Tuesday, 16 August 2011

കൊല്ലേണ്ടതെങ്ങിനെ

കൊല്ലേണ്ടതെങ്ങനെ
കൊല്ലേണ്ടതെങ്ങനെ..
ചിരിച്ച മുഖത്തു നോക്കി
അല്ലിൽ തനിച്ചിവിടെ
അമ്മ തപിച്ചിടുന്നു..
ഇല്ല, ഭയം വിഷമം ഒന്നുമിവൾക്ക്
തിങ്കൾ തെല്ലിനു തുല്യമൊരു
പുഞ്ചിരിയൊണ്ടു ചുണ്ടിൽ
പൊട്ടി ചിരിച്ചു മിഴിചുറ്റിയുഴന്ന്
കുഞ്ഞിൻ മട്ടിൽ പിളർത്തി
യധരങ്ങൾ മൊഴിഞ്ഞിടുന്നു
മർത്ത്യന്റെ ഭാഷകളില്ലൊന്നിലുമല്ല
ഏതൊ പക്ഷികിടാവ്
മുറിവെറ്റ് വിളിച്ചിടുമ്പോൾ
അമ്മയ്ക്കു മാത്രമ് അറിയുന്നൊരു ഭാഷ
കുഞ്ഞിനെന്തൂ വയസ്സ്
ശിവ! മുപ്പതുമേഴുമായി
തൻന്മെനി യൌവ്വന സുപൂർണ്ണതയാൽ വിളങ്ങി
കണ്ണിരിലുണ്ട് മങ്ങിയുടഞ്ഞു കാണ്മൂ...
രോഗങ്ങൾ വന്നു
സഖിമാരോടു തുല്യം എന്റെ ദെഹം
പതുക്കെ രിപു വായൊരു ഭാരമായ്
ആകാതെയായ് കഠിനം പണിയൊന്നും
അമ്മ പോകാറുമായ് മകളെ...
തുണയാരു നാളെ..???
ആരൂട്ടും ...
ആരു കഴുകിച്ചു തുടച്ചുറക്കും
ആരീ മുടി ചുരുൾകൾ ചീകി ഒതുക്കി വയ്ക്കും
ആരീ അഴുക്കുകൾ എടുത്തിടും
എന്നുമെന്റെ ആരോമലിന്നിരുളിലാരു കരം പിടിക്കും
കാര്യം വിനാ നിലവിളിച്ചു പിടഞ്ഞിടുമ്പോൽ
ആരെന്റെ കുഞ്ഞിനെ മുറുക്കെയണച്ചു കൊള്ളും
ആരുണ്ടലിഞ്ഞു മിഴിനിരോടു കാത്തുകൊൾലാൻ
ആരുണ്ട് ദൈവവുംമൊരമ്മയും ഇന്നീ മണ്ണിൽ
കുഞ്ഞായിരുന്നളവത്ര സുഖം തരുന്നു തൻന്മക്കൾ
സർവ്വ ദുരിതത്തിനു ഔഷധങ്ങൾ
കുഞ്ഞുങ്ങളെന്നു പറവൂ ബുധർ
കൂരിരുട്ടും കണ്ണീരുമായ് ചിലർ
പിറക്കുവതെന്തു പിന്നെ ....
വന്നെൻ മടിത്തടമിതിൽ
ചിരി പൂണ്ടിരുന്നെൻ
കുഞ്ഞെന്നോടൊന്നും
ഒരു വാക്ക് മൊഴിഞ്ഞതില്ല
പൊന്നുമ്മയൊന്നുമിവള് തന്നതുമില്ല
അമ്മയെന്നെന്നെ എന്റെ മകളൊന്നും വിളിച്ചുമില്ല
പേടിപ്പൂ ഞാൻ ചിറകിനുള്ളിലൊളിച്ചു കാക്കും
ആടൽ കുരുന്നിതൊരുമാത്ര തനിച്ചു നിൽക്കിൽ
ചൂടുള്ള ഘൊരനഖരങ്ങൾ കൊതിച്ചു റാഞ്ചും
ഓടാനുമില്ല തടയാനുമിവൾക്ക് ശേഷിയും
കുന്നോളവും വ്യഥ പൊറുത്തിത് സൌഖ്യമെന്തെ-
ന്നിന്നോളവും അമ്മയറിയില്ല
തളർന്ന ജൻമം നിനോടു കൂടെ മതിയാക്കും
എനിക്ക് മാപ്പു തന്നീടുമീ
കൃപ മറന്നവര് ഈശ്വരന്മാർ...
കൊല്ലേണ്ടതെങ്ങനെ
ചിരിച്ച മുഖത്തു നോക്കി
അല്ലിൽ തനിച്ചിവിടെ
അമ്മ തപസ്സിരിപ്പൂ....
വല്ലാതെ നോവരുത്...
വേവരുത് ....ഒന്നുമാത്രം
എല്ലാം മറക്കുമൊരു ഉറക്കം
ഇവൾക്ക് എനിക്കും
ഒന്നോർക്കിൽ ഭയമില്ല
തീയിൽ മുഴുകി ചെല്ലുമ്പോൾ അങ്ങേ പുറം
നിന്നിടും തെളിവാർന്ന്
കൈയുകൾ വിടർത്തെന്നോമൽ
അന്നാദ്യമായി അമ്മേയെന്നു വിളിക്കും
ആ വിളിയിൽ ഞാൻ മുങ്ങീടവെ
കൺ നിറഞ്ഞ് കുളിരാർന്ന് നിൽക്കും നീയും...കൊല്ലേണ്ടതെങ്ങിനെ (Click here to download)
കവിത: കൊല്ലേണ്ടതെങ്ങിനെ
രചന: സുഗതകുമാരി
ആലാപനം: ശ്രീലയ

6 comments:

 1. തീയില്‍ മുഴുകി ചെല്ലുമ്പോള്‍ അങ്ങേ പുറം
  നിന്നിടും തെളിവാര്‍ന്ന്
  കൈയുകള്‍ വിടര്‍ത്തെന്നോമല്‍
  അന്നാദ്യമായി അമ്മേയെന്നു വിളിക്കും
  ആ വിളിയില്‍ ഞാന്‍ മുങ്ങീടവെ
  കണ്‍ നിറഞ്ഞ് കുളിരാര്‍ന്ന് നില്‍ക്കും
  ഹാ! ഭൂമി മാതാവും.....

  ReplyDelete
 2. ഈ വരികള്‍ക്ക് ഞാന്‍ മിനുടീച്ചറോട് നന്ദി പറയുന്നു.. പണ്ടെങ്ങോ എഴുതിതന്ന ഈ വരികള്‍ ഞാന്‍ സൂക്ഷിച്ച് വെച്ചു.. ഇവിടെയിട്ടിട്ടുള്ള കുറച്ച് കവിതകളുടെ വരികള്‍ എഴുതി തന്ന് സഹായിച്ചത് മിനു ടീച്ചറാണ്.. നന്ദി!

  ReplyDelete
 3. ഒരു പാട് നന്ദി സുഹൃത്തേ!

  ReplyDelete
 4. മനോഹരം അതിമനോഹരം ഇഷ്ടമായി കേട്ടോ....എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  ReplyDelete
 5. പങ്കുവെച്ചതിനു നന്ദി
  ആശംസകള്‍

  ReplyDelete
 6. ഇഷ്ടമായെന്നറിഞ്ഞതില്‍ വളരെ സന്തോഷം.. ഇനിയും വരിക.. കവിത കേള്‍ക്കുക..!

  നന്ദി!

  ReplyDelete