Monday 12 December 2011

തോക്കിന്റെ വഴി


ഒറ്റയ്ക്കിരുന്നു കിനാവുകണ്ടാല്‍
തെറ്റിത്തെറിച്ചു മയങ്ങിയെന്നാല്‍
ഒട്ടിയ കണ്ണും കരുത്തുമായ്
നെറ്റിയില്‍ തൊട്ടൊരാള്‍ ചോദിയ്ക്കുന്നു
നാക്കിറങ്ങിപ്പോയ കൂട്ടുകാരാ
തോക്കിന്റെ മാര്‍ഗ്ഗം വെടിഞ്ഞതെന്ത്

പുസ്തകത്തില്‍ പോയൊളിച്ചു നോക്കി
തര്‍ക്കുത്തരങ്ങള്‍ മനസ്സിലാക്കി
ഏത് തോക്കെന്തുതോക്കെങ്ങനൊക്കെ
വേദസന്ദേഹങ്ങള്‍ വെച്ചു നോക്കി
മദ്യത്തില്‍ മുങ്ങി മുടിഞ്ഞു പൊന്തി
ചര്‍ദ്ധിച്ചുറങ്ങിയെതിര്‍ത്തു നോക്കി
മറ്റൊരു ചോദ്യമെടുത്തു കാട്ടി
വര്‍ത്തമാനക്കല്ലെറിഞ്ഞു നോക്കി
അപ്പോഴു മിപ്പോഴും കണ്ണുകളെന്‍
കൃഷ്ണമണിയില്‍ തറച്ചുനിര്‍ത്തി
രക്തമിറ്റുന്ന മനസ്സുയര്‍ത്തി
നെഞ്ചത്ത് തൊട്ടരാള്‍ ചോദിയ്ക്കുന്നു
നാക്കിറങ്ങിപ്പോയ കൂട്ടുകാരാ
തോക്കിന്റെ മാര്‍ഗ്ഗം വെടിഞ്ഞതെന്ത്

കൂടെ നില്‍ക്കേണ്ടവന്‍ കാവ്യകാരന്‍
ലാഭ പടങ്ങളില്‍ നായികയെ
വാരിപുണര്‍ന്ന് മരിച്ചുപോയി
ഞാനോ തനിച്ചങ്ങിരുപ്പുമായി
കൂടെ നില്‍ക്കേണ്ടവന്‍ കാവ്യകാരന്‍
ലാഭ പടങ്ങളില്‍ നായികയെ
വാരിപുണര്‍ന്ന് മരിച്ചുപോയി
ഞാനോ തനിച്ചങ്ങിരുപ്പുമായി
ചാരുകസേരയില്‍ ബുദ്ധിജീവി
മോരും മുതിരയും ചേര്‍ത്തിളക്കി
ചാരുകസേരയില്‍ ബുദ്ധിജീവി
മോരും മുതിരയും ചേര്‍ത്തിളക്കി
ക്ഷീലമാറ്റത്തിന്റെ ഗദ്യകാവ്യം
പാലിച്ചു ലാളിച്ചു ഇരുന്നുപോയി
ക്ഷീലമാറ്റത്തിന്റെ ഗദ്യകാവ്യം
പാലിച്ചു ലാളിച്ചു ഇരുന്നുപോയി
ഘോര പ്രസംഗകര്‍ വേദിമാറി
തീവ്ര നേതൃത്വം പൊലിഞ്ഞു പോയി
ഘോര പ്രസംഗകര്‍ വേദിമാറി
തീവ്ര നേതൃത്വം പൊലിഞ്ഞു പോയി
പാകാമാകാത്ത വിരുദ്ധതയെ
തേകിനനച്ചു വളര്‍ത്തിയിട്ട്
പാകാമാകാത്ത വിരുദ്ധതയെ
തേകിനനച്ചു വളര്‍ത്തിയിട്ട്
നേരമാകുമ്പോള്‍ തകര്‍ക്കുവാനായ്
വാലും ചുരുട്ടി ഇരുന്നുപോയി
നേരമാകുമ്പോള്‍ തകര്‍ക്കുവാനായ്
വാലും ചുരുട്ടി ഇരുന്നുപോയി

