Sunday 21 August 2011

അച്ഛന്റെ ചുംബനം


മകളെ നിനക്കിന്ന് നല്‍കുമീ ചുംബനം
മന്വന്തരങ്ങളായി തുടരുന്ന സാന്ത്വനം
മകളെ നിനക്കിന്ന് നല്‍കുമീ ചുംബനം
മന്വന്തരങ്ങളായി തുടരുന്ന സാന്ത്വനം
സുകൃതമെന്താണെന്നറിഞ്ഞു ഞാനിന്ന്
നിന്‍ മിഴിയില്‍ പിതൃത്വസൊഭാഗ്യം തുളുമ്പവേ
സുകൃതമെന്താണെന്നറിഞ്ഞു ഞാനിന്ന്
നിന്‍ മിഴിയില്‍ പിതൃത്വസൊഭാഗ്യം തുളുമ്പവേ
അധരത്തിലിറ്റുമീ ഉപ്പും, അത്മാക്കളില്‍ മധുരമായ്
മാറുന്നൊരു അത്ഭുതം കാണ്‍ക നീ
അധരത്തിലിറ്റുമീ ഉപ്പും, അത്മാക്കളില്‍ മധുരമായ്
മാറുന്നൊരു  അത്ഭുതം കാണ്‍ക നീ
വിരഹ ദുഃഖം  നാഗമാകുന്നു
ബാഷ്പാപതി കടയുന്നു ജന്മ പുണ്യാമൃതം നേടുവാന്‍
ശുഭകാമന ദേവജാലങ്ങളൊരു വശം
ശുഭകാമന ദേവജാലങ്ങളൊരു വശം
ഉയരുമുത്കണഠതന്‍ അസുരരാണെതിര്‍വശം
ഇന്നോളമച്ഛനുമമ്മയും ഓമനെ
നിന്നെ പൊതിഞ്ഞിരുന്നു പുറം തോടുപോല്‍
ഇന്നു നീ പിരിയുന്നു..
ഇന്നു നീ പിരിയുന്നു..
മുളപൊട്ടുവാന്‍ വിത്തിനില്ലാ വേറെ വഴി
ഇതു ഭൂമിതന്‍ വ്യഥ
ഇന്നു നീ പിരിയുന്നു..
മുളപൊട്ടുവാന്‍ വിത്തിനില്ലാ വേറെ വഴി
ഇതു ഭൂമിതന്‍ വ്യഥ
ഒരു കാവ്യബന്ധത്തില്‍നിന്നൂര്‍ന്നു വീണതാം
ഒരു വര്‍ണ്ണ സന്ധ്യതന്‍ സംഗീത ശോഭയില്‍
മമമോഹമര്‍പ്പിച്ച് ചുംബനം സ്വീകരിച്ച് അഴകില്‍ തുടിച്ച
നിന്നമ്മതന്‍ നയനവും നിറയുന്നു
ഒരു കാവ്യബന്ധത്തില്‍നിന്നൂര്‍ന്നു വീണതാം
ഒരു കാവ്യബന്ധത്തില്‍നിന്നൂര്‍ന്നു വീണതാം
ഒരു വര്‍ണ്ണ സന്ധ്യതന്‍ സംഗീത ശോഭയില്‍
മമമോഹമര്‍പ്പിച്ച് ചുംബനം സ്വീകരിച്ച് അഴകില്‍ തുടിച്ച
നിന്നമ്മതന്‍ നയനവും നിറയുന്നു
പോയകാലത്തിന്റെ കാല്പാടില്‍ ഉണരുന്ന പുതുപാദമുദ്രപോല്‍
പൂത്താലിചിരിതൂകിയിളകുന്നു നിന്മാറില്‍
അച്ഛന്റെ കഴല്‍ തൊട്ടുവന്ദിച്ചു നീ എഴുന്നേല്‍ക്കുവേ..
അച്ഛന്റെ കഴല്‍ തൊട്ടുവന്ദിച്ചു നീ എഴുന്നേല്‍ക്കുവേ..
എണ്ണിയാല്‍ തീരാത്തൊരൂമ്മകള്‍ ഓര്‍മ്മകള്‍
കണ്ണുനീരായി തുളുമ്പുന്നു കാലവും നമ്മളും
ചേര്‍ന്നുകളിയ്ക്കും കളിയ്ക്കെത്രഭംഗി
ഈ അശ്രുവിലും ചിരിതന്‍ പ്രഭ
എണ്ണിയാല്‍ തീരാത്തൊരൂമ്മകള്‍ ഓര്‍മ്മകള്‍
കണ്ണുനീരായി തുളുമ്പുന്നു കാലവും നമ്മളും
ചേര്‍ന്നുകളിയ്ക്കും കളിയ്ക്കെത്രഭംഗി
ഈ അശ്രുവിലും ചിരിതന്‍ പ്രഭ
ചെറുതായ് അനങ്ങിതുടങ്ങിയെന്നോതി
