
അമ്മ കടന്നുപോയ് എന്നെ തനിച്ചാക്കി
ഒന്നുമേ ചൊല്ലാതെ ആരോടും ഓതാതെ
എത്രനാൾ വേണം ഇനിയൊത്തു ചേരുവാൻ
ആ മടിത്തൊട്ടിലിൽ തലചായ്ച്ചുറങ്ങുവാൻ
ആ തിരുനെറ്റിയിൽ ഒന്നു ചുംബിയ്ക്കുവാൻ
എത്ര യുഗങ്ങളും കാത്തിരിയ്ക്കാം..
പക്ഷെ; അടിയന്റെ അമ്മയായ് തന്നെ ഭവിയ്ക്കണം
പുന്നാര മകനായ് വീണ്ടും ജനിയ്ക്കണം..
ദൂരെ കഴിയുന്ന ഞാനന്നു വന്നതും
കെട്ടി പിടിച്ചതും ആർത്തുമ്മ വെച്ചതും
കൊച്ചു തമാശകൾ ചൊല്ലി ചിരിച്ചതും
കൊച്ചു കിടാങ്ങടെ കാര്യങ്ങളോർത്തതും
എന്തെല്ലാം ചെയ്യണം എന്നു കൽപ്പിച്ചതും
എന്നതു ചെയ്യരുതെന്ന് വാതിച്ചതും
ബാക്കിയുള്ളാശകൾ ചൊല്ലി കരഞ്ഞതും
അച്ഛനെയോർത്തു കരഞ്ഞു പറഞ്ഞതും
ഒക്കെ പറഞ്ഞമ്മ നിദ്രയിലാണ്ടതും
എല്ലാം കടങ്കഥ പോലെയാകുന്നുവോ..?
ഒരു കൊച്ചു സൂര്യൻ എരിഞ്ഞമരുന്നുവോ..?
ഒരു നീണ്ട ജീവിതം ഓർമ്മയാകുന്നുവോ..?
ഇനിയെനിയ്ക്കാരുണ്ടമ്മയെന്നോതുവാൻ
ഓമനതിങ്കളായ് പാടിയുറക്കുവാൻ..
വേദനിയ്ക്കുമ്പോഴെക്കെ ആശ്വാസമേകുവാൻ
പൊട്ടിചിരിയ്ക്കുമ്പോൾ കൂടെ ചിരിയ്ക്കുവാൻ
തെറ്റുകൾ ചെയ്യുമ്പോൾ കുറ്റം പറയുവാൻ
ദേഷിപ്പുവോർക്കില്ല സ്നേഹം പകരുവാൻ
നല്ല കാര്യങ്ങൾക്കായ് തൊട്ടു വന്ദിയ്ക്കുവാൻ
മറ്റു മക്കൾക്കൊക്കെ താങ്ങായ് നിൽക്കുവാൻ
ആരുണ്ടെനിയ്ക്കിനിയാരുണ്ടരുമയായ്
അമ്മ പിരിഞ്ഞില്ലേ നിത്യമൊരോർമ്മയായ്..
ഇല്ലായ്മയും പിന്നെ വല്ലായ്മയും ചേർന്ന്
വല്ലാത്ത ജീവിതം ജീവിച്ചു തീർന്നുവോ
ആശകൾ വറ്റിയോ.. ആഗ്രഹം നേടിയോ..
സ്വപ്നങ്ങൾ കണ്ടത് കിട്ടി കഴിഞ്ഞുവോ..
ഇല്ലെങ്കിലും വേണ്ട ആരും വെറുക്കാതെ
മംഗളമായമ്മ വേർപ്പെട്ട് പോയല്ലോ..
യാത്രമുടക്കുവാനായ് ആശിച്ചു ഞാൻ
പക്ഷെ ജാതകം മാറ്റുവാൻ ഞാനാരു ദൈവമോ..
അമ്മ കടന്നു പോയ് (Click here to download)
കവിത: അമ്മ
രചന: കൊല്ലം തുളസി
ആലാപനം: വേണുഗോപാൽ
ഏവർക്കും ശുഭദിനാശംസകൾ!
ReplyDeleteഹൃദയസ്പര്‍ശിയായ വരികള്‍.
ReplyDeleteആലാപനവും മനോഹരമായി.
കൊച്ചുമുതലാളിക്ക് ആശംസകള്‍
beautiful lyrics & rendition :)
ReplyDelete. മനോഹരമായ വരികൾ... വീണ്ടും വീണ്ടും വായിയ്ക്കുവാൻ പ്രേരിപ്പിയ്ക്കുന്ന അർത്ഥം നിറഞ്ഞ വരികൾ.... ഏറെ ഇഷ്ടമായി ഈ കവിത....
ReplyDeleteഒത്തിരി ഇഷ്ടായി കവിത. ആലാപനവും നന്നായിട്ടുണ്ട്..
ReplyDeleteവീണ്ടും കൊല്ലം തുളസി സാറിന്റെ നല്ലൊരു കവിത. ഇഷ്ടമായി.
ReplyDeleteശുഭാശംസകൾ....
ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ട്
ReplyDeleteഅമ്മയെക്കുറിച്ച് ആര്‍ എങ്ങനെ എഴുതിയാലും നമുക്ക് ഇഷ്ടപ്പെടും.
കവിത്വമുള്ള കവിതയാകുമ്പോള്‍ നൂറിഷ്ടം
അമ്മാക്ഷരങ്ങൾ എനിക്കെന്നും പ്രിയമാണ്
ReplyDelete"മിണ്ടി തുടങ്ങാന്‍ ശ്രമിയ്ക്കുന്ന പിഞ്ചിളം
ReplyDeleteചുണ്ടിന്മേല്‍ അമ്മിഞ്ഞാ പാലോടൊപ്പം
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ
സമ്മേളിച്ചിടുന്നതൊന്നാമതായ്"
ഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.. നന്ദി!
.( amma...ente amma....
ReplyDeleteനല്ല കവിത ആശംസകള്‍ കൊച്ചു മുതലാളി
ReplyDeleteനല്ല കവിത വളരെ ഏറെ ഇഷ്ട്ടമായി
ReplyDeleteപ്രിയ ടീച്ചർ, മിനി & മണിക്കുട്ടൻ,
ReplyDeleteകവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം..
നന്ദി!
വളെരെ നല്ല കവിത
ReplyDeleteകൊല്ലം തുളസിയുടെ കവിത ആദ്യമായാണ് കേൾക്കുന്നത്.. നന്ദി!
ReplyDelete