
ചോര വീണു നനഞ്ഞ നിലങ്ങളില്‍
വേരു താഴ്ത്തി മുതിരും മരങ്ങളില്‍
ചോന്ന പൂവുകള്‍ക്കൊണ്ടൊരു വാചകം
നാളെയിങ്ങനെ വായിച്ചിടാമൊരാള്‍
നൂറുവെട്ടിനാല്‍ തീര്‍ക്കുവാനാവില്ല
നേരുകാക്കാന്‍ പിറന്ന പോരാളിയെ
വീണതല്ലവന്‍ വീണ്ടുമുയിര്‍ക്കുവാന്‍
വിത്തുപോലെ മറഞ്ഞിരിപ്പുണ്ടവന്‍
വീഡിയോ വേര്‍ഷന്‍:-
കവിത: രക്തം സാക്ഷി
രചന: വീരാന്‍ കുട്ടി
ആലാപനം: ബാബു മണ്ടൂര്‍
ബാബു മാഷിന്റെ മനോഹരമായ ഒരാലാഭനവും കൂടെ ....ഞങ്ങളിലേക്ക് ഇത് എത്തിക്കുന്ന കൊച്ചുമുതലാളിക്കും എല്ലാ ആശംസകളും ....!
ReplyDeleteനല്ല മൂച്ചയുള്ള വരികൾ.നന്നായിട്ടുണ്ട് ട്ടോ. ആശംസകൾ.
ReplyDeleteനല്ല വരികള്‍...
ReplyDeleteഇഷ്ടായി
ReplyDeleteരചനയും,ആലാപനവും നന്നായി.
ReplyDeleteകൊച്ചുമുതലാളിക്ക് ആശംസകള്‍
ശക്തമായ വാക്കുകള്‍. നല്ല ആലാപനം
ReplyDeleteചെറുതാണെങ്കില്‍ നല്ല കവിത , വായിച്ചു രസിച്ചു ആസ്വദിച്ചു നന്ദി ....കൊച്ചു മുതലാളി
ReplyDeleteസുപ്രഭാതം...
ReplyDeleteപൊന്‍പുലരിയ്ക്ക് പ്രസരിപ്പ് കൂട്ടിയ വരികളും ആലാപനവും..
വളരെ നന്ദി ട്ടൊ...
പുലര്‍ക്കാലത്തില്‍ നിന്നല്ലാതെ എവിടെ നിന്നു കിട്ടും ഈ അനുഭൂതികള്‍...!
രക്തസാക്ഷികള്‍ മരിയ്ക്കുന്നില്ലാ..!
ReplyDeleteശക്തമായ വരികൾ.നല്ല ആലാപനം.
ReplyDeleteമൂര്‍ച്ചയുള്ള വരികള്‍..
ReplyDeleteഅക്ഷരം ആയുധമാണ്!
രക്തസാക്ഷികള്‍ സിന്ദാബാദ്..!
നോവുന്ന മനസ്സിന്റെ നീറ്റലില്‍ നിന്നും ഉതിര്‍ന്നു വീണ വാക്ക് സകലങ്ങള്‍ ....നോവുന്ന മനസ്സുകള്‍ക്കശ്വാസം ആകട്ടെ ....ആശംസകള്‍
ReplyDeleteബാബു മാഷിന്റെ ആലാപനത്തില്‍ വരികളുടെ മൂര്‍ച്ച ഏറി...
ReplyDeleteആശംസകള്‍
കവിതയുടെ ആലാപനത്തിലുള്ള പശ്ചാത്തല തീം കൂടുതല്‍ സുന്ദരമാക്കിയിരിക്കുന്നു.
ReplyDeleteവരികള്‍ കുറച്ചുകൂടി ഉണ്ടായിരുന്നെങ്കില്‍ എന്നാശിച്ചു പോയി :)
വിനോദ് കുമാര്‍
ഏവര്‍ക്കും കവിതയിഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം! രക്തം സാക്ഷിയെ ഇത്രയും ഉള്ളില്‍ തട്ടുന്ന രീതിയില്‍ ആലപിച്ച ബാബുമാഷിന് അഭിനന്ദനങ്ങള്‍.. ! നന്ദി!
ReplyDeleteആലാപനം കവിതയുടെ മാറ്റു കൂട്ടി...
ReplyDeleteആശംസകള്‍...