
അതിവേഗം ബഹുദൂരം
കള്ളക്കളികൾ പാഞ്ഞു
അതിയാനൊന്നും അറിയത്തില്ലെ-
ന്നേതോ സാക്ഷി മൊഴിഞ്ഞു
പാവം സാരിതുമ്പിൽ കെട്ടി
കച്ചോടത്തിനു വെച്ചതറിഞ്ഞ
പാവം സൂര്യൻ ഞെട്ടി
രാത്രിയുദിച്ചിട്ടവരുടെ തനി
കോലം കാട്ടാനായ് വെമ്പി
വിരുന്നുകളൊക്കെ മാരാർക്കും
വിഴിപ്പുകളൊക്കെ ചെണ്ടയ്ക്കും
നോക്കിയ കൈയ്യിൽ വെച്ചി-
ട്ടവനതു നോക്കിയിരുന്നതു കുറ്റം
തങ്കച്ചികളുടെ കേസു തെളിഞ്ഞു
തങ്കച്ചന്മാർ വേർത്തു കുളിച്ചു
പാവാട ചരടിൻതുമ്പിന്മേൽ
ഇവിടൊരു ഭരണം തൂങ്ങി മരിച്ചു
വലം കൈ നൽകിയതൊന്നും
ഇടം കൈ അറിയരുതെന്നോ
ഇടതീ കഥകളറിഞ്ഞതു തൊട്ടീ
സമരമുഖങ്ങളുണർന്നു..
മുണ്ഡനമൊന്നും പരിഹാര-
ത്തിനു തീർപ്പുകളാവുന്നില്ല
മണ്ടിയൊളിയ്ക്കാൻ നേതാക്കൾ-
ക്കൊരു പാവം പയ്യൻ കൂട്ട്
ദിവ്യരഹസ്യം പറയാതിവിടൊരു
ധീരനൊളിയ്ക്കും നേരം
ചെങ്കൊടി കെട്ടിയ തണ്ടുകളേന്തി-
യുവാക്കളിറങ്ങും തേടും സത്യം തേടി
യുവാക്കളിറങ്ങും സത്യം..
തണ്ടലു നോക്കി ചെങ്കൊടിയോങ്ങി
പറയിയ്ക്കും ചില സത്യം
അതിവേഗം ബഹുദൂരം
കള്ളക്കളികൾ പാഞ്ഞു
അതിയാനൊന്നും അറിയത്തില്ലെ-
ന്നേതോ നത്തു ചിലച്ചു..
അതിവേഗം (Click here to download)
കവിത: അതിവേഗം ബഹുദൂരം
രചന: ധനേഷ് പി രാജൻ
ആലാപനം: ധനേഷ് പി രാജൻ
ഏവർക്കും ശുഭദിനാശംസകൾ!
ReplyDeleteആനുകാലികം.. പ്രസക്തം..
ReplyDeleteശ്രവണ സുന്ദരം..! നന്ദി!
ഹഹഹ
ReplyDeleteഇതിനൊരു മറുപടിക്കവിത വരാതിരിയ്ക്കുമോ!
സത്യത്തിൽ ഇതൊരു മറുപടിക്കവിതയാണ്. യു.ഡി.എഫ് ഗവണ്മെന്റിന്റെ അതിവേഗം ബഹുദൂരം എന്ന കവിതയുടെ.. ആ കവിത എഴുതി ആലപിച്ചിരിയ്ക്കുന്നത് സാം കടമ്മനിട്ടയാണ്.. :)
Delete"ചെങ്കൊടി കെട്ടിയ തണ്ടുകളേന്തി-
ReplyDeleteയുവാക്കളിറങ്ങും തേടും സത്യം തേടി
യുവാക്കളിറങ്ങും സത്യം..
തണ്ടലു നോക്കി ചെങ്കൊടിയോങ്ങി
പറയിയ്ക്കും ചില സത്യം"
----------------------------------------------------
ഇത് വരികളിൽ മാത്രമായി ഒതുങ്ങി..
പാണ്ടൻ നായടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിയ്ക്കുന്നില്ല.. കവിതയ്ക്കും, കവിയ്ക്കും, പുലർക്കാല സാരഥികൾക്കും ആശംസകൾ!
ആനുകാലികപ്രസക്തിയുള്ള കവിത
ReplyDeleteആശംസകള്‍
മനോഹരം.. !
ReplyDeleteരാഷ്ട്രീയ കവിത കുറിക്കുകൊണ്ടു..
ReplyDeleteഹി ഹി
കവിതയും ആലാപനവും നന്നായി.. കുറച്ചു കൂടെ നിഷ്പക്ഷം ആവമാരുന്നു.. ഇത് വളരെ ഇടതു പക്ഷ കവിത മാത്രമായിപോയി.
ReplyDeleteഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.. നന്ദി!
ReplyDelete