Friday 2 September 2011

നിഴലാട്ടം


പ്രതീക്ഷയുടെ പുലരിയും
ആശാങ്കയുടെ സായാഹ്നവും തമ്മില്‍
വടംവലിയാണിവിടെ
ഇന്നെന്റെ മാറില്‍
ശക്തമായ കാല്പാടുകള്‍
ഇടയില്‍ എവിടെയോ വെച്ചൊരമ്മയ്ക്ക്
കോന്തലയില്‍ തിരുകിയ മക്കളുടെ
സ്നേഹം പോയിരിയ്ക്കുന്നു..
ഇനിയും ഉണരാത്ത കുഞ്ഞിനുവേണ്ടി
അങ്ങകലെ ഒരു മാതൃഹൃദയം
മുലപ്പാല്‍ ചുരത്തുന്നു..

ദ്രവിച്ച മരത്തിന്റെ കീഴെ
ഇനിയും പിറക്കാത്ത കുഞ്ഞിനുവേണ്ടി
ഒരുവള്‍ തപസ്സിരിയ്ക്കുന്നു
മുലപ്പാലിനായി വാവിട്ടുകരയുന്ന
കുഞ്ഞിനു മുലയൂട്ടുവാനായ്
ഒരു മൃഗം കയറെടുക്കുന്നു
ഇരുട്ടില്‍ ഒറ്റപ്പെട്ടുപോയ നക്ഷത്രം
ഇരുട്ടില്‍ ഒറ്റപ്പെട്ടുപോയ നക്ഷത്രം
വഴിയറിയാതെ കണ്ണീര്‍ പൊഴിയ്ക്കുന്നു
നിഷേധിയ്ക്കപ്പെട്ട സാഹോദര്യം
തലതല്ലി ചാകുന്നു..

എവിടെയോ മരണത്തിന്‍ ഗന്ധം
എവിടെയോ മരണത്തിന്‍ ഗന്ധം
ഇല്ല ഞാന്‍ നിനച്ചപോലെയല്ല
സര്‍പ്പങ്ങളില്ലാതെയല്ല..
എല്ലാം മാളങ്ങളില്‍ അടയിരിയ്ക്കുകയാണ്..



കവിത: നിഴലാട്ടം
രചന: സൌദ ഒരുമനയൂര്‍
ആലാപനം: മുരുഗന്‍ കാട്ടാക്കട

2 comments:

  1. ഏകലവ്യൻ22 October 2022 at 02:05

    "കുഞ്ഞിന്ന് മുലയൂട്ടുവാൻ ഒരു മൃഗം തയ്യാറെടുക്കുന്നു.. "

    ReplyDelete