Friday, 2 September 2011

വീടും തടവുംനീ ഒരു സൂര്യകാന്തിയുടെ വിത്തുകൊണ്ടുവന്നു..
ഞാന്‍ പകലിന്റെ ഒരു ഇല
നീ ഒരു കുമ്പിള്‍ നിലാവുകൊണ്ടുവന്നു
ഞാന്‍ രാത്രി നിറയെ നൃത്തം
നീ ഒരു പേടമാനിന്റെ കണ്ണുനീരു കൊണ്ടുവന്നു
ഞാന്‍ കാട്ടുകടന്നലിന്റെ തേന്‍
നീ സ്വര്‍ഗ്ഗത്തിന്റെ ഒരു തൂവല്‍ കൊണ്ടുവന്നു
ഞാന്‍ ദൈവത്തിന്റെ ഒരുവാക്ക്
നാം ഉണ്ടാക്കിയ വീട് വെളുത്തതായിരുന്നു
അതില്‍ നിറയെ കറുത്ത കുഞ്ഞുങ്ങള്‍
അവരുടെ നിലവിളി സഹിയ്ക്കാതെയായപ്പോള്‍
ഞാന്‍ നെന്മണി തേടി സൂര്യനിലേയ്ക്ക് പറന്നു
ഇപ്പോള്‍ എന്റെ ചിറകും പാട്ടും ഇവിടെ തടവിലാണ്
ഒരു കാര്‍മേഘത്തിന്നകത്ത്
എന്റെ ഏകാന്തത ഇടിമുഴക്കത്തിലൂടെ സംസാരിയ്ക്കുന്നു
മിന്നല്‍ പിണരിലൂടെ ഞാന്‍ നമ്മുടെ വീട് തപ്പുന്നു
തണുപ്പ് വരുമ്പോള്‍ എന്റെ പാട്ട് മഴയായ് വീഴുന്നു
നമ്മുടെ വെളുത്ത വീടിന്മേല്‍
നമുക്കിടയിലെ കറുത്ത ശൂന്യതയ്ക്കുമേല്‍..കവിത: വീടും തടവും
രചന: സച്ചിദാനന്ദന്‍
ആലാപനം: സച്ചിദാന്ദന്‍

18 comments:

 1. പ്രിയരെ,
  ഇവിടെ വന്ന് കവിത കേള്‍ക്കുന്ന ഏവര്‍ക്കും കൊച്ചുമുതലാളിയുടെ നന്ദി അറിയിച്ചു കൊള്ളുന്നു. ഇനി ഒരു ഇടവേള; കുറച്ച് നാളുകള്‍ക്കു ശേഷം കൂടുതല്‍ കവിതകളുമായി കൊച്ചുമുതലാളി ഇവിടെ എത്തുന്നതായിരിയ്ക്കും. ഏവര്‍ക്കും കൊച്ചുമുതലാളിയുടെ ഓണാശംസകള്‍!

  ചിയേഴ്സ്..!!!

  ReplyDelete
 2. ഇത്രയും നല്ല കവിതകള്‍ വായിക്കാനും കേള്‍ക്കാനും ഇങ്ങിനെ ഒരിടം തന്ന കൊച്ചുമുതലാളിക്ക് ഒരുപാട് നന്ദി.. കാത്തിരിക്കുന്നു പുതിയ പോസ്റ്റുകള്‍ക്ക്..

  ReplyDelete
 3. തീര്‍ച്ചയായും ഇലഞ്ഞിപൂക്കള്‍.. ഈ പുലര്‍ക്കാലത്തില്‍ കവിതകള്‍ നിറയും.. നിങ്ങള്‍ക്കിഷ്ടപ്പെട്ട എല്ലാകവിതകളും ഇവിടെ ലഭ്യമാക്കാന്‍ ശ്രമിയ്ക്കാം.. ഇവിടെ വന്ന് കവിതകള്‍ കേള്‍ക്കുന്നുണ്ട് എന്നറിയുന്നത് തന്നെ സന്തോഷകരമായ വാര്‍ത്തയാണ്..

  ReplyDelete
 4. ഓണം തിരുവോണം വന്നു തുമ്പിപ്പെണ്ണേ
  അത്തം മുതൽ പൂക്കളമിട്ടു തുമ്പിപ്പെണ്ണേ
  കാറ്റലകൾ പാട്ടുകളായ്
  കാടെങ്ങും പൂവിളിയായ്
  ആകാശത്താവണിയുടെ കല
  പൂവണിയായ് (ഓണം...)

  കൊട്ടുമേളം പോരെന്നോതി
  തുള്ളാതിരിക്കരുതേ
  ചെണ്ടയുണ്ട് മദ്ദളമുണ്ട്
  ഇടയ്ക്കയുണ്ടുടുക്കുമുണ്ട്
  കൊമ്പുണ്ട് കുഴലുമുണ്ട്
  പോരെങ്കിൽ കുരവയുമുണ്ട്
  ആടിവാ തുമ്പിപ്പെണ്ണേ അലഞ്ഞു വാ തുമ്പിപ്പെണ്ണേ
  മൂളി വാ തുമ്പിപ്പെണ്ണേ മുഴങ്ങി വാ തുമ്പിപ്പെണ്ണേ
  തുള്ള് തുള്ള് നീയുറഞ്ഞു തുള്ള് (ഓണം...)

