
നാടുചുറ്റിപക്ഷിയെത്തുന്നു വീണ്ടും
നാടുകൾ കാടുകൾ താണ്ടി
വള്ളുവനാടും തിരുവാഴുംകോടും
ഏഴുമലകളും താണ്ടി
നാളുകളേറെ കഴിഞ്ഞ നേരത്തവൾ
നിളയുടെ തീരത്ത് ചെന്നു
മാമാങ്കമാടിയ പൂർവ്വികാത്മാക്കളെ
മാനസക്കണ്ണാലെ കണ്ടു
പുഴയിലൂടൊഴുകുന്ന ചുടു ചോര കണ്ടവൾ
പിടയുന്ന മനസ്സോടെ നിന്നു
തീരത്തു നിൽക്കുന്ന പൊന്നരളിയിൽ
തെന്നൽ തേങ്ങിയാടുന്നതും കണ്ടു
മെയ്യനങ്ങാതെ മഹിമകളിലലിയുന്ന
അരുമക്കിടാങ്ങളെ കണ്ടു
അകതാരുനൊന്തിട്ടും നാടുചുറ്റിപക്ഷി
അറിയാത്തമട്ടിൽ പറന്നു
കിള്ളിക്കുറിശ്ശിയിൽ ചെന്നനേരത്തവൾ
കുഞ്ചന്റെ ഫലിതങ്ങൾ കേട്ടു
കുട്ടികൾ പോലും ചിരിയ്ക്കാതിരുന്നപ്പോൾ
കാടുപോൽ നാടെന്നറിഞ്ഞു
തുഞ്ചൻ പറമ്പിലെ കയ്ക്കാത്ത കാഞ്ഞിര-
തരുവിലെ കദനം നുണഞ്ഞു
ആചാര്യനവളാലെ ചൊല്ലിയ ദിവ്യമാം
രാമായണത്തെ തിരഞ്ഞു
തുഞ്ചനെപ്പോലും തിരിച്ചറിയാത്തൊരു
തങ്കക്കിടവിനെ കണ്ടു
ആംഗലേയം ചൊല്ലി ഓടിക്കളിയ്ക്കുന്ന
അരുമതൻ ഇംഗിതം കേട്ടു
അകതാരുനൊന്തിട്ടും നാടുചുറ്റിപക്ഷി
അറിയാത്തമട്ടിൽ പറന്നു
അദ്വൈത വേദാന്തമാദ്യം വിടർത്തിയ
ആദിശങ്കരനെ തിരഞ്ഞു
ആചാര്യതപസ്സിന്റെ പുണ്യം നുകരും
അഹങ്കാര വർഗ്ഗത്തെ കണ്ടു
മതമൈത്രി നിത്യം പുലമ്പുന്ന കൂട്ടരുടെ
മനസ്സിലെ വിഷധൂളി കണ്ടു
കവിയുടെ കാൽപ്പാടു തേടാത്ത കുഞ്ഞിന്റെ
കരിപൂണ്ട സരണികൾ കണ്ടു
ആറടിമണ്ണിൽ ഒടുങ്ങുന്ന വേഗത്തിൻ
അല്പത്ത ജൽപ്പനം കേട്ടു
സ്നേഹിയ്ക്കാനറിയാത്ത ബന്ധങ്ങളാടുന്ന
സമചതുരനടനവും കണ്ടു
നാടുചുറ്റിപക്ഷി പോകാൻ തുടങ്ങുന്നു
നെഞ്ചിൽ നെരിപ്പോടുമായി
നിറകണ്ണുതൂകിയും വിധിയെപഴിച്ചും
ഇനിവരില്ലെന്നവൾ ചൊല്ലി..
