Saturday 13 August 2011

ഇരുളിന്‍ മഹാനിദ്രയില്‍


ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിതപ്പീലി തന്നു
എന്റെ ചിറകിനാകാശവും നീ തന്നു
നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു.

ഒരു കുഞ്ഞുപൂവിലും തളിര്‍ക്കാറ്റിലും
നിന്നെ നീയായ്‌ മണക്കുന്നതെങ്ങു വേറെ.
ജീവനൊഴുകുമ്പൊഴൊരു തുള്ളിയൊഴിയാതെ
നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ
കനവിന്റെ ഇതളായി നിന്നെ പടര്‍ത്തി നീ
വിരിയിച്ചൊരാകാശമെങ്ങു വേറെ.

ഒരു കൊച്ചുരാപ്പാടി കരയുമ്പൊഴും
നേര്‍ത്തൊരരുവിതന്‍ താരാട്ട് തളരുമ്പോഴും
കനവിലൊരു കല്ലു കനിമധുരമാവുമ്പോഴും
കാലമിടറുമ്പോഴും നിന്റെ ഹൃദയത്തില്‍ ഞാ-
നെന്റെ ഹൃദയം കൊരുത്തിരിക്കുന്നു
നിന്നിലഭയം തിരഞ്ഞുപോകുന്നു!

അടരുവാന്‍ വയ്യാ...
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍
നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും..
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു
പൊലിയുമ്പോഴാണെന്റെ സ്വര്‍ഗ്ഗം....
നിന്നിലലിയുന്നതേ നിത്യസത്യം!




ഫിലിം: ദൈവത്തിന്റെ വികൃതികള്‍
രചന: മധുസൂദനന്‍ നായര്‍
ആലാപനം: മധുസൂദനന്‍ നായര്‍

16 comments:

  1. വളരെ നല്ല ഉദ്യമം...! എല്ലാവിധ ആശംസകളും..!

    ReplyDelete
  2. അടരുവാന്‍ വയ്യാ...
    അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍
    നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും..
    ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു
    പൊലിയുമ്പോഴാണെന്റെ സ്വര്‍ഗ്ഗം....
    നിന്നിലലിയുന്നതേ നിത്യസത്യം!

    ചുണ്ടുകളില്‍ നിന്നും, ഹൃദയത്തില്‍ നിന്നും ഒരു പോലെ ഉതിര്‍ന്നു വീഴുന്ന വരികള്‍....ഏതു കാലത്തിലും പ്രണയം ഉണര്‍ത്തുന്ന വരികള്‍..ആ വരികള്‍ വീണ്ടും വീണ്ടും കേട്ടു നോക്കൂ...എവിടെല്ലാമോ കൊണ്ടെത്തിയ്ക്കും പോലെ..

    ReplyDelete
  3. ഒരു കൊച്ചുരാപ്പാടി കരയുമ്പൊഴും
    നേര്‍ത്തൊരരുവിതന്‍ താരാട്ട് തളരുമ്പോഴും
    കനവിലൊരു കല്ലു കനിമധുരമാവുമ്പോഴും
    കാലമിടറുമ്പോഴും നിന്റെ ഹൃദയത്തില്‍ ഞാ-
    നെന്റെ ഹൃദയം കൊരുത്തിരിക്കുന്നു

    ReplyDelete
  4. ഭാരതീയം...!ഉണ്ടോ സ്വാമിന്‍..?

    ReplyDelete
  5. ഭാരതീയം ഉണ്ടല്ലോ സ്വാമിന്‍..
    ഞാന്‍ ഉടനെ തന്നെ പോസ്റ്റ് ചെയ്യാം കേട്ടോ..

    ReplyDelete
  6. അടരുവാന്‍ വയ്യ..
    .........
    ഇതിലും മനോഹരമായി പ്രണയം പറയാന്‍ കഴിയില്ല തന്നെ!

    ReplyDelete
  7. കവിത മധുസൂദനന്‍ നായരുടേതല്ല എന്നാണ് എനിക്ക് തോന്നുന്നത്. ഒ എന്‍ വിയുടേതാണ്. സിനിമയില്‍ പാടിയത് മധുസൂദനന്‍ നായരാണ് എന്നു മാത്രം

    ReplyDelete
    Replies
    1. ഈ കവിത ഒ.എന്‍.വിയുടേതല്ല മധുസൂദനന്‍ നായരുടേത് തന്നെയാണ്. ദൈവത്തിന്റെ വികൃതികള്‍ എന്ന സിനിമയിലെ മറ്റുഗാനങ്ങളുടെ രചനാ നിര്‍വ്വഹണം നടത്തിയീരിയ്ക്കുന്നത് ഒ.എന്‍.വി ആണെന്ന് മാത്രം!

      Delete
  8. ഈ കവിത കേള്‍ക്കുവാനോ, ഡൌണ്‍ലോഡ് ചെയ്യുവാനോ കഴിയുന്നില്ല!

    ReplyDelete
    Replies
    1. തേങ്ക്സ് ധീരജ്, 4 ഷെയേഡില്‍ എന്തോ പ്രോബ്ലമായിരുന്നു. എറര്‍ റെക്റ്റിഫൈ ചെയ്തിട്ടുണ്ട്.. പ്ലീസ് ചെക്ക് ഇറ്റ് നൌ!

      നന്ദി വീണ്ടും വരിക!

      Delete
  9. നന്ദി! ഡൌണ്‍ലോഡ് ചെയ്യട്ടെ..!

    ReplyDelete
  10. "കനവിന്റെ" ഇതളായി .... എന്നല്ലേ My favourite poem by ശ്രീ മധുസൂദനന്‍ നായര്‍

    ReplyDelete
  11. ആദ്യമായിട്ടാണ് ഈ ബ്ലോഗില്‍ കടന്നത്. ഒരു വലിയ സദ്യ തന്നെയാണല്ലോ ഒരുക്കിവച്ചിരിക്കുന്നത്. സമയം പോലെ ഇടയ്ക്ക് വരാട്ടോ

    ReplyDelete
  12. ശ്രീ മധുസൂദനന്‍ നായരുടെ "അമ്മയുടെ എഴുത്തുകള്‍" എന്ന കവിത കൂടി ചേര്‍ക്കൂ.

    ReplyDelete
    Replies
    1. കനവിന്റെ എന്ന് തന്നെയാണ്. അക്ഷരതെറ്റ് തിരുത്തിയിട്ടുണ്ട്... നന്ദി! പുലർക്കാലത്തെ ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം. തീർച്ചയായും അടുത്ത കവിത അമ്മയുടെ എഴുത്തുകൾ തന്നെയാകട്ടെ.. ശനിയാഴ്ച പോസ്റ്റ് ചെയ്യാം.. ശുഭസായാഹ്നം!

      Delete