തോറ്റ തോഴന്മാര്‍ കടല്‍ കടന്ന്
കാഞ്ചനം കൊയ്യാന്‍ പറന്നുപോയി
തോറ്റ തോഴന്മാര്‍ കടല്‍ കടന്ന്
കാഞ്ചനം കൊയ്യാന്‍ പറന്നുപോയി
വ്യാജ ദൈവത്തിന്റെ വാളെടുത്ത്
മാജിക്ക് പാഠം ചിലര്‍ പഠിച്ചു
വ്യാജ ദൈവത്തിന്റെ വാളെടുത്ത്
മാജിക്ക് പാഠം ചിലര്‍ പഠിച്ചു
പാളത്തില്‍ വെച്ച് ശിരസ്സറുത്ത്
സ്നേഹിതന്മാര്‍ ചിലരസ്തമിച്ചു
പാളത്തില്‍ വെച്ച് ശിരസ്സറുത്ത്
സ്നേഹിതന്മാര്‍ ചിലരസ്തമിച്ചു
വേനലില്‍ ലോഹകുടപിടിച്ച്
ഞാനും പുകഞ്ഞു മറഞ്ഞുപോയി
ന്യായ വാദങ്ങള്‍ തിരസ്ക്കരിച്ച്
പ്രാണനില്‍ തന്നെ മിഴിയമര്‍ത്തി
ചൂണ്ടു മര്‍മ്മങ്ങള്‍ പുറത്തെടുത്ത്
വീണ്ടും വിലാപം വിളഞ്ഞു നിന്നു
ചൂണ്ടു മര്‍മ്മങ്ങള്‍ പുറത്തെടുത്ത്
വീണ്ടും വിലാപം വിളഞ്ഞു നിന്നു
നാക്കിറങ്ങിപ്പോയ കൂട്ടുകാരാ
തോക്കിന്റെ മാര്‍ഗ്ഗം വെടിഞ്ഞതെന്ത്
നാക്കിറങ്ങിപ്പോയ കൂട്ടുകാരാ
തോക്കിന്റെ മാര്‍ഗ്ഗം വെടിഞ്ഞതെന്ത്



ഒറ്റയ്ക്കിരുന്നു (Click here to download)
കവിത: തോക്കിന്റെ വഴി
രചന: കുരീപ്പുഴ ശ്രീകുമാര്‍
ആലാപനം: കുരീപ്പുഴ ശ്രീകുമാര്‍

10 comments:

  1. കുരീപ്പുഴ ശ്രീകുമാറിന്റെ കവിതയും,ആലാപനവും
    മികവുറ്റതാണ്.കവിതയില്‍
    ലയിച്ചുചേരാന്‍ കഴിഞ്ഞു.
    ഇതിന്‌ വേദിയൊരുക്കിയ
    കൊച്ചുമുതലാളിക്ക് നന്ദി!
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  2. Thanks for uploading....I have requested for this two weeks before...I really appreciate that....Thank you,....

    ReplyDelete
  3. നന്ദി! ഇനിയും വരിക.. കവിതകള്‍ പരമാവധി ഇവിടെ ലഭ്യമാക്കാന്‍ ശ്രമിയ്ക്കാം!

    ReplyDelete
  4. Could ypu please upload charvakan by Kurippuzha...

    Thanks

    ReplyDelete
  5. Sure Vinod, I am very glad to post the Kureepuzhas poem "Charkavan". Please allow me to write the lyrics.

    Appreciated for your request!

    ReplyDelete
  6. I have got a youtube link for that,....

    http://www.youtube.com/watch?v=S1bzHyP4gRo&feature=g-upl&context=G2950877AUAAAAAAAAAA

    ReplyDelete
  7. I have audio version..
    I will post it today itself!

    ReplyDelete
  8. ഇതിലെ വാക്ക് : നാക്കിറങ്ങിപ്പോയ എന്നല്ലേ ഓഡിയോ വില്‍ കേള്‍ക്കുന്നത്? ബ്ലോഗില്‍ എല്ല്ലാ ഭാഗത്തും നാട്ടിറങ്ങിപ്പോയ എന്നാ‍ണു ചേര്‍ത്തത്.വ്യക്തമാക്കുമല്ലോ

    ReplyDelete
    Replies
    1. തേങ്ക്സ്.. തിരുത്തിയിട്ടുണ്ട് :-)

      Delete