Tuesday 22 November 2011

ചില ചിത്രങ്ങള്‍ മാത്രം






















പിന്നെയും പിന്നെയും തേടുന്നു രാധിക
കണ്ണീരുമായി പുഴക്കടവില്‍
പിന്നെയും പിന്നെയും തേടുന്നു രാധിക
കണ്ണീരുമായി പുഴക്കടവില്‍
എന്നോ മുകുന്ദന്റെ പീലിക്കിരീടത്തില്‍
നിന്നും പൊഴിഞ്ഞ മയില്‍പ്പീലികള്‍
പിന്നെയും പിന്നെയും തേടുന്നു രാധിക
കണ്ണീരുമായി പുഴക്കടവില്‍
എന്നോ മുകുന്ദന്റെ പീലിക്കിരീടത്തില്‍
നിന്നും പൊഴിഞ്ഞ മയില്‍പ്പീലികള്‍

അത്മാവിനാത്മാവില്‍ അനുരാഗഭാഷതന്‍
ആദ്യത്തെ കയ്യൊപ്പ് വീണനാളില്‍
അത്മാവിനാത്മാവില്‍ അനുരാഗഭാഷതന്‍
ആദ്യത്തെ കയ്യൊപ്പ് വീണനാളില്‍
നാണത്തിന്‍ സിന്ദൂരം താമരക്കണ്ണന്റെ
പീതാംബരത്തില്‍ പുരണ്ടനാളില്‍
നാണത്തിന്‍ സിന്ദൂരം താമരക്കണ്ണന്റെ
പീതാംബരത്തില്‍ പുരണ്ടനാളില്‍
ഒരു ഞെട്ടല്‍ പോലെ വന്നെത്തിയ വര്‍ഷര്‍ത്തു
കമനിതന്‍ ചേല നനച്ചനേരം
കണ്ണന്റെ കൈകള്‍ കുറുമ്പുകാണിയ്ക്കയാല്‍
കളി കാര്യമായവള്‍ വീണുപോകെ
ഇണയോട് ചേരാന്‍ കടമ്പിന്‍ പൂമെത്തയില്‍
അവനും പതുക്കെ ഉലഞ്ഞകാറ്റില്‍
ഇണയോട് ചേരാന്‍ കടമ്പിന്‍ പൂമെത്തയില്‍
അവനും പതുക്കെ ഉലഞ്ഞകാറ്റില്‍
നിലത്തെറ്റിവീണ കിരീടത്തില്‍ നിന്നും
ആ മഴ കൊണ്ടുപോയ മയില്പീലികള്‍
പിന്നെയും പിന്നെയും തേടുന്നു രാധിക

തകരുന്ന കരളിന്റെ ഗദ്ഗതം ചിരിയാക്കി
ഒഴുകുന്നു കാളിന്ദി സ്മൃതിയായിന്നും
തകരുന്ന കരളിന്റെ ഗദ്ഗതം ചിരിയാക്കി
ഒഴുകുന്നു കാളിന്ദി സ്മൃതിയായിന്നും
പരിദേവനം പോലെ പടരുന്ന തെന്നലില്‍
പാടുന്നു കല്ലോലജാലമിന്നും
പരിദേവനം പോലെ പടരുന്ന തെന്നലില്‍
പാടുന്നു കല്ലോലജാലമിന്നും
സംവത്സരങ്ങള്‍ കഴിഞ്ഞില്ലേ രാധേ
സംവത്സരങ്ങള്‍ കഴിഞ്ഞില്ലേ രാധേ
നീ കണ്ണുതുറക്കാത്തതെന്തിനിയും
കാലരഥങ്ങള്‍ വരുന്നതും പോവതും
കഷ്ടം നീയറിയുന്നതില്ലയെന്നോ
കാലരഥങ്ങള്‍ വരുന്നതും പോവതും
കഷ്ടം നീയറിയുന്നതില്ലയെന്നോ

