Friday 18 November 2011

ഞാനെന്ന ഗാനം


ചിറകില്‍ നിന്നൊരു തൂവലെന്‍-
മുന്നിലിട്ടു പോയൊരു പക്ഷീ
ഇതു നീയെടുത്തുകൊള്‍ക
കദളിപ്പൂചെടിയതിന്‍ കായ് മണി നീട്ടി
നീയതിലെഴും ചായമെടുത്തുകൊള്‍ക
ഒരു ഭൂര്‍ജതരുവോതി എന്‍ സ്നിഗ്ദ ചര്‍മ്മത്തിന്‍
ഒരു ചീന്തിതാ നീയിതെടുത്തുകൊള്‍ക..

പറയൂ..
ഞാനെന്തേ കുറിച്ച്
തരേണ്ടതെന്നറിയാതെ
ചോദിച്ചു പോയ നേരം
ഉത്തരം കേട്ടു കുറിച്ചുവെയ്ക്കൂ
ഞങ്ങള്‍ക്കിത്തിരി
സ്നേഹത്തിന്‍ അക്ഷരങ്ങള്‍
പറയൂ..
ഞാനെന്തേ കുറിച്ച്
തരേണ്ടതെന്നറിയാതെ
ചോദിച്ചു പോയ നേരം
ഉത്തരം കേട്ടു കുറിച്ചുവെയ്ക്കൂ
ഞങ്ങള്‍ക്കിത്തിരി
സ്നേഹത്തിന്‍ അക്ഷരങ്ങള്‍

ഒടുവിലെ പക്ഷിയുമേതോ ശരമേറ്റെന്‍
ഹൃദയ നഭസ്സില്‍ പിടഞ്ഞുവീണു
ഇടവഴിയോരത്താ കദളിപ്പൂചെടി-
നിന്നൊരിടവുമൊരു മറവിയായി
പ്രിയ ഭൂജവൃക്ഷവും മേതോ പുരാണത്തിന്‍
ചിതല്‍ തിന്നരേട്ടില്‍ പിഴുതടിഞ്ഞു

ഒടുവിലെ പക്ഷിയുമേതോ ശരമേറ്റെന്‍
ഹൃദയ നഭസ്സില്‍ പിടഞ്ഞുവീണു
ഇടവഴിയോരത്താ കദളിപ്പൂചെടി-
നിന്നൊരിടവുമൊരു മറവിയായി
പ്രിയ ഭൂജവൃക്ഷവും മേതോ പുരാണത്തിന്‍
ചിതല്‍ തിന്നരേട്ടില്‍ പിഴുതടിഞ്ഞു

ഇനിയെനിയ്ക്കേത് പൊണ്‍തൂവല്‍ മഷിതാളും
ഇനി ഞാനെന്താര്‍ക്കായ് കുറിച്ചിടേണ്ടൂ‍
ഉത്തരം കേള്‍പ്പൂ.. ഞാനെങ്ങുനിന്നോ
എല്ലാമിത്തിരി സ്നേഹത്താല്‍ വീണ്ടെടുക്കൂ
ഇനിയെനിയ്ക്കേത് പൊണ്‍തൂവല്‍ മഷിതാളും
ഇനി ഞാനെന്താര്‍ക്കായ് കുറിച്ചിടേണ്ടൂ‍
ഉത്തരം കേള്‍പ്പൂ.. ഞാനെങ്ങുനിന്നോ
എല്ലാമിത്തിരി സ്നേഹത്താല്‍ വീണ്ടെടുക്കൂ
ഉത്തരം കേള്‍പ്പൂ.. ഞാനെങ്ങുനിന്നോ
എല്ലാമിത്തിരി സ്നേഹത്താല്‍ വീണ്ടെടുക്കൂ



കവിത: ഞാനെന്ന ഗാനം
രചന: ഒ.എന്‍.വി. കുറുപ്പ്
ആലാപനം: വി.ടി. മുരളി

10 comments:

