിട്ടപ്പെടുത്തിയ വരികൾ.. മഴയോർമ്മകൾ..!

    ReplyDelete
  2. അജിത്4 June 2020 at 13:30

    മഴയോർമ്മകൾ മനോഹരം..

    ReplyDelete
  3. പൂമരത്തിലെ ഗാനങ്ങളെല്ലാം മനോഹരം... ഓഹ് ..! അജീഷ് ദാസന്റെ വരികൾ

    ReplyDelete