Tuesday 13 December 2011

ഓണം


ഓര്‍മ്മയ്ക്ക് പേരാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം
പൂര്‍വ്വ നേരിന്റെ നിനവാണിതോണം
ഓര്‍കക്കുവാന്‍ എന്തെങ്കിലും വേണമെന്നുള്ള
വാക്കിന്റെ നിറവാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം

ഇല്ലായ്മ കൊല്ലാത്ത യൌവ്വനങ്ങള്‍
മുറ്റത്തെ മുക്കിറ്റി മുത്തകങ്ങള്‍
മുഷ്ടിക്കരുത്താല്‍ മുഖം ചതഞ്ഞാത്മാവ്
നഷ്ടപ്പെടാ ഗോത്ര സഞ്ചയങ്ങള്‍
ഓര്‍മ്മയ്ക്ക് പേരാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം

മഞ്ഞ നെല്‍ കതിര്‍ ചാഞ്ഞുലഞ്ഞപാടം
മാമ്പൂ മണക്കുന്ന നുഗ്ദബാല്യം
മഞ്ഞ നെല്‍ കതിര്‍ ചാഞ്ഞുലഞ്ഞപാടം
മാമ്പൂ മണക്കുന്ന നുഗ്ദബാല്യം
കൊച്ചൂടു വഴികളില്‍ പൂക്കള്‍ക്കുവളയിട്ട
കൊച്ചു കൈ താളം പിടിയ്ക്കുന്ന കൂട്ടുകാര്‍
ഊഞ്ഞാലുയര്‍ന്നുയര്‍ന്ന ആകാശസീമയില്‍
മാവില കടിച്ചുകൊണ്ടൊന്നാമനായ നാള്‍
ഉച്ചയ്ക്ക് സദ്യയ്ക്ക് മുമ്പ് നെയ്യാറിന്റെ നെഞ്ചില്‍
നീര്‍ തെറ്റി കുളിക്കുറുമ്പോണം
മഞ്ഞ നെല്‍ കതിര്‍ ചാഞ്ഞുലഞ്ഞപാടം
ഓര്‍മ്മയ്ക്ക് പേരാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം

അച്ഛന്‍ ഉടുപ്പിച്ച കൊച്ചു മഞ്ഞക്കോടി
ചുറ്റി കിളിത്തട്ടുലഞ്ഞകാലം
അത്തമിട്ടത്തം മുതല്‍ പത്തു സ്വപ്നത്തിലെത്തും
നിലാവില്‍ ചിരിചന്തമോണം
മുത്തച്ഛനും മുല്ലവള്ളിയും സ്വപ്നത്തില്‍
മുട്ടിവിളിയ്ക്കുന്നൊരു ഉത്രാട രാത്രികള്‍
ഓര്‍മ്മയ്ക്ക് പേരാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം

പൂക്കളും തേനും പഴം കണി ചന്തവും
കാട്ടികൊതിപ്പിച്ചു സസ്യജാലം
പാറിപ്പറന്നും ചിലമ്പി കുറുമ്പുകള്‍
കാട്ടി ചിരിപ്പിച്ചു പക്ഷിജാലം
കുഞ്ഞിളം ചൂടിന്റെ തൂവാല തുന്നി
പ്രഭാതം പതുക്കെ പുറം തലോടി
കോലാഹലങ്ങളില്‍ കോലായിലെ
കളി പന്തിന്റെ താളവും കവടിയോടീ
പൂവിന്നു പൂവിനു പൂവുതോടി
തൊടിയിലാടിപ്പറന്നു കുറുമ്പി കുരുന്നുകള്‍
പപ്പടം പൊരിയുന്ന മണവുമുപ്പേരികള്‍
പൊട്ടിത്തിളയ്ക്കുന്നടുക്കള തൊടികളില്‍
ഓര്‍മ്മയ്ക്ക് പേരാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം

എന്നും ചിരിയ്ക്കിത്തൊരമ്മതന്‍ ചുണ്ടില്‍-
വന്നെന്നോ പിറക്കും സ്മിതതുമ്പയോണം
എന്നും ചിരിയ്ക്കിത്തൊരമ്മതന്‍ ചുണ്ടില്‍-
വന്നെന്നോ പിറക്കും സ്മിതതുമ്പയോണം
എന്നെങ്കിലും പൂക്കുമെന്നോര്‍ത്തു കാലം
അന്നെന്നോ വിതച്ചോരു നന്മയോണം
എന്നും ചിരിയ്ക്കിത്തൊരമ്മതന്‍ ചുണ്ടില്‍-
വന്നെന്നോ പിറക്കും സ്മിതതുമ്പയോണം
എന്നെങ്കിലും പൂക്കുമെന്നോര്‍ത്തു കാലം
അന്നെന്നോ വിതച്ചോരു നന്മയോണം
ഒപ്പത്തിനൊപ്പമാണെല്ലാരുമെന്ന
നല്‍ സത്യത്തിളക്കമാണോണം
ഒരുവരിയില്‍ ഒരു നിരയിലൊരുമിച്ചിരുന്നില
ചുരുളിലെ മധുരം നുണഞ്ഞതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം

ഓര്‍മ്മയിലെ ഓണം വിളിയ്ക്കുന്നു പിന്നെയും
ഓര്‍മ്മയിലെ ഓണം വിളിയ്ക്കുന്നു പിന്നെയും
പൂക്കള്‍ വിളിച്ചില്ല, പാടം വിളിച്ചില്ല
ഊഞ്ഞാലുമില്ല, കിളിത്തട്ടുമില്ല
ഇലയിട്ടു മധുരം വിളമ്പിയില്ല
എങ്കിലും ഓര്‍മ്മയിലെ ഓണം വിളിയ്ക്കുന്നു പിന്നെയും
ഓര്‍മ്മയ്ക്ക് പേരാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം

ഓര്‍മ്മയ്ക്ക് പേരാണിതോണം
പൂര്‍വ്വ നേരിന്റെ നിനവാണിതോണം
ഓര്‍കക്കുവാന്‍ എന്തെങ്കിലും വേണമെന്നുള്ള
വാക്കിന്റെ നിറവാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം



കവിത: ഓണം
രചന: മുരുഗന്‍ കാട്ടാക്കട
ആലാപനം: മുരുഗന്‍ കാട്ടാക്കട

3 comments:

  1. പൂര്‍വ്വകാലസ്മൃതികള്‍ ഉണര്‍ത്തുന്ന
    ശ്രുതിസുഭഗമായ വരികള്‍.മുരുഗന്‍ കാട്ടാക്കടയുടെ രചനയും ആലാപനവും
    നന്നായിടുണ്ട്.വിഷാദം മുറ്റിനില്‍ക്കുന്നു.
    കേള്‍ക്കാതെ പോകുന്ന കവിതകളും
    ഗാനങ്ങളും കേള്‍പ്പിക്കാന്‍ അവസരമുണ്ടാക്കുന്ന കൊച്ചുമുതലാളിക്ക്
    നന്ദിയുടെ പൂച്ചെണ്ടുകള്‍!
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  2. നന്ദി സര്‍..
    മുന്‍ പേജുകളിലും കുറെ കവിതകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.. കേള്‍ക്കാത്തതുണ്ടാകും ചിലപ്പോള്‍.. പിന്നെ ഇവിടെ നിന്ന് കവിതകള്‍ ഡൌണ്‍ലൊഡ് ചെയ്തെടുക്കുവാനുള്ള സംവിധാനവും ഉണ്ട്!

    ReplyDelete