  1. ഒത്തിരി ഇഷ്ടായി...
    ഇത്തിരി സ്നേഹം എന്ന ഉത്തരത്തിന് ഉത്തരാധുനിക പ്രസക്തി ഒത്തിരി.:)

    ReplyDelete
  2. പ്രണയത്തിന്റെ പ്രത്യാന്തരങ്ങള്‍ ഉജ്വലമായി

    ReplyDelete
  3. വളരെ ശരിയാണ് വെള്ളരിപ്രാവ് പറഞ്ഞത്.. തിരക്കുപിടിച്ച ജീവിത ചക്രത്തിനിടയില്‍ സ്നേഹമെന്ന വികാരം എവിടെയുമെത്താതെ മുരടിച്ചുപോകുന്നു.. ഇത്തിരിസ്നേഹത്തിനുവേണ്ടി വെമ്പുമ്പോള്‍, ആശിയ്ക്കുമ്പോള്‍ അതുകിട്ടാതെ പോകുന്നു.. പിന്നെയുള്ള സ്നേഹം ഈ അക്ഷരങ്ങളിലൂടെ മാത്രം..

    പൊട്ടന്‍ എന്നുവിളിയ്ക്കുവാന്‍ ഒരു ചെറിയ മടി.. :)
    ഇനിയും വരിക, കവിത കേള്‍ക്കുക..
    സ്നേഹം..!

    ReplyDelete
  4. ചിറകില്‍ നിന്നൊരു തൂവലെന്‍-
    മുന്നിലിട്ടു പോയൊരു പക്ഷീ
    ഇതു നീയെടുത്തുകൊള്‍ക

    നല്ല ആലാപനം...

    പോസ്റ്റ്‌ ചെയ്ത സുഹൃത്തിന് ആശംസകള്‍...

    ReplyDelete
  5. ഇത് ചിത്രയും പാടിയിട്ടുണ്ട്..
    പക്ഷെ, അതിനേക്കാള്‍ കേള്‍ക്കാന്‍ സുഖം മുരളീ പാടിയ ഈ വേര്‍ഷനാണ്.. നന്ദി ഖാദു!

    ReplyDelete
  6. അതിമനോഹരം ഓരോ വരികളും...

    ReplyDelete
  7. ഇപ്പഴാണ്‍ ഇങ്ങ് എത്തിയത്...

    ചിറകില്‍ നിന്നൊരു തൂവലെന്‍-
    മുന്നിലിട്ടു പോയൊരു പക്ഷീ
    ഇതു നീയെടുത്തുകൊള്‍ക...ഹൊ...മനോഹരം...!

    ReplyDelete
  8. കേള്‍ക്കാത്ത കവിതകളെല്ലാം വേഗം കേട്ടേ... :)

    ReplyDelete
  9. ചിറകില്‍ നിന്നൊരു തൂവലെന്‍ മുന്നിലിട്ട് പോയ പക്ഷീ അറിയുന്നുവോ നീ ,
    നീയറിയാതെ കൊഴിഞ്ഞ ആ ഒറ്റത്തൂവല്‍ മുഴുവനോര്‍മയും ബാക്കിയാക്കുന്നു.
    .....
    ചക്രവാളത്തിനുമപ്പുറത്തേക്ക് പറന്നുപോകും മുന്‍പ് എനിക്കും കഴിഞ്ഞെങ്കില്‍ ;
    ഒരു പൊന്‍തൂവല്‍ ബാക്കിയാക്കാന്‍..

    ReplyDelete
  10. “നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക്
    അന്തിമുല്ലകള്‍ പൂക്കുന്ന ഗന്ധമാണ്
    നിന്മുഖമോര്‍ത്താല്‍ മനസ്സിലാകെ
    കണ്ണുനീര്‍ വീണ നനവാണ്”

    http://nirameghangal.blogspot.in/2011/09/blog-post_1662.html

    സമയം പോലെ ഇതുകൂടി കേള്‍ക്കൂ-
    നന്ദി!

    ReplyDelete