Saturday 13 August 2011

വില്‍ക്കുവാന്‍ വച്ചിരിക്കുന്ന പക്ഷികള്‍


വലയില്‍ വീണ കിളികളാണ് നാം
ചിറകൊടിഞ്ഞൊരിണകളാണ് നാം
വഴിവിളക്ക്‌ കണ്ണു ചിമ്മുമീ
വഴിയിലെന്ത് നമ്മള്‍ പാടണം
വലയില്‍ വീണ കിളികളാണ് നാം
ചിറകൊടിഞ്ഞൊരിണകളാണ് നാം
വഴിവിളക്ക്‌ കണ്ണു ചിമ്മുമീ
വഴിയിലെന്ത് നമ്മള്‍ പാടണം

വെയിലെരിഞ്ഞ വയലിലന്നു നാം
കൊയ്ത്ത്‌ പാട്ട് കേട്ട് പാറവേ
വെയിലെരിഞ്ഞ വയലിലന്നു നാം
കൊയ്ത്ത്‌ പാട്ട് കേട്ട് പാറവേ
ഞാനൊടിച്ച കതിര് പങ്കിടാം
കൂടണഞ്ഞ പെണ്കിടവ് നീ
ഞാനൊടിച്ച കതിര് പങ്കിടാം
കൂടണഞ്ഞ പെണ്കിടവ് നീ

വേടനിട്ട കെണിയില്‍ വീണു നാം
വേര്‍പെടുന്നു നമ്മളേകരായ്
കൂട്ടിലന്ന് പങ്കുവെച്ചൊരാള്‍
പൊണ്‍ കിനാക്കള്‍ ഇനി വിരിയുമോ
കൂട്ടിലന്ന് പങ്കുവെച്ചൊരാള്‍
പൊണ്‍ കിനാക്കള്‍ ഇനി വിരിയുമോ

ചാഞ്ഞ കൊമ്പിലന്ന് ശാരികെ
ഊഞ്ഞലാടി പാട്ട് പാടി നീ
ചാഞ്ഞ കൊമ്പിലന്ന് ശാരികെ
ഊഞ്ഞലാടി പാട്ട് പാടി നീ
നിന്‍റെ ചിറകിന്‍ ചൂട് തേടി ഞാന്‍
ചിറകടിച്ച ചകിത കാമുകന്‍
നിന്‍റെ ചിറകിന്‍ ചൂട് തേടി ഞാന്‍
ചിറകടിച്ച ചകിത കാമുകന്‍

വാണിപ ചരക്ക് നമ്മളീ
തെരുവില്‍ നമ്മള്‍ വഴിപിരീയുവോര്‍
വാണിപ ചരക്ക് നമ്മളീ
തെരുവില്‍ നമ്മള്‍ വഴിപിരീയുവോര്‍
വേടന്‍ എന്നെ വിട്ടിടുമ്പോള്‍ നീ
വേദനിച്ചു ചിറകൊടിക്കലാ
വേടന്‍ എന്നെ വിട്ടിടുമ്പോള്‍ നീ
വേദനിച്ചു ചിറകൊടിക്കലാ

നിന്നെ വാങ്ങും എതോരുവനും
ധന്യനാകും എന്റെ ഓമനേ
നിന്നെ വാങ്ങും എതോരുവനും
ധന്യനാകും എന്റെ ഓമനേ
എന്റെ കൂട്ടില്‍ എന്നും ഏകാനായ്
നിന്നെ ഓര്‍ത്തു പാട്ട് പാടും ഞാന്‍
എന്റെ കൂട്ടില്‍ എന്നും ഏകാനായ്
നിന്നെ ഓര്‍ത്തു പാട്ട് പാടും ഞാന്‍

എന്നും എന്നും എന്‍റെ നെഞ്ചകം
കൊഞ്ചും മൊഴിയില്‍ നിന്നെ ഓര്‍ത്തിടും
എന്നും എന്നും എന്‍റെ നെഞ്ചകം
കൊഞ്ചും മൊഴിയില്‍ നിന്നെ ഓര്‍ത്തിടും
വില പറഞ്ഞു വാങ്ങിടുന്നിതാ
എന്‍റെ കൂട് ഒരുത്തന്‍ ഇന്നിതാ
വില പറഞ്ഞു വാങ്ങിടുന്നിതാ
എന്‍റെ കൂട് ഒരുത്തന്‍ ഇന്നിതാ

തലയറഞ്ഞു ചത്ത്‌ ഞാന്‍ വരും
നിന്‍റെ പാട്ടു കേള്‍ക്കുവനുയിര്‍
തലയറഞ്ഞു ചത്ത്‌ ഞാന്‍ വരും
നിന്‍റെ പാട്ടു കേള്‍ക്കുവനുയിര്‍
കൂട് വിട്ടു കൂട് പായുമെന്‍
മോഹം ആര് കൂട്ടിലാക്കിടും
കൂട് വിട്ടു കൂട് പായുമെന്‍
മോഹം ആര് കൂട്ടിലാക്കിടും

വലയില്‍ വീണ കിളികളാണ് നാം
ചിറകൊടിഞ്ഞൊരിണകളാണ് നാം
വഴിവിളക്ക്‌ കണ്ണു ചിമ്മുമീ
വഴിയിലെന്ത് നമ്മള്‍ പാടണം
വലയില്‍ വീണ കിളികളാണ് നാം
ചിറകൊടിഞ്ഞൊരിണകളാണ് നാം
വഴിവിളക്ക്‌ കണ്ണു ചിമ്മുമീ
വഴിയിലെന്ത് നമ്മള്‍ പാടണം
ഈ വഴിലെന്ത് നമ്മള്‍ പാടണം
ഈ വഴിലെന്ത് നമ്മള്‍ പാടണം



വലയില്‍ വീണ കിളികളാണ് നാം (Click here to download)
കവിത : വില്‍ക്കുവാന്‍ വച്ചിരിക്കുന്ന പക്ഷികള്‍
രചന: അനില്‍ പനച്ചൂരാന്‍
ആലാപനം: അനില്‍ പനച്ചൂരാന്‍

3 comments:

  1. വലയില്‍ വീണ കിളികളാണ് നാം
    ചിരകോടിനജോരിണകളാണ് നാം
    വഴിവിളക്ക്‌ കണ്ന്നുചിമ്മുമീ
    വഴിയിലെന്ത് നമ്മള്‍ പാടണം...........

    എന്നല്ലേ വരികള്‍

    ReplyDelete
    Replies
    1. നന്ദി ജ്യോതിസ്! അക്ഷരതെറ്റുകള്‍ തിരുത്തിയിട്ടുണ്ട്!

      Delete
  2. നിന്നെ വാങ്ങും എതോരുവനും
    ധന്യനാകും എന്റെ ഓമനേ
    എന്റെ കൂട്ടില്‍ എന്നും ഏകാനായ്
    നിന്നെ ഓര്‍ത്തു പാട്ട് പാടും ഞാന്‍
    വില പറഞ്ഞു വാങ്ങിടുന്നിതാ
    എന്‍റെ കൂട് ഒരുത്തന്‍ ഇന്നിതാ
    വില പറഞ്ഞു വാങ്ങിടുന്നിതാ
    എന്‍റെ കൂട് ഒരുത്തന്‍ ഇന്നിതാ
    ethra nannayi ezhuthiyiriykkunnu... nallakavitha.... nandi Anil for sharing this.

    ReplyDelete