  പൂവുമാളും പോരെന്നോതി
  തുള്ളാതിരിക്കരുതേ
  തുമ്പയുണ്ട് താമരയുണ്ട്
  അരളിയുണ്ടാമ്പലുമുണ്ട്
  അമ്പരത്തി ചെമ്പരത്തി
  കാക്കപ്പൂ നന്ത്യാർവട്ടം
  ആടിവാ തുമ്പിപ്പെണ്ണേ അലഞ്ഞു വാ തുമ്പിപ്പെണ്ണേ
  മൂളി വാ തുമ്പിപ്പെണ്ണേ മുഴങ്ങി വാ തുമ്പിപ്പെണ്ണേ
  തുള്ള് തുള്ള് നീയുറഞ്ഞു തുള്ള് (ഓണം...)

  കൊച്ചുമുതലാളിയ്ക്ക്...ന്റ്റെ ഓണാശംസകള്‍..!

  ReplyDelete
 5. ആ കുറച്ച് നാളുകള്‍ കഴിഞ്ഞോ....കാത്തിരിയ്ക്കാണെയ്...

  ReplyDelete
 6. സന്തോഷം വര്‍ഷിണി..
  വര്‍ഷിണിയ്ക്കും ഓണാശംസകള്‍.. ഇത്രയും ദിവസം കാത്തിരുന്നില്ലേ; ഇനി കുറച്ച് ദിവസം കൂടി കാത്തിരിയ്ക്കൂ... :-)

  ReplyDelete
 7. ഓണം കഴിഞ്ഞു..വിഷു വരാറായി..എന്തേ ഇത്രയും ഓണ അവധി?ഈ സ്കൂള്‍ തുറന്നിട്ട്‌ ഞാന്‍ പഠികൂല്ലാന്നാ തോന്നണേ...:(

  ReplyDelete
 8. കാത്തിരിപ്പൂ, കണ്പാര്‍ത്തിരിപ്പൂ... :((

  ReplyDelete
 9. വലിയ സന്തോഷമായി ഈ പരിശ്രമം കണ്ടിട്ട് ,,ആദ്യം സംഭവം മനസിലായില്ല കവിത വായിച്ചപ്പോള്‍ "ശെടാ ഇത് വായിച്ചു മറന്നതാണല്ലോ .."എന്നൊരു ശങ്കയും ..പിന്നെയും പരിശോധിച്ചപ്പോള്‍ ആണ് സംഗതിയുടെ ഗുട്ടന്‍സ് പിടികിട്ടിയത് ,,വളരെ നന്നായിട്ടുണ്ട് ,കവിത ചൊല്ലിയ രീതിയും അസ്സലായി .ആശംസകള്‍

  ReplyDelete
 10. കവിതകേട്ടിട്ടിഷ്ടപ്പെട്ടതില്‍ സന്തോഷം രമേശ് ഭായ്..
  വര്‍ഷിണി, വെള്ളരി, ഇലഞ്ഞിപൂവെ.. ഉടന്‍ തന്നെ ഇവിടെ കവിതകള്‍ വിടരും കേട്ടോ.. ഒരുപാട് ദീര്‍ഘിപ്പിയ്ക്കുന്നതില്‍ ക്ഷമ ചോദിയ്ക്കുന്നു..!!!

  ReplyDelete
 11. നല്ല രസമുണ്ട്...ഇഷ്ടായി...ഇനിയും വരാം വായിക്കാന്‍...:)

  ReplyDelete
 12. തീര്‍ച്ചയായും ഇനിയും വരണം..

  ReplyDelete
 13. muthaleeyey nannayitto...chakara varumo
  aasamsakal

  ReplyDelete
 14. njaanum kaathirikkyaanu.. :)

  ReplyDelete
 15. അഭിഷേക്, ഇനിയും വരണം കേട്ടോ കവിത കേള്‍ക്കാന്‍..

  സ്വാമിന്‍. കാത്തിരിപ്പൊറ്റയ്ക്ക് കാതോര്‍ത്തിരിയ്ക്കുന്നു.. കാത്തിരിപ്പൊറ്റയ്ക്ക് കണ്‍പാര്‍ത്തിരിയ്ക്കുന്നു...

  ReplyDelete
 16. കവിത കേള്‍ക്കാന്‍..
  കാത്തിരിപ്പൊറ്റയ്ക്ക്...
  കാതോര്‍ത്തിരിയ്ക്കുന്നു.. കണ്‍പാര്‍ത്തിരിയ്ക്കുന്നു...

  ReplyDelete
 17. കാത്തിരുന്നവര്‍ക്കെല്ലാം നന്ദി..
  ഇനിയുള്ള നാളുകള്‍ കവിതകളുടെ വസന്തകാലമായിരിയ്ക്കും..

  ReplyDelete