Saturday 13 August 2011

രാത്രിമഴ


രാത്രിമഴ,
ചുമ്മാതെ കേണും ചിരിച്ചും
വിതുമ്പിയും നിര്‍ത്താതെ
പിറുപിറുത്തും നീണ്ട മുടിയിട്ടുലച്ചും
കുനിഞ്ഞിരിക്കുന്നൊരു യുവതിയാം
ഭ്രാന്തിയെപ്പോലെ
രാത്രിമഴ,
പണ്ടെന്റെ സൌഭാഗ്യരാത്രികളിലെന്നെ
ചിരിപ്പിച്ച ,
കുളിര്‍ കോരിയണിയിച്ച
വെണ്ണിലാവേക്കാള്‍ പ്രിയം
തന്നുറക്കിയോരന്നത്തെയെന്‍പ്രേമസാക്ഷി
രാത്രിമഴ, രാത്രിമഴയോടു ഞാന്‍ പറയട്ടെ,
നിന്റെ ശോകാര്‍ദ്രമാം സംഗീതമറിയുന്നു ഞാന്‍
നിന്റെയലിവും അമര്‍ത്തുന്ന രോഷവും,
ഇരുട്ടത്ത് വരവും,
തനിച്ചുള്ള തേങ്ങിക്കരച്ചിലും
പുലരിയെത്തുമ്പോള്‍
മുഖം തുടച്ചുള്ള നിന്‍ തിടുക്കവും
കള്ളച്ചിരിയും, നാട്യവും ഞാനറിയും ....
അറിയുന്നതെന്തു കൊണ്ടെന്നോ.....സഖീ....
ഞാനുമിതു പോലെ...രാത്രിമഴപോലെ.....
രാത്രിമഴപോലെ....രാത്രിമഴപോലെ...



രാത്രിമഴ (Click here to Download)
കവിത: രാത്രിമഴ
രചന: സുഗതകുമാരി
ആലാപനം: ബാബു മണ്ടൂര്‍

8 comments:

  1. രാത്രിമഴയെ ഞാന്‍ ന്റ്റെ കൂടെ ലാളിച്ച് പരിപാലിച്ച് കൂട്ടി നടക്കല്ലേ...

    രാത്രിമഴ,
    ചുമ്മാതെ കേണും ചിരിച്ചും
    വിതുമ്പിയും നിര്‍ത്താതെ
    പിറുപിറുത്തും നീണ്ട മുടിയിട്ടുലച്ചും
    കുനിഞ്ഞിരിക്കുന്നൊരു യുവതിയാം


    ഭ്രാന്തിയെപ്പോലെ...എന്നിടത്ത് ന്റ്റെ പേരും വെച്ച് കുറെ കേട്ടിട്ടുണ്ട്,...അത് കേള്‍ക്കാന്‍ സത്യത്തില്‍ ഇഷ്ടായിരുന്നു, ദേഷ്യം കാണിയ്ക്കുമായിരുന്നെങ്കിലും..

    ReplyDelete
  2. അറിയുന്നതെന്തു കൊണ്ടെന്നോ.....സഖീ....
    ഞാനുമിതു പോലെ...രാത്രിമഴപോലെ.....
    രാത്രിമഴപോലെ....രാത്രിമഴപോലെ...

    ReplyDelete
    Replies
    1. രാത്രിമഴ, ചുമ്മാതെ കേണും ചിരിച്ചും വിതുമ്പിയും നിര്‍ത്താതെ പിറുപിറുത്തും നീണ്ട മുടിയിട്ടുലച്ചും കുനിഞ്ഞിരിക്കുന്നൊരു യുവതിയാം ഭ്രാന്തിയെപ്പോലെ രാത്രിമഴ

      Delete
  3. :-) ഇതിന്റെ അവസാനം സുഗതകുമാരി ടീച്ചര്‍ പറയുന്നത് കേട്ടില്ലേ അതുപോലെ തന്നെ പ്രകൃതിയുടെ ഓരോ ഭാവങ്ങളും നമ്മെ ഒരുപാട് സ്വാധീനിയ്ക്കുന്നു.. പെയ്തൊഴിയാന്‍ കൊതിയ്ക്കുന്ന കാര്‍മേഘം നിറഞ്ഞ മാനം കാണുമ്പോള്‍ അകാരണമായ ഒരു സങ്കടം മനസ്സില്‍ തോന്നാറില്ലേ.. അതുപോലെ..

    ReplyDelete
  4. Great work.... Hats off to ur efforts.
    God Bless.

    ReplyDelete
    Replies
    1. നന്ദി. വീണ്ടും വരിക മുബി!

      Delete