
വേദന വേദന ലഹരിതരും സുഖ-
വേദനയാണനുരാഗം..
തമ്മിൽ തമ്മിൽ കലരാൻ
തമ്മിലുരുമ്മി പടരാൻ
മോഹം നെഞ്ചിൽ മുളയ്ക്കുമ്പോൾ
തേടും ചുണ്ടുതുടുക്കുമ്പോൾ
വേദന വേദന ലഹരിതരും സുഖ-
വേദനയാണനുരാഗം..
കനവിൻ കാലം കഴിയും
ദിനരാത്രങ്ങൾ കൊഴിയും
മണ്ണിൽ പാദമുറയ്ക്കാതങ്ങിനെ
വിണ്ണിൽ പാറി നടക്കുമ്പോൾ
വിധി വിപരീതം കണ്ടു നടുങ്ങി
പിടയുമ്പോൾ കരളുരുകുമ്പോൾ
വേദന വേദന ലഹരിതരും സുഖ-
വേദനയാണനുരാഗം..
ചില്ലയിലൊരുകിളി കരയും
നിറമിഴിനാളം പൊലിയും
തമ്മിൽ പുലരാൻ കഴിയാതുള്ളിൽ
മോഹം പെയ്തു പെരുക്കുമ്പോൾ
കടലലയിൽ ചേർന്നലിയാനായ്
ഒഴുകി കുന്നിൽ കടയുമ്പോൾ
വേദന വേദന ലഹരിതരും സുഖ-
വേദനയാണനുരാഗം..
വേദന (Click here to download)
കവിത: രാഗവേദന
രചന: അനിൽ പനച്ചൂരാൻ
ആലാപനം: അനിൽ പനച്ചൂരാൻ
ഏവർക്കും ശുഭദിനാശംസകൾ!
ReplyDeleteവേദനിപ്പിക്കുന്നൊരു ലഹരിയാണനുരാഗം.
ReplyDeleteതീര്‍ച്ച
Anuragaganam..
ReplyDeleteExcellent one..
സുഖമുള്ള നൊമ്പരം.:)
ReplyDeleteവേദനയാണനുരാഗം...
ReplyDeleteകേട്ടപ്പോഴും.
നല്ല ആലാപനം ...
ReplyDeleteവേദനയാണനുരാഗം..
ReplyDeleteഇഷ്ടായി വരികളും ആലാപനവും
ഇഷ്ടമായി വരികളും ആലാപനവും.
ReplyDeleteഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.. നന്ദി!
ReplyDeleteമനോഹരം..!
ReplyDeleteആദ്യമായി കേൾക്കുന്നു. പനച്ചൂരാന്റെ ആലാപനശൈലി അതിമനോഹരം!
ReplyDelete
ReplyDeleteനല്ല കവിത.
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.
ശുഭാശംസകൾ....
തേങ്ക്സ് സൗഗന്ധികം.. വിഷ് യു ദ സെയിം.. :)
Delete