Sunday 1 January 2012

ഏകാകികളുടെ ഗീതം


രാവിന്‍റെ പാതി യാമാത്തിലൊരു താരകം രാഗര്‍ദ്രമായ് വന്നുദിക്കും
മിഴയാലെ മെല്ലെ ഉഴിഞ്ഞുകൊണ്ടാര്‍ദ്രമായ്‌ മകനെയെന്നെന്നെ വിളിക്കും
രാവിന്‍റെ പാതി യാമാത്തിലൊരുതാരകം രാഗര്‍ദ്രമായ് വന്നുദിക്കും
മിഴയാലെ മെല്ലെ ഉഴിഞ്ഞുകൊണ്ടാര്‍ദ്രമായ്‌ മകനെയെന്നെന്നെ വിളിക്കും

അമ്മയോന്നോരുവട്ടം തിരികെ വിളിക്കുവാന്‍ അവസരം കൈവന്നതില്ല
ആശ്വാസമാണെനിക്കെങ്കിലും ആരാരോ ആധാരമായുള്ളതോര്‍ത്താല്‍
കാര്‍മുകില്‍ മൂടി കനംവെച്ച മാനത്ത്‌ കണ്‍പാര്‍ത്ത് ഞാനിരുന്നീടും
നേര്‍മണി കാറ്റിന്‍റെ കയ്യിലെ കസ്തൂരി നേര്‍ന്നുകൊണ്ടമ്മ വന്നെത്തും
അത്താഴമുണ്ടുവോ മുത്താഴം വേണമോ മുത്തെ നിനക്കെന്നു കേട്ടാല്‍
അത്തലൊഴിഞ്ഞതിനാലെയെന്‍ മാനസം നൃത്തം ചവിട്ടാന്‍ തുടങ്ങും

പക്ഷികള്‍ പാടുന്ന യാമത്തിലെന്നുമെന്‍ പക്ഷത്തുവന്നമ്മ നില്‍ക്കും
ഉഷ്ണം പുകയുമെന്‍ ആത്മാവിലവിടുത്തെ ഇഷ്ടം കുളിര്‍മാരി തൂകും
ഉഷ്ണം പുകയുമെന്‍ ആത്മാവിലവിടുത്തെ ഇഷ്ടം കുളിര്‍മാരി തൂകും
വാത്സല്യ രാസ്നാദി ശിരസില്‍ പകര്‍ന്നമ്മ മടിയില്‍ കിടത്തി തലോടും
അമ്മിഞ്ഞമൊട്ടിലെ നന്മ നുണഞ്ഞുഞാന്‍ ആനന്ദ പാലാഴി നീന്തും
അമ്മിഞ്ഞമൊട്ടിലെ നന്മ നുണഞ്ഞുഞാന്‍ ആനന്ദ പാലാഴി നീന്തും

രാവ് തീരല്ലേ ഉറക്കം വരല്ലേ എന്നായിരം വട്ടം കൊതിക്കും
മഞ്ഞുപോകല്ലേ മറന്നുപോകല്ലേ എന്നാക്കാതില്‍ ഞാന്മേല്ലേയോതും
തായ് മനസ്സിന്റെ വിശുദ്ധ സ്നേഹത്തില്‍ ഞാന്‍ തലോലമാലോലമാടും
നീലനിലാവിന്റെ നിശാവസ്ത്രമമ്മയെന്‍ മേലെ പുതപ്പായി മൂടും
രാവിന്‍റെ പവിഴ തുരുത്തിലേയ്ക്കൊരുവേള എന്നെയും കൊണ്ടമ്മ പോയി
ആയിരം താരകള്‍ അരികിലുണ്ടെങ്കിലും ആരുമില്ലെന്നോതി തേങ്ങി

തിരികെ ഈ ഭൂമിയില്‍ കൊണ്ടുവന്നാക്കവെ ചിരി അന്യമായി ഞങ്ങള്‍ നിന്നു
ഒരു പക്ഷെ അമ്മയെ കാണ്മതില്ലെങ്കിലും പരിഭവം വേണ്ടെന്നു ചൊന്നു
നക്ഷത്ര ജന്മത്തിനായുസ്സു തീരുവാന്‍ നാലഞ്ചുവത്സരം മാത്രം
എങ്കിലും ജന്മാര്‍ദ്ധ പുണ്യം പരസ്പരം എകവേ ഈ വേള ധന്യം
എകാകികള്‍ ഞങ്ങള്‍ ഏതോ പുരാവൃത്ത സ്നേഹത്തെ അന്വര്‍ത്ഥമാക്കി
ശോകത്തെ സൌഭാഗ്യ മോധമായ്‌ തീര്‍ക്കവെ സ്വസ്തിയെന്നന്‍മനം പാടി
എകാകികള്‍ ഞങ്ങള്‍ ഏതോ പുരാവൃത്ത സ്നേഹത്തെ അന്വര്‍ത്ഥമാക്കി
ശോകത്തെ സൌഭാഗ്യ മോധമായ്‌ തീര്‍ക്കവെ സ്വസ്തിയെന്നന്‍മനം പാടി
സ്വസ്തിയെന്നന്‍മനം പാടി
സ്വസ്തിയെന്നന്‍മനം പാടി
സ്വസ്തിയെന്നന്‍മനം പാടി




കവിത: ഏകാകികളുടെ ഗീതം
രചന: രാജീവ് ആലുങ്കല്‍
ആലാപനം: സുദീപ്കുമാര്‍

8 comments:

  1. എവര്‍ക്കും കൊച്ചുമുതലാളിയുടെ പുതുവത്സരാശംസകള്‍!

    വിഡ്ജറ്റില്‍ കവിത കേള്‍ക്കുന്നില്ലേങ്കില്‍ ക്ലിക്ക് ഹിയര്‍ എന്നെഴുതിയ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കവിത കേള്‍ക്കാവുന്നതാണ്. 4 ഷെയെഡ് വിഡ്ജറ്റ് അപ്ഗ്രേഡ് ചെയ്ത് കൊണ്ടിരിയ്ക്കുകയാണ്..

    നന്ദി!

    ReplyDelete
  2. ആര്‍ദ്രമധുരമായ വരികളുടെ ആലാപന സൌന്ദര്യം!നല്ലൊരു കവിത ആസ്വദിച്ച സംതൃപ്തി!!!
    കൊച്ചുമുതലാളിക്കും കുടുബാംഗങ്ങള്‍ക്കും
    ഐശ്വര്യവും,ശാന്തിയും,സമാധാനവും, സന്തോഷവും,നിറഞ്ഞ പുതുവത്സര ആശംസകള്‍
    നേര്‍ന്നുകൊണ്ട്,
    സി.വി.തങ്കപ്പന്‍

    ReplyDelete
  3. നന്ദി!
    ആത്മാവില്‍ നിന്നുയിര്‍കൊണ്ട വരികളാണിത്; ബാല്യത്തില്‍ തന്നെ അമ്മ നഷ്ടപ്പെട്ട ഒരു പീഞ്ചുകുഞ്ഞിന് അമ്മയെന്ന സങ്കല്‍പ്പത്തിനെപ്പറ്റി ഒരുപാട് പറയുവാനുണ്ടാ‍കും!

    ReplyDelete
  4. നന്ദി ഉണ്ട്ട്ടോ..
    ഏറെ ഇഷ്ട്ടായി.......
    ഒത്തിരി നല്ല വരികള്‍............. ..
    ഇമ്പമാര്‍ന്ന ആലാപനം.

    ReplyDelete
  5. രാജീവ് ആലുങ്കലിന് ജീവന്‍ ടി.വി യുടെ ഏറ്റവും നല്ല കവിതാ ആല്‍ബത്തിനുള്ള അവാര്‍ഡ് കിട്ടിയ കൃതിയാണിത്.. നന്ദി വെള്ളരി!

    ReplyDelete
  6. രാവിന്‍റെ പാതി യാമാത്തിലൊരു താരകം രാഗര്‍ദ്രമായ് വന്നുദിക്കും
    മിഴയാലെ മെല്ലെ ഉഴിഞ്ഞുകൊണ്ടാര്‍ദ്രമായ്‌ മകനെയെന്നെന്നെ വിളിക്കും

    nothing is equal to mothers love..

    ReplyDelete