കവിത: നാടുചുറ്റിപക്ഷി
രചന: രാജീവ് ആലുങ്കൽ
ആലാപനം: രാജീവ് ആലുങ്കൽ
നാടുകൾ കാടുകൾ താണ്ടി
വള്ളുവനാടും തിരുവാഴുംകോടും
ഏഴുമലകളും താണ്ടി
നാളുകളേറെ കഴിഞ്ഞ നേരത്തവൾ
നിളയുടെ തീരത്ത് ചെന്നു
മാമാങ്കമാടിയ പൂർവ്വികാത്മാക്കളെ
മാനസക്കണ്ണാലെ കണ്ടു
പുഴയിലൂടൊഴുകുന്ന ചുടു ചോര കണ്ടവൾ
പിടയുന്ന മനസ്സോടെ നിന്നു
തീരത്തു നിൽക്കുന്ന പൊന്നരളിയിൽ
തെന്നൽ തേങ്ങിയാടുന്നതും കണ്ടു
മെയ്യനങ്ങാതെ മഹിമകളിലലിയുന്ന
അരുമക്കിടാങ്ങളെ കണ്ടു
അകതാരുനൊന്തിട്ടും നാടുചുറ്റിപക്ഷി
അറിയാത്തമട്ടിൽ പറന്നു
കിള്ളിക്കുറിശ്ശിയിൽ ചെന്നനേരത്തവൾ
കുഞ്ചന്റെ ഫലിതങ്ങൾ കേട്ടു
കുട്ടികൾ പോലും ചിരിയ്ക്കാതിരുന്നപ്പോൾ
കാടുപോൽ നാടെന്നറിഞ്ഞു
തുഞ്ചൻ പറമ്പിലെ കയ്ക്കാത്ത കാഞ്ഞിര-
തരുവിലെ കദനം നുണഞ്ഞു
ആചാര്യനവളാലെ ചൊല്ലിയ ദിവ്യമാം
രാമായണത്തെ തിരഞ്ഞു
തുഞ്ചനെപ്പോലും തിരിച്ചറിയാത്തൊരു
തങ്കക്കിടവിനെ കണ്ടു
ആംഗലേയം ചൊല്ലി ഓടിക്കളിയ്ക്കുന്ന
അരുമതൻ ഇംഗിതം കേട്ടു
അകതാരുനൊന്തിട്ടും നാടുചുറ്റിപക്ഷി
അറിയാത്തമട്ടിൽ പറന്നു
അദ്വൈത വേദാന്തമാദ്യം വിടർത്തിയ
ആദിശങ്കരനെ തിരഞ്ഞു
ആചാര്യതപസ്സിന്റെ പുണ്യം നുകരും
അഹങ്കാര വർഗ്ഗത്തെ കണ്ടു
മതമൈത്രി നിത്യം പുലമ്പുന്ന കൂട്ടരുടെ
മനസ്സിലെ വിഷധൂളി കണ്ടു
കവിയുടെ കാൽപ്പാടു തേടാത്ത കുഞ്ഞിന്റെ
കരിപൂണ്ട സരണികൾ കണ്ടു
ആറടിമണ്ണിൽ ഒടുങ്ങുന്ന വേഗത്തിൻ
അല്പത്ത ജൽപ്പനം കേട്ടു
സ്നേഹിയ്ക്കാനറിയാത്ത ബന്ധങ്ങളാടുന്ന
സമചതുരനടനവും കണ്ടു
നാടുചുറ്റിപക്ഷി പോകാൻ തുടങ്ങുന്നു
നെഞ്ചിൽ നെരിപ്പോടുമായി
നിറകണ്ണുതൂകിയും വിധിയെപഴിച്ചും
ഇനിവരില്ലെന്നവൾ ചൊല്ലി..
കവിത: നാടുചുറ്റിപക്ഷി
രചന: രാജീവ് ആലുങ്കൽ
ആലാപനം: രാജീവ് ആലുങ്കൽ
സ്നേഹിയ്ക്കാനറിയാത്ത ബന്ധങ്ങളാടുന്ന
ReplyDeleteസമചതുരനടനവും കണ്ടു
thx
മനോഹരമായ കവിത..!!
ReplyDeleteനന്ദി കൊച്ചുമുതലാളി..!!
ആശംസകള്‍
നല്ല കവിത
ReplyDeleteശുഭാശംസകൾ....
മനോഹരം..
ReplyDeleteനന്നായി
ReplyDeleteഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം..
ReplyDeleteനന്ദി!