എന്‍ പ്രിയ തെല്ലുവിറയാര്‍ന്നകയ്യിനാല്‍
എന്‍ കരം മൃദുമൃദുവായ് തന്നുദരത്തിലേയ്ക്കു ചേര്‍ത്തു
ഉടലാക പുഷ്പിച്ചപ്പോലെ കിടക്കവെ
ചെറുതായ് അനങ്ങിതുടങ്ങിയെന്നോതി
എന്‍ പ്രിയ തെല്ലുവിറയാര്‍ന്നകയ്യിനാല്‍
എന്‍ കരം മൃദുമൃദുവായ് തന്നുദരത്തിലേയ്ക്കു ചേര്‍ത്ത്
ഉടലാക പുഷ്പിച്ചപ്പോലെ കിടക്കവെ
വിരലിനലാല്‍, കാതിനാല്‍, പിന്നെയെന്‍ ചുണ്ടിനാല്‍
തുരുതുരെ തന്നുഞാന്‍ ഓമനയ്ക്കുമ്മകള്‍
മകളെ അറിഞ്ഞു ഞാന്‍ ആദ്യമായ് നിന്നെ
എന്‍ കവിതയായ്
എന്നമ്മയെന്നെ ഉറക്കുവാന്‍ പലകുറിപാടിയുട്ടുള്ള
താരാട്ടിന്റെ നിറവായ്, ശാന്തിപ്രവാഹമായ്, ധ്യാനമായ്
മകളെ അറിഞ്ഞു ഞാന്‍ ആദ്യമായ് നിന്നെ
എന്‍ കവിതയായ്
എന്നമ്മയെന്നെ ഉറക്കുവാന്‍ പലകുറിപാടിയുട്ടുള്ള
താരാട്ടിന്റെ നിറവായ്, ശാന്തിപ്രവാഹമായ്, ധ്യാനമായ്
കരയായ്ക മകളെ.. മറക്കായ്ക
വിരഹവും സുകൃതമാക്കാം എന്നു ചൊല്ലുന്നു സന്ധ്യകള്‍
കരയായ്ക മകളെ.. മറക്കായ്ക
വിരഹവും സുകൃതമാക്കാം എന്നു ചൊല്ലുന്നു സന്ധ്യകള്‍
ഒരു സുഖം പകരുന്ന കുറ്റബോധത്തെയോ
ലഘുലജ്ജയാക്കുന്നു മുന്നില്‍ നിന്‍ പ്രിയതമന്‍
കരയിച്ചു ഞാന്‍ നിന്റെ ജനനിയെ, താതനെ
ഇനി നമുക്കൊരുമിച്ചു ചിരിയും, കരച്ചിലും
അനുദിനം പങ്കുവെയ്ക്കാനായ്
ഇതോ വരന്‍ പറയാതെ പറയുന്നു
മന്ദസ്മിതത്തിനാല്‍
ശിവനാണവന്‍.. ശക്തിയായ് നീ ചേരുക
പുതുവീഥിയില്‍ നിന്‍ കാല്പാട് ചേര്‍ക്കുക
ശിവനാണവന്‍.. ശക്തിയായ് നീ ചേരുക
പുതുവീഥിയില്‍ നിന്റെ കാല്പാട് ചേര്‍ക്കുക
വീണയില്‍ കമ്പികളെന്ന പോലാകട്ടെ
നാഡികള്‍ വ്
നീ സ്വരസാഗരം
വീണയില്‍ കമ്പികളെന്ന പോലാകട്ടെ
നാഡികള്‍  നിന്‍മെയ്യില്‍
നീ സ്വരസാഗരം
ആത്മോപകാരകമകട്ടെ നിന്‍ കര്‍മ്മം
അന്യൂനമാകട്ടെ നിന്‍ തനോപാര്‍ജ്ജനം
അര്‍ഥോപഭോഗമൊരിയ്ക്കലും
തെറ്റിന്റെ കാറ്റില്‍പ്പെടാതെ
അനസൂയയാക നീ
ധര്‍മ്മാത്ര കാമമോക്ഷങ്ങളാലങ്ങനെ
സര്‍വ്വാംഗ പൂര്‍ണ്ണമാകട്ടെ നിന്‍ ജീവിതം
ധര്‍മ്മാത്ര കാമമോക്ഷങ്ങളാലങ്ങനെ
സര്‍വ്വാംഗ പൂര്‍ണ്ണമാകട്ടെ നിന്‍ ജീവിതം
ഈശാഞ്ജതെളിയുന്ന വഴിയാണ്
മന്ത്രമാണെന്നോതുന്നു വേദം
ജപമാകുമെന്‍ മനം
ജപമാകുമെന്‍ മനം



കവിത: അച്ഛന്റെ ചുംബനം
രചന: ശ്രീകുമാരന്‍ തമ്പി
ആലാപനം: ശ്രീകുമാരന്‍ തമ്പി, സുജാത

1 comment: