Saturday 13 August 2011

നീയെന്നെ മറക്കുകില്‍











എങ്ങിനെയൊന്നൊന്നുമാത്രം കഥിയ്ക്കുക,
എന്നുള്ളിലുയരുന്ന ചോദ്യം ശ്രവിയ്ക്കുക
മെല്ല്ലെവന്നെത്തും ശരത്തിന്‍ ചുവപ്പാര്‍ന്ന ശാഖയില്‍
ഏറെ തിളങ്ങുന്ന തിങ്കളില്‍
എങ്ങിനെയൊന്നൊന്നുമാത്രം കഥിയ്ക്കുക,
എന്നുള്ളിലുയരുന്ന ചോദ്യം ശ്രവിയ്ക്കുക
എരിയും നെരിപ്പോടിനരികില്‍ ഞാന്‍ നില്‍ക്കവെ
അണയാന്‍ മടിയ്ക്കുന്നൊരഗ്നിശലാഘകള്‍
എങ്ങിനെ.. എങ്ങിനെ നിന്നിലേയ്ക്കെന്നെ
വഹിയ്ക്കുന്നതിലെല്ലാ സുഗന്ധങ്ങളും
വെളിച്ചവും, ലോഹത്തിളക്കവും
എങ്ങിനെയൊന്നൊന്നുമാത്രം കഥിയ്ക്കുക
നീയാകുമേകാന്താ ദ്വീപിലേയ്ക്കോര്‍മകള്‍
അണയുവാന്‍ തീര്‍ത്തതാം നൌകകള്‍ പോലവെ
തേഞ്ഞെടുങ്ങുന്നുവോ പ്രണയം
തേഞ്ഞെടുങ്ങുന്നുവോ പ്രണയം
തേഞ്ഞെടുങ്ങുന്നുവോ പ്രണയം
നിനക്കെങ്കില്‍ അതുപോലെയെന്റെ
മോഹങ്ങളും മങ്ങീടാം
വിസ്മൃതനായേക്കുമീ ഞാനും
എന്നുടെ സ്മരണകള്‍.. ഹാ സഖി
നിന്നെ വെടിഞ്ഞിടാം
വിസ്മൃതനായേക്കുമീ ഞാനും
എന്നുടെ സ്മരണകള്‍.. ഹാ സഖി
നിന്നെ വെടിഞ്ഞിടാം
ദീര്‍ഘ പദങ്ങളില്‍ ഭ്രാന്തവേഗങ്ങളില്‍
ജീവന്റെ യാനപാത്രത്തിന്‍ കൊടിക്കൂറ
തീരത്തുപേക്ഷിച്ചു പോകാം നിനക്കെന്നെ
തേടുമെന്‍ ഓര്‍മ്മകള്‍ മറ്റൊരു ഭൂമിക
അറിയുകെന്നാല്‍ നിന്റെ ഒരോ ദിനത്തിലും
ഞാനുമെന്‍ പ്രണയവും ഏക ലക്ഷ്യം
നിന്‍ പുഞ്ചിരിപൂവുത്തേടുന്ന ചില്ലയായ്
എന്‍ ജീവനെന്നും തളിര്‍ക്കുക പ്രണയമേ
എന്നുള്ളില്‍ വീണ്ടും പ്രേമാഗ്നി ജ്വലിച്ചിടും
അവിരാമവാഹിനിയാകുമെന്നോര്‍മ്മകള്‍
നിന്‍ പ്രണയ മധുനുകര്‍ന്നെന്നിലു-
മക്ഷയ കാമനകള്‍ നൃത്തമാടി തിമര്‍ക്കുന്നു
പ്രേമഭാജനമേ.. പ്രേമഭാജനമേ..
നീ മുഴുജന്മം എന്നിലെന്നാല്‍
നിന്‍ കരവലയത്തില്‍
എന്‍ ജന്മമെന്നുമാം



എങ്ങിനെയൊന്നൊന്നുമാത്രം (Click here to download)
കവിത: നീയെന്നെ മറക്കുകില്‍ (If you forget me!)
രചന: പാബ്ലോ നെരൂദ
വിവര്‍ത്തനം: ഷാജഹാന്‍ ഒരുമനയൂര്‍
ആലാപനം: മുരുകന്‍ കാട്ടാക്കട

1 comment: