Sunday 27 November 2011

ദര്‍വീസ് പാടുകയാണ്


ശുറാഫകള്‍ ശൂറ് കൂടുകയാണ്
ശുറാഫകള്‍ ശൂറ് കൂടുകയാണ്
സ്തുതിപാഠകര്‍, അപ്പോസ്ഥലര്‍,
വിദൂഷകര്‍, ദര്‍ബാറു മുസ്തികള്‍
ശുറാഫകള്‍ ശൂറ് കൂടുകയാണ്
ശുറാഫകള്‍ ശൂറ് കൂടുകയാണ്

കുടിയ്ക്കാന്‍ ഫലൂദ
കൊറിയ്ക്കാന്‍ പിസ്ത
ചര്‍ച്ചചെയ്യാന്‍ ഗുജറാത്ത്
ചര്‍ച്ചചെയ്യാന്‍ ഗുജറാത്ത്
ശുറാഫകള്‍ ശൂറ് കൂടുകയായി
ശുറാഫകള്‍ ശൂറ് കൂടുകയായി

ഇനിയും കത്തിതീരാത്ത കബന്ധങ്ങള്‍ക്കു മുന്നില്‍
ഇനിയും കത്തിതീരാത്ത കബന്ധങ്ങള്‍ക്കു മുന്നില്‍
അതി ജീവനത്തിന്റെ പുതിയ തിസ്സീസുകള്‍
സമര്‍പ്പിയ്ക്കുയാണവര്‍
ശുറാഫകള്‍ ശൂറ് കൂടുകയാണ്
കാപാലികരോട് കരുണ കാണിയ്ക്കുക
ഉമ്മമാരുടെ ഗര്‍ഭപാത്രങ്ങള്‍ ലോക്കറില്‍ വെയ്ക്കുക
അള്ളാഹുവിന്റെ മസ്ജിദുകള്‍ ഇന്‍ഷൂര്‍ ചെയ്യുക

അഹമ്മദ് ഷാ ദര്‍ഗ്ഗയിലെ ദര്‍വീസ്
ചങ്കുപൊട്ടി പാടി
കറുത്ത പക്ഷത്തില്‍
കത്തിയമര്‍ന്ന സ്വപ്നങ്ങള്‍
വേട്ടനായ്ക്കളുടെ കുരകള്‍
ഇരകളുടെ ഹൃദയസ്പന്ദങ്ങള്‍
കുരുന്നുകളുടെ വരണ്ട തൊണ്ടയിലെ
ശീല്‍ക്കാരങ്ങള്‍
എന്റെ ദൈവമേ എന്റെ ദൈവമേ
ചെന്നായ്ക്കളുടെ ഈ യാഗശാലയില്‍
ഞാന്‍ മാത്രം ശേഷിയ്ക്കുന്നു
ശുറാഫകള്‍ ശൂറ് കൂടുകയാണ്

ഞാന്‍ ഈ കബറിടങ്ങള്‍ക്ക്
കാവലായിരിയ്ക്കട്ടെ
ഒരു ചെമന്ന പ്രളയക്കൊടുങ്കാറ്റിനുയിര്‍കൊള്ളും
കാലവും കാത്ത്
അസ്ഥി പഞ്ജരങ്ങള്‍ക്ക്
ഉയിര്‍നല്‍കുന്ന ദിവസവും കാത്ത്
രുചിരാധരങ്ങളുമായി തരുണികളും
അഗ്നിഹോത്രങ്ങളില്‍ ഹോമിയ്ക്കപ്പെട്ട
നാനാ മനുഷ്യരും
കുഴിമാടം തകര്‍ത്ത്
ഉയിര്‍ത്തെഴുന്നേല്‍ക്കും
തുടികൊട്ടാന്‍ ഞാനും
പടയണി തീര്‍ക്കാന്‍
തീചിറകുമായി ഈ കാലവും
കൊടുങ്കാറ്റുകൊയ്യാന്‍ കാത്തിരിയ്ക്കട്ടെ
കാറ്റ് വിതച്ചവന്‍ കാത്തിരിയ്ക്കട്ടെ
കൊടുങ്കാറ്റുകൊയ്യാന്‍ കാത്തിരിയ്ക്കട്ടെ

ശുറാഫകള്‍ ശൂറ് കൂടുകയാണ്
ശുറാഫകള്‍ ശൂറ് കൂടുകയാണ്
സ്തുതിപാഠകര്‍, അപ്പോസ്ഥലര്‍,
വിദൂഷകര്‍, ദര്‍ബാറു മുസ്തികള്‍
ശുറാഫകള്‍ ശൂറ് കൂടുകയാണ്
ശുറാഫകള്‍ ശൂറ് കൂടുകയാണ്
കുടിയ്ക്കാന്‍ ഫലൂദ
കൊറിയ്ക്കാന്‍ പിസ്ത
ചര്‍ച്ചചെയ്യാന്‍ ഗുജറാത്ത്
ചര്‍ച്ചചെയ്യാന്‍ ഗുജറാത്ത്
ശുറാഫകള്‍ ശൂറ് കൂടുകയായി
ശുറാഫകള്‍ ശൂറ് കൂടുകയായി



കവിത: ദര്‍വീസ് പാടുകയാണ്
രചന: നൌഷാദ് ഗുരുവായൂര്‍
ആലാപനം: മുരുഗന്‍ കാട്ടാക്കട

6 comments:

  1. ആദ്യായിട്ട് കേള്‍ക്കാ ...
    നന്ദി ..

    ReplyDelete
  2. കാപാലികരോട് കരുണ കാണിയ്ക്കുക
    ഉമ്മമാരുടെ ഗര്‍ഭപാത്രങ്ങള്‍ ലോക്കറില്‍ വെയ്ക്കുക
    അള്ളാഹുവിന്റെ മസ്ജിദുകള്‍ ഇന്‍ഷൂര്‍ ചെയ്യുക


    ഞാനും ആദ്യായിട്ടാണ് കേള്കുന്നത്...... നന്ദി.. സുഹൃത്തെ..

    ReplyDelete
  3. കുറച്ച് കാലം മുന്നെ ഷാജഹാന്‍ ഒരുമനയൂരിന്റെയും, മുരുഗന്‍ കാട്ടക്കടയുടേയും നേതൃത്വത്തില്‍ ഒരു കവിത ആല്‍ബം കാവല്‍മാടം എന്ന പേരില്‍ ഇറക്കിയിരുന്നു.. പുതിയ കവികളുടെ കവിതകള്‍, അതായിരുന്നു ലക്ഷ്യം.. ഒരു പൂവിന്റെ പാട്ട്, യാമം, നിഴലാട്ടം, കാവല്‍ മാടം, ഒരു ടോര്‍പിഡോ ചിന്ത്, ദര്‍വ്വീസ് പാടുന്നു തുടങ്ങിയ കവിതകളാണ് അതില്‍; ചില കവിതകള്‍ ഇതിനകം തന്നെ ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.. അതും കൂടി കേള്‍ക്കൂ, ഇഷ്ടപ്പെടാതിരിയ്ക്കില്ല.. നന്ദി!

    ReplyDelete
  4. ഈ കവിത ആദ്യാണ്‍.. നന്ദി കൊച്ചുമുതലാളി.

    ReplyDelete
  5. its like arabian folks song..

    Rajesh Bhaskar

    ReplyDelete