അശ്രുക്കള്‍ നിന്‍ കാഴ്ചയെന്നും മറയ്ക്കുന്നു
ഹര്‍ഷമെന്തെന്നു മറന്നുപോയ് നീ
അശ്രുക്കള്‍ നിന്‍ കാഴ്ചയെന്നും മറയ്ക്കുന്നു
ഹര്‍ഷമെന്തെന്നു മറന്നുപോയ് നീ
വനമാലി നമ്മെ മറന്നുപോയി
ഉദ്ധവന്‍ വന്നുപോയല്ലോ പണ്ടൊരിയ്ക്കല്‍
ഏറെ തിരക്കിലാണാ രാജന്‍
എന്നയാല്‍ പാടിപുകഴ്ത്തിയതോര്‍മ്മയില്ലേ
അമ്പാടിയില്‍ വന്നു വെണ്ണകട്ടീടുവാന്‍
ആ തമ്പുരാനിനി യെന്നുനേരം
അമ്പാടിയില്‍ വന്നു വെണ്ണകട്ടീടുവാന്‍
ആ തമ്പുരാനിനി യെന്നുനേരം
യുദ്ധം പറഞ്ഞു ചിരിയ്ക്കുന്ന ഭാവത്തില്‍
പൊട്ടിക്കരയുന്നു യമുനാ നദി
യുദ്ധം പറഞ്ഞു ചിരിയ്ക്കുന്ന ഭാവത്തില്‍
പൊട്ടിക്കരയുന്നു യമുനാ നദി
അതുകേള്‍പ്പതില്ലല്ലോ രാധിക പിന്നെയും
അവള്‍ തുടരുന്നു തന്റെയന്വേഷണം
അതുകേള്‍പ്പതില്ലല്ലോ രാധിക പിന്നെയും
അവള്‍ തുടരുന്നു തന്റെയന്വേഷണം
ഇരവിലും, പകലിലും മഴയിലും, വെയിലിലും
അവള്‍ തുടരുന്നു തന്‍ സ്വപ്നാടനം
ഇരവിലും, പകലിലും, മഴയിലും, വെയിലിലും
അവള്‍ തുടരുന്നു തന്‍ സ്വപ്നാടനം
ഋതുഭേദമെത്രമേല്‍ വന്നാലും മായ്ക്കില്ല
ചിലചിത്രങ്ങള്‍ മാത്രം സ്ത്രീ ഹൃദയം
ഋതുഭേദമെത്രമേല്‍ വന്നാലും മായ്ക്കില്ല
ചിലചിത്രങ്ങള്‍ മാത്രം സ്ത്രീ ഹൃദയം
എരിയുന്ന വേനലിന്‍ കണലാലനങ്ങളില്‍ പോലും
മഴവില്ലു തേടുന്ന സ്ത്രീ ഹൃദയം
എരിയുന്ന വേനലിന്‍ കണലാലനങ്ങളില്‍ പോലും
മഴവില്ലു തേടുന്ന സ്ത്രീ ഹൃദയം



കവിത: ചില ചിത്രങ്ങള്‍ മാത്രം
രചന: ശ്രീകുമാരന്‍ തമ്പി
ആലാപനം: ശ്രീകുമാരന്‍ തമ്പി, സുജാത

6 comments:

  1. പിന്നേയും..പിന്നേയും ആവര്‍ത്തിച്ച് വായിയ്ക്കാന്‍ തോന്നിപ്പിയ്ക്കുന്ന വരികള്‍...നന്ദി ട്ടൊ...!

    വളരെ ലളിതവും ആണ്‍..നോക്കിയ്ക്കേ...!

    ReplyDelete
  2. പാവം രാധയെ ഓര്‍ത്തപ്പോള്‍ സങ്കടായി.. നിസ്വാര്‍ത്ഥ പ്രണയത്തിന്റെ മൂര്‍ത്തഭാവം.. രാധയിലെ സങ്കടക്കടല്‍ ബാഷ്പീകരിച്ചൊരു പെരുമഴയായപ്പോള്‍ ഈ ഭൂമുഖത്തിലെ ഓരോ പുല്‍നാമ്പും ആ വിരഹം അനുഭവിച്ചറിയുന്നു..

    ReplyDelete
  3. വായിച്ചു..
    പിന്നേ കേള്‍ക്കാം .. ഇപ്പൊ കേടാ മൊയലാളി (നോട്ട് കൊച്ചു മുതലാളി ) തല്ലും ..

    ReplyDelete
  4. കേള്‍ക്കാന്‍ മറക്കരുത്.. :)

    ReplyDelete
  5. "ഋതുഭേദമെത്രമേല്‍ വന്നാലും മായ്ക്കില്ല.....ചിലചിത്രങ്ങള്‍ മാത്രം സ്ത്രീ ഹൃദയം...." yes..that's true...U Said it.

    ReplyDelete