ഒറ്റയ്ക്കിരുന്നു കിനാവുകണ്ടാല്
തെറ്റിത്തെറിച്ചു മയങ്ങിയെന്നാല്‍
ഒട്ടിയ കണ്ണും കരുത്തുമായ്
നെറ്റിയില്‍ തൊട്ടൊരാള്‍ ചോദിയ്ക്കുന്നു
നാക്കിറങ്ങിപ്പോയ കൂട്ടുകാരാ
തോക്കിന്റെ മാര്‍ഗ്ഗം വെടിഞ്ഞതെന്ത്
പുസ്തകത്തില്‍ പോയൊളിച്ചു നോക്കി
തര്‍ക്കുത്തരങ്ങള്‍ മനസ്സിലാക്കി
ഏത് തോക്കെന്തുതോക്കെങ്ങനൊക്കെ
വേദസന്ദേഹങ്ങള് വെച്ചു നോക്കി
മദ്യത്തില്‍ മുങ്ങി മുടിഞ്ഞു പൊന്തി
ചര്ദ്ധിച്ചുറങ്ങിയെതിര്ത്തു നോക്കി
മറ്റൊരു ചോദ്യമെടുത്തു കാട്ടി
വര്ത്തമാനക്കല്ലെറിഞ്ഞു നോക്കി
അപ്പോഴു മിപ്പോഴും കണ്ണുകളെന്‍
കൃഷ്ണമണിയില്‍ തറച്ചുനിര്‍ത്തി
രക്തമിറ്റുന്ന മനസ്സുയര്‍ത്തി
നെഞ്ചത്ത് തൊട്ടരാള് ചോദിയ്ക്കുന്നു
നാക്കിറങ്ങിപ്പോയ കൂട്ടുകാരാ
തോക്കിന്റെ മാര്‍ഗ്ഗം വെടിഞ്ഞതെന്ത്
കൂടെ നില്ക്കേണ്ടവന് കാവ്യകാരന്
ലാഭ പടങ്ങളില്‍ നായികയെ
വാരിപുണര്‍ന്ന് മരിച്ചുപോയി
ഞാനോ തനിച്ചങ്ങിരുപ്പുമായി
കൂടെ നില്ക്കേണ്ടവന് കാവ്യകാരന്
ലാഭ പടങ്ങളില്‍ നായികയെ
വാരിപുണര്‍ന്ന് മരിച്ചുപോയി
ഞാനോ തനിച്ചങ്ങിരുപ്പുമായി
ചാരുകസേരയില്‍ ബുദ്ധിജീവി
മോരും മുതിരയും ചേര്‍ത്തിളക്കി
ചാരുകസേരയില്‍ ബുദ്ധിജീവി
മോരും മുതിരയും ചേര്‍ത്തിളക്കി
ക്ഷീലമാറ്റത്തിന്റെ ഗദ്യകാവ്യം
പാലിച്ചു ലാളിച്ചു ഇരുന്നുപോയി
ക്ഷീലമാറ്റത്തിന്റെ ഗദ്യകാവ്യം
പാലിച്ചു ലാളിച്ചു ഇരുന്നുപോയി
ഘോര പ്രസംഗകര്‍ വേദിമാറി
തീവ്ര നേതൃത്വം പൊലിഞ്ഞു പോയി
ഘോര പ്രസംഗകര്‍ വേദിമാറി
തീവ്ര നേതൃത്വം പൊലിഞ്ഞു പോയി
പാകാമാകാത്ത വിരുദ്ധതയെ
തേകിനനച്ചു വളര്‍ത്തിയിട്ട്
പാകാമാകാത്ത വിരുദ്ധതയെ
തേകിനനച്ചു വളര്‍ത്തിയിട്ട്
നേരമാകുമ്പോള്‍ തകര്‍ക്കുവാനായ്
വാലും ചുരുട്ടി ഇരുന്നുപോയി
നേരമാകുമ്പോള്‍ തകര്‍ക്കുവാനായ്
വാലും ചുരുട്ടി ഇരുന്നുപോയി
തോറ്റ തോഴന്മാര് കടല്‍ കടന്ന്
കാഞ്ചനം കൊയ്യാന്‍ പറന്നുപോയി
തോറ്റ തോഴന്മാര് കടല്‍ കടന്ന്
കാഞ്ചനം കൊയ്യാന്‍ പറന്നുപോയി
വ്യാജ ദൈവത്തിന്റെ വാളെടുത്ത്
മാജിക്ക് പാഠം ചിലര്‍ പഠിച്ചു
വ്യാജ ദൈവത്തിന്റെ വാളെടുത്ത്
മാജിക്ക് പാഠം ചിലര്‍ പഠിച്ചു
