Sunday, 21 August 2011

എണ്ണപുഴുക്കള്‍


എന്‍ മുറ്റത്തെ മണ്ണീലൂടരിച്ചുപോം
ഒരു പാഴ്പുഴുവിനെ..
ഉണ്ണിയായിരുന്നപ്പോള്‍ കണ്ടുഞാന്‍
എന്‍ മുറ്റത്തെ മണ്ണീലൂടരിച്ചുപോം
ഒരു പാഴ്പുഴുവിനെ..
കണ്ണിനുണ്ടിമ്പം കാണ്മാന്‍
കാവിയും കറുപപ്പുമാം
കണ്ണികള്‍ തൊടുത്തപോല്‍
കമനീയമാണംഗം
അപ്പൂ, നീ ദ്രോഹിയ്ക്കരുത്
അമ്മ ചൊല്ലിനാള്‍
ചിറ്റൂരപ്പനാടുവാന്‍
എണ്ണകൊണ്ടുപോം പുഴുവല്ലോ
അപ്പൂ, നീ ദ്രോഹിയ്ക്കരുത്
അമ്മ ചൊല്ലിനാള്‍
ചിറ്റൂരപ്പനാടുവാന്‍
എണ്ണകൊണ്ടുപോം പുഴുവല്ലോ
ശരിയാണ്..
ഇളവെയിലില്‍ മിന്നുന്നു
മെഴുക്കാര്‍ന്ന പരിത്
ആ തനു,
ആര്‍ദ്ര സിന്ഗ്ദമാണെങ്ങും തൊട്ടാല്‍
വിശ്വസിച്ചുഞാന്‍
വിസ്മയിക്കുകേം ചെയ്തേന്‍
എത്ര ദുസ്ഥരദൂരം മാര്‍ഗ്ഗം
എന്ത് പാവന യത്നം
അറിവൂ ഞാന്‍
അറിവൂ ഞാനിന്ന്
ഏതോ നിസ്സാര ശലഭത്തിന്‍
ചെറുകുഞ്ഞാണീ പുഴു
മൂഡ ഭാവനാ പാത്രം
എങ്കിലും പുഴുവിലല്ല
ഏത് ജീവിയിലുമിന്നെന്‍ കരം
പരുഷമായ് പതിയാന്‍ ഭാവിയ്ക്കുകില്‍
അപ്പൂ, നീ ദ്രോഹിയ്ക്കരുത്
അമ്മ ചൊല്ലിനാള്‍
ചിറ്റൂരപ്പനാടുവാന്‍
എണ്ണകൊണ്ടുപോം പുഴുവല്ലോകവിത: എണ്ണപുഴുക്കള്‍
രചന: വൈലോപ്പിള്ളി
ആലാപനം: മധുസൂദനന്‍ നായര്‍

4 comments:

 1. mummaas are really talented to create such senti stories to apply feelings for nature to their kids....ha ha....I luv last lines...
  അപ്പൂ, നീ ദ്രോഹിയ്ക്കരുത്
  അമ്മ ചൊല്ലിനാള്‍
  ചിറ്റൂരപ്പനാടുവാന്‍
  എണ്ണകൊണ്ടുപോം പുഴുവല്ലോ..

  n...pic.is superb......

  ReplyDelete
 2. Children are very curious to know such things and they always like to play with such things..

  ReplyDelete