
ഗംഗയില്‍ മുങ്ങി കുളിച്ച് കുറിയിട്ട്
സൂര്യനെ പോലെ വിളങ്ങി..
എന്‍മുഖം സൂര്യനെ പോലെ തിളങ്ങി!
പ്രാതലിന്‍ നേരത്തും വൈകീട്ടും
എന്നുടെ പ്രിയസഖി എന്നെ വിളിച്ചൂ
തേനാകുന്നൊരാ അധരത്തില്‍ നിന്നവള്‍
എന്തോ എന്തെന്നോ മൊഴിഞ്ഞു
അറിയില്ലെനിയ്ക്കുനീ അറിയുവാനില്ലിനി
ചിതലുകള്‍ ചിന്തയില്‍ മേയുമ്പോള്‍...
ഹൃദയ ഭാഷ്യത്തിലെ കണ്ണുനീര്‍ തുള്ളിയെ
ഒരു ചെറു മത്സ്യമായ് ഉപമിച്ചു ഞാന്‍
മറക്കുകെന്നുണ്ണിയെൻ പൊന്നുണ്ണി കണ്ണാ നീ
മറക്കുക നീയീ സഖിയെ...
കനലായ് ജ്വലിച്ച് എന്നന്തരം മൂകമായ്
തേങ്ങി തേങ്ങി കരഞ്ഞൂ...
മഴ തോര്‍ന്നു പോയൊരെന്‍ അന്ധകാരത്തില്‍
ഒരു വൃക്ഷ ശിഖരത്തില്‍ ആടിയുലഞ്ഞൂ ഞാന്‍...
ജഢമായ്... മരണമായ്... ഓര്‍മ്മയായ്..
ഗംഗയിൽ (Click here to download)
കവിത: പ്രണയം
രചന: മഹേഷ് പുളിമൂട്ടിൽ
ആലാപനം: മഹേഷ് പുളിമൂട്ടിൽ
ഏവർക്കും ശുഭരാത്രി!
ReplyDeleteകവിത അത്ര പോരാ
ReplyDeleteആശയദാരിദ്ര്യം
ഭാവനാദാരിദ്ര്യം
അതിസാധാരണയായ ആലാപനവും.
ഗംഗയില്‍ മുങ്ങി കുളിച്ച് കുറിയിട്ട്
ReplyDeleteസൂര്യനെ പോലെ വിളങ്ങി..
എന്‍മുഖം സൂര്യനെ പോലെ തിളങ്ങി!
നല്ല വരികൾ
ശുഭാശംസകൾ....
അവതാരിക മനോഹരമായി.. കവിതയും ഇഷ്ടപ്പെട്ടു..
ReplyDeleteവരികളില്‍ അവ്യക്തതയുടെ നിഴല്‍രൂപങ്ങള്‍............
ReplyDeleteആശംസകള്‍
കവിത നല്ലത് ..പക്ഷെ ചൊല്ലുന്നത് കാതിനു അസുകകരം ആകുന്നു
ReplyDeleteഅഭിപ്രായങ്ങൾക്ക് നന്ദി.. ഏവർക്കും ശുഭദിനാശംസകൾ!
ReplyDelete