Sunday 11 December 2011

സത്യത്തിനെത്ര വയസ്സായി


സ്വര്‍ഗ്ഗ വാതില്‍ പക്ഷി ചോദിച്ചു ഭൂമിയില്‍ സത്യതിന്നെത്ര വയസ്സായി
സ്വര്‍ഗ്ഗ വാതില്‍ പക്ഷി ചോദിച്ചു ഭൂമിയില്‍ സത്യതിന്നെത്ര വയസ്സായി
അബ്ദി തിരകള്‍ തന്‍ വാചാലതകള്ക്കതിന്നുത്തരമില്ലായിരുന്നു
ഉത്തുംഗ വിന്ധ്യ ഹിമാച്ചലങ്ങള്‍ക്കതിന്നുത്തരമില്ലായിരുന്നു
അന്ധകാരത്തിനെ കാവിയുടുപ്പിച്ചു സന്ധ്യ പടിഞ്ഞാറ് വന്നു
സത്യത്തെ മിഥ്യ തന്‍ ചുട്ടി കുത്തിക്കുന്ന ശില്പിയെ പോല്‍ നിഴല്‍ നിന്നൂ
സത്യത്തെ മിഥ്യ തന്‍ ചുട്ടി കുത്തിക്കുന്ന ശില്പിയെ പോല്‍ നിഴല്‍ നിന്നൂ
പോയ വസന്തങ്ങള്‍ കാലത്തില്‍ നീട്ടിയ പൂജാ മലരുകള്‍ തേടി
ഏതോ വിഷാദ സ്മരണയുമായ് തെന്നല്‍ ഏങ്ങി വലിച്ചു നടന്നു
പഞ്ച ഭൂതാത്മകനാകും മനുഷ്യന്റെ പാദ സംസ്പര്‍ശനം തേടി
ശാപങ്ങളാല്‍ ശിലാരൂപങ്ങളായി തീര്‍ന്ന ദൈവങ്ങള്‍ നിശ്ചലം നിന്നു
സ്വര്‍ഗ്ഗ വാതില്‍ പക്ഷി ചോദിച്ചു ഭൂമിയില്‍ സത്യതിന്നെത്ര വയസ്സായി

വേദങ്ങളിലെ മഹര്‍ഷിമാര്‍ മന്ത്രിച്ചു വേറൊരിടത്താണ് സത്യം
ഭൂമിയില്‍ അഗ്നിയായ്, കാറ്റായ് തമോമയ രൂപിയാകും മൃത്യുവായ്
സര്‍ഗ്ഗ സ്ഥിതിലയ കാരണ ഭൂതമാം സത്യമെങ്ങുന്നോ
വരുന്നു വന്ന വഴിക്കത് പോകുന്നു കാണാത്ത സ്വര്‍ണ ചിറകുകള്‍ വീശി
തത്വമസിയുടെ നാട്ടില്‍ ലൌകീക സത്യമാന്വേഷിച്ചു പോയി
പണ്ട് മഹാവിഷ്ണുവെന്ന രാജാവിന്റെ പാല്‍ക്കടല്‍ ദ്വീപില്‍ ഇറങ്ങി
വിശ്വ സംസ്കാര മഹാ ശില്‍പികള്‍ നിന്ന് വിസ്മയം പൂണ്ടൊരു കാലം
കൌസ്തുഭ രത്നവും നാഭി മൃണാളവും കണ്ടു കണ്ണന്ചിയ കാലം
ഭാരതം കേട്ടു.. പ്രണവം കണക്കൊരു നാമ സന്കീര്തനാലാപനം
പാലാഴിയിലെ പ്രപഞ്ച സത്യത്തിനെ പള്ളിയുണര്ത്തുക നമ്മള്‍
പാലാഴിയിലെ പ്രപഞ്ച സത്യത്തിനെ പള്ളിയുണര്ത്തുക നമ്മള്‍
സ്വര്‍ഗ്ഗ വാതില്‍ പക്ഷി ചോദിച്ചു ഭൂമിയില്‍ സത്യതിന്നെത്ര വയസ്സായി
ആര്യ മതത്തെ ഹരിശ്രീ പഠിപ്പിച്ച യാജ്ഞവല്‍ക്യന്‍ നിന്ന് പാടി
സ്വര്‍ണ്ണ പാത്രം കൊണ്ട് മൂടിയിരിക്കുന്നു മണ്ണിലെ ശാശ്വത സത്യം




കവിത: സത്യത്തിനെത്ര വയസ്സായി
രചന: വയലാര്‍
ആലാപനം: മധുസൂദനന്‍ നായര്‍

6 comments:

  1. my vayalaaaaaaaaaaaaaaaaaaar
    നന്ദി സുഹൃത്തെ നന്ദി ....
    സ്നേഹാശംസകളോടെ പുണ്യവാളന്‍

    ReplyDelete
  2. എന്നും എപ്പോഴും നാവിന് തുമ്പില്‍ തത്തിക്കളിക്കുന്നൊരു കവിത... നന്ദി അനിത്സ്...

    ReplyDelete
  3. ചില വരികള്‍ നമ്മെ ചിന്തിപ്പിയ്ക്കും.. അത്തരത്തിലൊരു കവിതയാണ് സത്യത്തിനെത്ര വയസ്സായി.. ഉത്തരം കിട്ടാത്ത ചിലവസ്തുതകള്‍ക്ക് ഭാവാനത്മകമായ ഉത്തരങ്ങള്‍.. എനിയ്ക്കും വളരെയേറെ ഇഷ്ടമുള്ള ഒരു കവിത.. നന്ദി ഷേയ & പുണ്യവാളന്‍

    ReplyDelete
  4. വീണ്ടും ഈ കവിത കേള്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.
    നന്ദി സുഹൃത്തെ.

    ReplyDelete
  5. നന്ദി ചേട്ടാ.. ഇവിടെ വന്ന് കവിത കേട്ടതിന്

    ReplyDelete
  6. കേട്ട്-വായിച്ചു... നന്ദി

    ReplyDelete