Friday 2 September 2011

എന്റെ ചന്ദ്രന്‍ ഉദിയ്ക്കുമോ


എന്റെ ചന്ദ്രന്‍ ഉദിയ്ക്കുമോ
ഏതോ വേദനയുടെ സമുദ്രമുഖങ്ങളില്‍
എന്റെ ചന്ദ്രന്‍ ഉദിയ്ക്കുമോ
നിന്റെ കുടക്കീഴില്‍ ഞാന്‍ കാത്തിരിയ്ക്കുന്നത്
നിശബ്ദമായ ആ വെളിച്ചത്തിനുവേണ്ടിയായിരിയ്ക്കാം
എന്നെ സ്വര്‍ണ്ണമായ് ഓമനിച്ചൊരുയ്ക്കുന്ന വാ‍സരമെ
നിന്റെ ചിറകിനടിയില്‍ ഞാന്‍ കാതോര്‍ത്ത് നില്‍ക്കുന്നത്
നിരവദ്യമായ ആ നിലാവിനുവേണ്ടിയായിരിയ്ക്കാം
ഏതോ വേദനയുടെ സമുദ്രമുഖങ്ങളില്‍
ഏകാന്തതയുടെ വാനവാതായനങ്ങളില്‍
എന്റെ ചന്ദ്രന്‍ ഉദിയ്ക്കുന്നു
ഉയരുന്ന ഉള്‍ക്കടല്‍ തിരയായ്
ഉന്മയായ ഉന്മയെ ഞാന്‍ എതിരേല്‍ക്കും
എന്റെ വെളുത്തവാവ് അകലെയാണോ
ഇനിയുമിനിയും അകലെയാണോ
എന്നെ സ്വര്‍ണ്ണമായ് ഓമനിച്ചൊരുക്കുന്ന വാസരമെ
എന്നെങ്കിലും എന്റെ ചന്ദ്രനുദിയ്ക്കുമോ..?



കവിത: എന്റെ ചന്ദ്രന്‍ ഉദിയ്ക്കുമോ
രചന: ശ്രീകുമാരന്‍ തമ്പി
ആലാ‍പനം: ശ്രീകുമാരാന്‍ തമ്പി

3 comments: