
ഒരു കുല പൂ പോലെ കയ്യില്‍ മുറുകുന്ന ധവള ശിരസ്സ്!
അല്ല! ഏറെ നനുത്തതായ് അനുദിനം വന്നെത്തി
താരിലും നീരിലും വിളയാടിടുന്നു
പ്രപഞ്ച പ്രകാശവുമൊരുമിചു നീ
എന്നപൂര്‍വ്വ സന്ദര്‍ശകേ!
അപരസാമ്യങ്ങളിങ്ങില്ല, നിനക്കൊന്നു-
മിത് കൊണ്ട് നിന്നെ സ്നേഹിപ്പു ഞാന്‍
താരങ്ങള്‍ തന്‍ തെക്കു ദിക്കിലായി
ആ ധൂമലിപികളില്‍
നിന്‍റെ പേരെഴുതി വൈക്കുന്നതായ്
സ്മരണകള്‍ നിറചോട്ടെ നിലനില്പിനും മുന്‍പ്
നിലനിന്നിരുന്നു നീയെന്ന്
ഞാന്‍ വിളറുന്ന വചനം
കിരീടമായി അണിയിച്ചിടാമിനി
കതകുകള്‍ തുറക്കാതോരെന്റെ ജനാലയില്‍
നിലവിളിയുമായി വന്നു മുട്ടുന്നു കാറ്റുകള്‍
നിഴല്‍ വീണ മത്സ്യങ്ങള്‍ നിറയുന്ന വലപോലെ ഗഗനം പിടയ്കുന്നു
സകല വാദങ്ങളും ഗതിവിഗതികള്‍ പൂണ്ടു മാന്ജോഴിഞ്ഞിടുന്നു
ഉരിയുകയായി ഉടയാടകളീ മഴ..
വചനങ്ങളെന്റെ മഴ പെയ്യട്ടെ നിന്‍റെ മേല്‍
തഴുകട്ടെ നിന്നെ ഞാന്‍ എത്രയോ കാലമായ്
പ്രണയിച്ചു വെയിലില്‍ തപം ചെയ്തെടുത്ത-
നിന്‍ ഉടലിന്‍റെ ചിപ്പിയെ
ഇപ്പോഴിവള്‍ ഇതാ
സകല ലോകങ്ങളും നിന്‍റെയാകും വരെ
മലമുടിയില്‍ നിന്ന് നീല ശംഖു പുഷ്പങ്ങള്‍
പല കുട്ട നിറയ്കുമെന്‍ ഉമ്മകള്‍ നിനക്കായി
ചെറി മരമൊത്തു വസന്തം നടത്തുന്നത്
അത് വേണമിന്നു നീയൊത്തെനിക്കോമലേ..
ഒരു ധവള (Click here to download)
കവിത: നീ നിത്യം വിളയാടുന്നു
രചന: പാബ്ലോ നെരൂദ (Everyday you play)
വിവർത്തനം: സച്ചിദാനന്ദൻ പുഴങ്കര
ആലാപനം: സുരേഷ് ഗോപി
പ്രണയവർണ്ണങ്ങൾ എന്ന മലയാളം സിനിമയ്ക്കുവേണ്ടി ചിട്ടപ്പെടുത്തിയതാണീ കവിത.. ഏവർക്കും ശുഭദിനാശംസകൾ!
ReplyDeleteYOU ARE LIKE NOBODY SINCE I LOVE YOU..
ReplyDeleteLET ME SPREAD YOU OUT AMONG YELLOW GARLANDS
WHO WRITES YOUR NAME IN LETTERS OF SMOKE AMONG THE STARS OF THE SOUTH..?
OH..LET ME REMEMBER YOU AS YOU WERE BEFORE YOU EXISTED- NERUDA.
മികച്ച പരിഭാഷ.ആലാപനവും നന്ന്.
പോസ്റ്റിനു വളരെ നന്ദി സുഹൃത്തേ.
ശുഭാശംസകൾ....
മനോഹരം!
ReplyDelete