പാളത്തില്‍ വെച്ച് ശിരസ്സറുത്ത്
സ്നേഹിതന്മാര് ചിലരസ്തമിച്ചു
പാളത്തില്‍ വെച്ച് ശിരസ്സറുത്ത്
സ്നേഹിതന്മാര് ചിലരസ്തമിച്ചു
വേനലില്‍ ലോഹകുടപിടിച്ച്
ഞാനും പുകഞ്ഞു മറഞ്ഞുപോയി
ന്യായ വാദങ്ങള്‍ തിരസ്ക്കരിച്ച്
പ്രാണനില്‍ തന്നെ മിഴിയമര്‍ത്തി
ചൂണ്ടു മര്‍മ്മങ്ങള്‍ പുറത്തെടുത്ത്
വീണ്ടും വിലാപം വിളഞ്ഞു നിന്നു
ചൂണ്ടു മര്‍മ്മങ്ങള്‍ പുറത്തെടുത്ത്
വീണ്ടും വിലാപം വിളഞ്ഞു നിന്നു
നാക്കിറങ്ങിപ്പോയ കൂട്ടുകാരാ
തോക്കിന്റെ മാര്‍ഗ്ഗം വെടിഞ്ഞതെന്ത്
നാക്കിറങ്ങിപ്പോയ കൂട്ടുകാരാ
തോക്കിന്റെ മാര്‍ഗ്ഗം വെടിഞ്ഞതെന്ത്
ഒറ്റയ്ക്കിരുന്നു (Click here to download)
കവിത: തോക്കിന്റെ വഴി
രചന: കുരീപ്പുഴ ശ്രീകുമാര്‍
ആലാപനം: കുരീപ്പുഴ ശ്രീകുമാര്‍
കുരീപ്പുഴ ശ്രീകുമാറിന്റെ കവിതയും,ആലാപനവും
ReplyDeleteമികവുറ്റതാണ്.കവിതയില്‍
ലയിച്ചുചേരാന്‍ കഴിഞ്ഞു.
ഇതിന് വേദിയൊരുക്കിയ
കൊച്ചുമുതലാളിക്ക് നന്ദി!
ആശംസകളോടെ,
സി.വി.തങ്കപ്പന്
സന്തോഷം!
ReplyDeleteThanks for uploading....I have requested for this two weeks before...I really appreciate that....Thank you,....
ReplyDeleteനന്ദി! ഇനിയും വരിക.. കവിതകള്‍ പരമാവധി ഇവിടെ ലഭ്യമാക്കാന്‍ ശ്രമിയ്ക്കാം!
ReplyDeleteCould ypu please upload charvakan by Kurippuzha...
ReplyDeleteThanks
Sure Vinod, I am very glad to post the Kureepuzhas poem "Charkavan". Please allow me to write the lyrics.
ReplyDeleteAppreciated for your request!
I have got a youtube link for that,....
ReplyDeletehttp://www.youtube.com/watch?v=S1bzHyP4gRo&feature=g-upl&context=G2950877AUAAAAAAAAAA
I have audio version..
ReplyDeleteI will post it today itself!
ഇതിലെ വാക്ക് : നാക്കിറങ്ങിപ്പോയ എന്നല്ലേ ഓഡിയോ വില്‍ കേള്‍ക്കുന്നത്? ബ്ലോഗില്‍ എല്ല്ലാ ഭാഗത്തും നാട്ടിറങ്ങിപ്പോയ എന്നാണു ചേര്‍ത്തത്.വ്യക്തമാക്കുമല്ലോ
ReplyDeleteതേങ്ക്സ്.. തിരുത്തിയിട്ടുണ്ട് :-)
Delete